2 Kings - 2 രാജാക്കന്മാർ 5 | View All

1. അരാംരാജാവിന്റെ സേനാപതിയായ നയമാന് മുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനന് അവനെ മഹാനും മാന്യനും ആയി എണ്ണി; അവന് പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
ലൂക്കോസ് 4:27

1. Naaman was commander of the army of the king of Aram. He was honored by his master, and he had much respect because the Lord used him to give victory to Aram. He was a mighty and brave man, but he had a skin disease.

2. അരാമ്യര് കവര്ച്ചപ്പടയായി വന്നിരുന്നപ്പോള് യിസ്രായേല്ദേശത്തുനിന്നു ഒരു ചെറിയ പെണ്കുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവള് നയമാന്റെ ഭാര്യെക്കു ശുശ്രൂഷ ചെയ്തുവന്നു.

2. The Arameans had gone out to raid the Israelites and had taken a little girl as a captive. This little girl served Naaman's wife.

3. അവള് തന്റെ യജമാനത്തിയോടുയജമാനന് ശമര്യ്യയിലെ പ്രവാചകന്റെ അടുക്കല് ഒന്നു ചെന്നെങ്കില് അവന് അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.

3. She said to her mistress, 'I wish my master would meet the prophet who lives in Samaria. He would cure him of his disease.'

4. അവന് ചെന്നു തന്റെ യജമാനനോടുയിസ്രായേല്ദേശക്കാരത്തിയായ പെണ്കുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.

4. Naaman went to the king and told him what the girl from Israel had said.

5. നീ പോയി വരിക; ഞാന് യിസ്രായേല്രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന് പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല് പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.

5. The king of Aram said, 'Go ahead, and I will send a letter to the king of Israel.' So Naaman left and took with him about seven hundred fifty pounds of silver, as well as one hundred fifty pounds of gold and ten changes of clothes.

6. അവന് യിസ്രായേല്രാജാവിന്റെ അടുക്കല് എഴുത്തുംകൊണ്ടു ചെന്നു; അതില്ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യന് നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാന് അവനെ നിന്റെ അടുക്കല് അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.

6. He brought the letter to the king of Israel, which read, 'I am sending my servant Naaman to you so you can heal him of his skin disease.'

7. യിസ്രായേല്രാജാവു എഴുത്തു വായിച്ചപ്പോള് വസ്ത്രം കീറിഅവന് ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കല് അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്വാന് ഞാന് ദൈവമോ? നോക്കുവിന് , അവന് ഇതിനാല് എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.

7. When the king of Israel read the letter, he tore his clothes to show how upset he was. He said, 'I'm not God! I can't kill and make alive again! Why does this man send someone with a skin disease for me to heal? You can see that the king of Aram is trying to start trouble with me.'

8. യിസ്രായേല്രാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള് രാജാവിന്റെ അടുക്കല് ആളയച്ചുനീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവന് എന്റെ അടുക്കല് വരട്ടെ; എന്നാല് യിസ്രായേലില് ഒരു പ്രവാചകന് ഉണ്ടു എന്നു അവന് അറിയും എന്നു പറയിച്ചു.

8. When Elisha, the man of God, heard that the king of Israel had torn his clothes, he sent the king this message: 'Why have you torn your clothes? Let Naaman come to me. Then he will know there is a prophet in Israel.'

9. അങ്ങനെ നയമാന് രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്ക്കല് വന്നു നിന്നു.

9. So Naaman went with his horses and chariots to Elisha's house and stood outside the door.

10. എലീശാ ആളയച്ചുനീ ചെന്നു യോര്ദ്ദാനില് ഏഴു പ്രാവശ്യം കുളിക്ക; അപ്പോള് നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
യോഹന്നാൻ 9:7

10. Elisha sent Naaman a messenger who said, 'Go and wash in the Jordan River seven times. Then your skin will be healed, and you will be clean.'

11. അപ്പോള് നയമാന് ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടുഅവന് തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാന് വിചാരിച്ചു.

11. Naaman became angry and left. He said, 'I thought Elisha would surely come out and stand before me and call on the name of the Lord his God. I thought he would wave his hand over the place and heal the disease.

12. ദമ്മേശെക്കിലെ നദികളായ അബാനയും പര്പ്പരും യിസ്രായേല്ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയില് കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവന് ക്രോധത്തോടെ പോയി.

12. The Abana and the Pharpar, the rivers of Damascus, are better than all the waters of Israel. Why can't I wash in them and become clean?' So Naaman went away very angry.

13. എന്നാല് അവന്റെ ഭൃത്യന്മാര് അടുത്തു വന്നു അവനോടുപിതാവേ, പ്രവാചകന് വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില് നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന് കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല് എത്ര അധികം എന്നു പറഞ്ഞു.

13. Naaman's servants came near and said to him, 'My father, if the prophet had told you to do some great thing, wouldn't you have done it? Doesn't it make more sense just to do it? After all, he only told you, 'Wash, and you will be clean.''

14. അപ്പോള് അവന് ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോര്ദ്ദാനില് ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന് ശുദ്ധനായ്തീര്ന്നു.

14. So Naaman went down and dipped in the Jordan seven times, just as Elisha had said. Then his skin became new again, like the skin of a child. And he was clean.

15. പിന്നെ അവന് തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കല് മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലില് അല്ലാതെ ഭൂമിയില് എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാന് ഇപ്പോള് അറിയുന്നു; ആകയാല് അടിയന്റെ കയ്യില് നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.

15. Naaman and all his group returned to Elisha. He stood before Elisha and said, 'Look, I now know there is no God in all the earth except in Israel. Now please accept a gift from me.'

16. അതിന്നു അവന് ഞാന് സേവിച്ചുനിലക്കുന്ന യഹോവയാണ, ഞാന് ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്വാന് അവനെ നിര്ബ്ബന്ധിച്ചിട്ടും അവന് വാങ്ങിയില്ല.

16. But Elisha said, 'As surely as the Lord lives whom I serve, I won't accept anything.' Naaman urged him to take the gift, but he refused.

17. അപ്പോള് നയമാന് എന്നാല് രണ്ടു കോവര്ക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയന് ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങള്ക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.

17. Then Naaman said, 'If you won't take the gift, then please give me some soil -- as much as two of my mules can carry. From now on I'll not offer any burnt offering or sacrifice to any other gods but the Lord.

18. ഒരു കാര്യത്തില് മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെഎന്റെ യജമാനന് നമസ്കരിപ്പാന് രിമ്മോന്റെ ക്ഷേത്രത്തില് ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള് ഞാനും രിമ്മോന്റെ ക്ഷേത്രത്തില് നമസ്കരിച്ചുപോകുന്ന ഈ കാര്യത്തില് യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.

18. But let the Lord pardon me for this: When my master goes into the temple of Rimmonn to worship, he leans on my arm. Then I must bow in that temple. May the Lord pardon me when I do that.'

19. അവന് അവനോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു.
മർക്കൊസ് 5:34

19. Elisha said to him, 'Go in peace.' Naaman left Elisha and went a short way.

20. അവന് അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരന് ഗേഹസിഅരാമ്യന് നയമാന് കൊണ്ടുവന്നതു എന്റെ യജമാനന് അവന്റെ കയ്യില്നിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാന് അവന്റെ പിന്നാലെ ഔടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.

20. Gehazi, the servant of Elisha the man of God, thought, 'My master has not accepted what Naaman the Aramean brought. As surely as the Lord lives, I'll run after him and get something from him.'

21. അങ്ങനെ അവന് നയമാനെ പിന്തുടര്ന്നു. അവന് തന്റെ പിന്നാലെ ഔടിവരുന്നതു നയമാന് കണ്ടപ്പോള് രഥത്തില്നിന്നിറങ്ങി അവനെ എതിരേറ്റുസുഖം തന്നെയോ എന്നു ചോദിച്ചു.

21. So Gehazi went after Naaman. When Naaman saw someone running after him, he got off the chariot to meet Gehazi. He asked, 'Is everything all right?'

22. അതിന്നു അവന് സുഖം തന്നേ; ഇപ്പോള് തന്നേ പ്രവാചകശിഷ്യന്മാരില് രണ്ടു യൌവനക്കാര് എഫ്ര്യയീംമലനാട്ടില്നിന്നു എന്റെ അടുക്കല് വന്നിരിക്കുന്നു; അവര്ക്കും ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന് എന്റെ യജമാനന് എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.

22. Gehazi said, 'Everything is all right. My master has sent me. He said, 'Two young men from the groups of prophets in the mountains of Ephraim just came to me. Please give them seventy-five pounds of silver and two changes of clothes.''

23. ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാന് പറഞ്ഞു. അവന് അവനെ നിര്ബ്ബന്ധിച്ചു രണ്ടു സഞ്ചിയില് രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരില് രണ്ടുപേരുടെ പക്കല് കൊടുത്തു; അവര് അതു ചുമന്നുകൊണ്ടു അവന്റെ മുമ്പില് നടന്നു.

23. Naaman said, 'Please take one hundred fifty pounds,' and he urged Gehazi to take it. He tied one hundred fifty pounds of silver in two bags with two changes of clothes. Then he gave them to two of his servants to carry for Gehazi.

24. കുന്നിന്നരികെ എത്തിയപ്പോള് അവന് അതു അവരുടെ കയ്യില്നിന്നു വാങ്ങി വീട്ടില് സൂക്ഷിച്ചു വെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവര് പോകയും ചെയ്തു.

24. When they came to the hill, Gehazi took these things from Naaman's servants and put them in the house. Then he let Naaman's servants go, and they left.

25. പിന്നെ അവന് അകത്തു കടന്നു യജമാനന്റെ മുമ്പില്നിന്നു. എന്നാറെ എലീശാ അവനോടുഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന് എങ്ങും പോയില്ല എന്നു അവന് പറഞ്ഞു.

25. When he came in and stood before his master, Elisha said to him, 'Where have you been, Gehazi?' 'I didn't go anywhere,' he answered.

26. അതിന്നു അവന് ആ പുരുഷന് രഥത്തില്നിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോള് എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്, ദാസീദാസന്മാര് എന്നീവകമേടിപ്പാനും ഇതാകുന്നുവോ സമയം?

26. But Elisha said to him, 'My spirit was with you. I knew when the man turned from his chariot to meet you. This isn't a time to take money, clothes, olives, grapes, sheep, oxen, male servants, or female servants.

27. ആകയാല് നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന് ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.

27. So Naaman's skin disease will come on you and your children forever.' When Gehazi left Elisha, he had the disease and was as white as snow.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |