Judges - ന്യായാധിപന്മാർ 10 | View All

1. അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന് തോലാ എന്ന യിസ്സാഖാര്ഗോത്രക്കാരന് യിസ്രായേലിനെ രക്ഷിപ്പാന് എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില് ആയിരുന്നു അവന് പാര്ത്തതു.

1. After Abimelech there rose vp another sauioure in Israel, Thola a man of Isachar, and the sonne of Pua, the sonne of Dodo. And he dwelt at Samir vpo the mount Ephraim,

2. അവന് യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരില് അവനെ അടക്കംചെയ്തു.

2. and iudged Israel thre and twentye yeare, and died, and was buried at Samir.

3. അവന്റെ ശേഷം ഗിലെയാദ്യനായ യായീര് എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.

3. After him stode vp one Iair a Gileadite, and iudged Israel two and twentye yeare,

4. അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന മുപ്പതു പുത്രന്മാര് ഉണ്ടായിരുന്നു; അവര്ക്കും മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവേക്കു ഇന്നുവരെയും ഹവ്വോത്ത്--യായീര് എന്നു പേര് പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു.

4. and hath thirtie sonnes, rydinge vpon thirtie asses foales: and had thirtie cities, whose names are Hauoth Iair (that is, the cities of Iair) vnto this daye, and lye in Gilead.

5. യായീര് മരിച്ചു കാമോനില് അവനെ അടക്കംചെയ്തു.

5. And Iair dyed, and was buried at Camon.

6. യിസ്രായേല്മക്കള് പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല് വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.

6. But the children of Israel wrought wickednes in the sighte of the LORDE, and serued Baalim and Astaroth, and the goddes of Siria, and the goddes of Sidon, and the goddes of Moab, and the goddes of ye children of Ammon, and the goddes of the Philistines, and forsoke ye LORDE, and serued him not.

7. അപ്പോള് യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവന് അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.

7. Then was ye wrath of ye LORDE fearce vpon Israel, and he gaue the ouer vnder the hade of the Philistynes, and of the children of Ammo.

8. അവര് അന്നുമുതല് പതിനെട്ടു സംവത്സരത്തോളം യിസ്രായേല്മക്കളെ യോര്ദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യ്യദേശത്തുള്ള എല്ലായിസ്രായേല്മക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.

8. And they vexed and oppressed ye children of Israel eightene yeare longe, all the children of Israel that were beyonde Iordane in the londe of the Moabites, which lyeth in Gilead.

9. അമ്മോന്യര് യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്വാന് യോര്ദ്ദാന് കടന്നു; അതുകൊണ്ടു യിസ്രായേല് വളരെ കഷ്ടത്തില് ആയി.

9. The children of Ammon also wente ouer Iordane, and fought agaynst Iuda, Ben Iamin, and agaynst the house of Ephraim, so that Israel was very sore troubled.

10. യിസ്രായേല് മക്കള് യഹോവയോടു നിലവിളിച്ചുഞങ്ങള് ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാല് വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

10. Then cryed the children of Israel vnto the LORDE, and sayde: We haue synned agaynst the, for we haue forsaken oure God, & serued Baalim.

11. യഹോവ യിസ്രായേല്മക്കളോടു അരുളിച്ചെയ്തതുമിസ്രയീമ്യര്, അമോര്യ്യര്, അമ്മോന്യര്, ഫെലിസ്ത്യര് എന്നിവരുടെ കയ്യില്നിന്നു ഞാന് നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?

11. But the LORDE sayde vnto the childre of Israel: Did not the Egipcias, the Amorites, the children of Ammon, ye Philistines,

12. സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള് എന്നോടു നിലവിളിച്ചു; ഞാന് നിങ്ങളെ അവരുടെ കയ്യില്നിന്നും രക്ഷിച്ചു.

12. the Sidonians, the Amalechites and Maonites oppresse you, and I helped you out of their hande, whan ye cryed vnto me?

13. എങ്കിലും നിങ്ങള് എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാന് നിങ്ങളെ രക്ഷിക്കയില്ല.

13. Yet haue ye forsaken me, and serued other goddes? Therfore wyll I helpe you nomore

14. നിങ്ങള് തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിന് ; അവര് നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.

14. Go youre waye, and crye vpon the goddes whom ye haue chosen, let them helpe you in the tyme of youre trouble.

15. യിസ്രായേല്മക്കള് യഹോവയോടുഞങ്ങള് പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്ക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.

15. But the childre of Israel sayde vnto the LORDE: We haue synned, do thou vnto vs what pleaseth the, onely delyuer vs at this tyme.

16. അവര് തങ്ങളുടെ ഇടയില്നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില് അവന്നു സഹതാപം തോന്നി.

16. And they put the straunge goddes fro them, and serued the LORDE, And his soule had pytie on the mysery of Israel.

17. അന്നേരം അമ്മോന്യര് ഒന്നിച്ചുകൂടി ഗിലെയാദില് പാളയമിറങ്ങി; യിസ്രായേല് മക്കളും ഒരുമിച്ചുകൂടി മിസ്പയില് പാളയമിറങ്ങി.

17. And the children of Ammon called them selues together, and pitched in Gilead: But the children of Israel gathered them selues together also, and pitched at Mispa.

18. ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മില് തമ്മില്അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന് ആര്? അവന് ഗിലെയാദിലെ സകലനിവാസികള്ക്കും തലവനാകും എന്നു പറഞ്ഞു.

18. And ye people of the chefest of Gilead sayde amoge them selues: Who so euer begynneth to fight agaynst the children of Ammon, shalbe heade ouer all them that dwell in Gilead.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |