Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.
1. Then Jacob continued on his journey and came to the land of the eastern peoples.
2. അവന് വെളിന് പ്രദേശത്തു ഒരു കിണറ് കണ്ടു. അതിന്നരികെ മൂന്നു ആട്ടിന് കൂട്ടം കിടക്കുന്നു. ആ കിണറ്റില്നിന്നു ആയിരുന്നു ആട്ടിന് കൂട്ടങ്ങള്ക്കു വെള്ളം കൊടുക്കുന്നതു; എന്നാല് കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.
2. There he saw a well in the field, with three flocks of sheep lying near it because the flocks were watered from that well. The stone over the mouth of the well was large.
3. ആ സ്ഥലത്തു കൂട്ടങ്ങള് ഒക്കെ കൂടുകയും അവര് കിണറ്റിന്റെ വായ്ക്കല്നിന്നു കല്ലു ഉരുട്ടി ആടുകള്ക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായക്ക്ല് അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
3. When all the flocks were gathered there, the shepherds would roll the stone away from the well's mouth and water the sheep. Then they would return the stone to its place over the mouth of the well.
4. യാക്കോബ് അവരോടുസഹോദരന്മാരേ, നിങ്ങള് എവിടുത്തുകാര് എന്നു ചോദിച്ചതിന്നുഞങ്ങള് ഹാരാന്യര് എന്നു അവര് പറഞ്ഞു.
4. Jacob asked the shepherds, 'My brothers, where are you from?' 'We're from Haran,' they replied.
5. അവന് അവരോടുനിങ്ങള് നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നുഅറിയും എന്നു അവര് പറഞ്ഞു.
5. He said to them, 'Do you know Laban, Nahor's grandson?' 'Yes, we know him,' they answered.
6. അവന് അവരോടുഅവന് സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകള് റാഹേല് അതാ ആടുകളോടു കൂടെ വരുന്നു എന്നു അവര് അവനോടു പറഞ്ഞു.
6. Then Jacob asked them, 'Is he well?' 'Yes, he is,' they said, 'and here comes his daughter Rachel with the sheep.'
7. പകല് ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകള്ക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിന് എന്നു അവന് പറഞ്ഞതിന്നു
7. 'Look,' he said, 'the sun is still high; it is not time for the flocks to be gathered. Water the sheep and take them back to pasture.'
8. അവര്കൂട്ടങ്ങള് ഒക്കെയും കൂടുവോളം ഞങ്ങള്ക്കു വഹിയാ; അവര് കിണറ്റിന്റെ വായ്ക്കല്നിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങള് ആടുകള്ക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.
8. 'We can't,' they replied, 'until all the flocks are gathered and the stone has been rolled away from the mouth of the well. Then we will water the sheep.'
9. അവന് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള് തന്നേ റാഹേല് തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു.
9. While he was still talking with them, Rachel came with her father's sheep, for she was a shepherdess.
10. തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകള് റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോള് യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കല്നിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകള്ക്കു വെള്ളം കൊടുത്തു.
10. When Jacob saw Rachel daughter of Laban, his mother's brother, and Laban's sheep, he went over and rolled the stone away from the mouth of the well and watered his uncle's sheep.
11. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
11. Then Jacob kissed Rachel and began to weep aloud.
12. താന് അവളുടെ അപ്പന്റെ സഹോദരന് എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള് ഔടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
12. He had told Rachel that he was a relative of her father and a son of Rebekah. So she ran and told her father.
13. ലാബാന് തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള് അവനെ എതിരേല്പാന് ഔടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില് കൂട്ടിക്കൊണ്ടുപോയി; അവന് ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
13. As soon as Laban heard the news about Jacob, his sister's son, he hurried to meet him. He embraced him and kissed him and brought him to his home, and there Jacob told him all these things.
14. ലാബാന് അവനോടുനീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന് ഒരു മാസകാലം അവന്റെ അടുക്കല് പാര്ത്തു.
14. Then Laban said to him, 'You are my own flesh and blood.' After Jacob had stayed with him for a whole month,
15. പിന്നെ ലാബാന് യാക്കോബിനോടുനീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.
15. Laban said to him, 'Just because you are a relative of mine, should you work for me for nothing? Tell me what your wages should be.'
16. എന്നാല് ലാബാന്നു രണ്ടു പുത്രിമാര് ഉണ്ടായിരുന്നുമൂത്തവള്ക്കു ലേയാ എന്നും ഇളയവള്ക്കു റാഹേല് എന്നും പേര്.
16. Now Laban had two daughters; the name of the older was Leah, and the name of the younger was Rachel.
17. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
17. Leah had weak eyes, but Rachel was lovely in form, and beautiful.
18. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള് റാഹേലിന്നു വേണ്ടി ഞാന് ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
18. Jacob was in love with Rachel and said, 'I'll work for you seven years in return for your younger daughter Rachel.'
19. അതിന്നു ലാബാന് ഞാന് അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്ക്ക എന്നു പറഞ്ഞു.
19. Laban said, 'It's better that I give her to you than to some other man. Stay here with me.'
20. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന് അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി.
20. So Jacob served seven years to get Rachel, but they seemed like only a few days to him because of his love for her.
21. അനന്തരം യാക്കോബ് ലാബാനോടുഎന്റെ സമയം തികഞ്ഞിരിക്കയാല് ഞാന് എന്റെ ഭാര്യയുടെ അടുക്കല് ചെല്ലുവാന് അവളെ തരേണം എന്നു പറഞ്ഞു.
21. Then Jacob said to Laban, 'Give me my wife. My time is completed, and I want to lie with her.'
22. അപ്പോള് ലാബാന് ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
22. So Laban brought together all the people of the place and gave a feast.
23. എന്നാല് രാത്രിയില് അവന് തന്റെ മകള് ലേയയെ കൂട്ടി അവന്റെ അടുക്കല് കൊണ്ടു പോയി ആക്കി; അവന് അവളുടെ അടുക്കല് ചെന്നു.
23. But when evening came, he took his daughter Leah and gave her to Jacob, and Jacob lay with her.
24. ലാബാന് തന്റെ മകള് ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
24. And Laban gave his servant girl Zilpah to his daughter as her maidservant.
25. നേരം വെളുത്തപ്പോള് അതു ലേയാ എന്നു കണ്ടു അവന് ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന് നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
25. When morning came, there was Leah! So Jacob said to Laban, 'What is this you have done to me? I served you for Rachel, didn't I? Why have you deceived me?'
26. അതിന്നു ലാബാന് മൂത്തവള്ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില് നടപ്പില്ല.
26. Laban replied, 'It is not our custom here to give the younger daughter in marriage before the older one.
27. ഇവളുടെ ആഴ്ചവട്ടം നിവര്ത്തിക്ക; എന്നാല് നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല് ചെയ്യുന്ന സേവേക്കു വേണ്ടി ഞങ്ങള് അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
27. Finish this daughter's bridal week; then we will give you the younger one also, in return for another seven years of work.'
28. യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്ത്തിച്ചു; അവന് തന്റെ മകള് റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
28. And Jacob did so. He finished the week with Leah, and then Laban gave him his daughter Rachel to be his wife.
29. തന്റെ മകള് റാഹേലിന്നു ലാബാന് തന്റെ ദാസി ബില്ഹയെ ദാസിയായി കൊടുത്തു.
29. Laban gave his servant girl Bilhah to his daughter Rachel as her maidservant.
30. അവന് റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാള് അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കല് സേവചെയ്തു.
30. Jacob lay with Rachel also, and he loved Rachel more than Leah. And he worked for Laban another seven years.
31. ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോള് അവളുടെ ഗര്ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
31. When the LORD saw that Leah was not loved, he opened her womb, but Rachel was barren.
32. ലേയാ ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുയഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോള് എന്റെ ഭര്ത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവള് അവന്നു രൂബേന് എന്നു പേരിട്ടു.
32. Leah became pregnant and gave birth to a son. She named him Reuben, for she said, 'It is because the LORD has seen my misery. Surely my husband will love me now.'
33. അവള് പിന്നെയും ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഞാന് അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോന് എന്നു പേരിട്ടു.
33. She conceived again, and when she gave birth to a son she said, 'Because the LORD heard that I am not loved, he gave me this one too.' So she named him Simeon.
34. അവള് പിന്നെയും ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഇപ്പോള് ഈ സമയം എന്റെ ഭര്ത്താവു എന്നോടു പറ്റിച്ചേരും; ഞാന് അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവള് അവന്നു ലേവി എന്നു പേരിട്ടു.
34. Again she conceived, and when she gave birth to a son she said, 'Now at last my husband will become attached to me, because I have borne him three sons.' So he was named Levi.
35. അവള് പിന്നെയും ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള് ഞാന് യഹോവയെ സ്തുതിക്കും എന്നു അവള് പറഞ്ഞു; അതുകൊണ്ടു അവള് അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്ക്കു പ്രസവം നിന്നു.മത്തായി 1:2, ലൂക്കോസ് 3:33
35. She conceived again, and when she gave birth to a son she said, 'This time I will praise the LORD.' So she named him Judah. Then she stopped having children.