Nehemiah - നെഹെമ്യാവു 4 | View All

1. ഞങ്ങള് മതില് പണിയുന്നു എന്നു സന് ബല്ലത്ത് കേട്ടപ്പോള് അവന് കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.

1. When Sanballat heard that we were rebuilding the wall he exploded in anger, vilifying the Jews.

2. ഈ ദുര്ബ്ബലന്മാരായ യെഹൂദന്മാര് എന്തു ചെയ്വാന് പോകുന്നു? അവരെ സമ്മതിക്കുമോ അവര് യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളില് നിന്നു അവര് കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യ്യാസൈന്യവും കേള്ക്കെ പറഞ്ഞു.

2. In the company of his Samaritan cronies and military he let loose: 'What are these miserable Jews doing? Do they think they can get everything back to normal overnight? Make building stones out of make-believe?'

3. അപ്പോള് അവന്റെ അടുക്കല് നിന്നിരുന്ന അമ്മോന്യനായ തോബീയാവുഅവര് എങ്ങനെ പണിതാലും ഒരു കുറുക്കന് കയറിയാല് അവരുടെ കന്മതില് ഉരുണ്ടുവീഴും എന്നു പറഞ്ഞു.

3. At his side, Tobiah the Ammonite jumped in and said, 'That's right! What do they think they're building? Why, if a fox climbed that wall, it would fall to pieces under his weight.'

4. ഞങ്ങളുടെ ദൈവമേ, കേള്ക്കേണമേ; ഞങ്ങള് നിന്ദിതന്മാര് ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തില് അവരെ കവര്ച്ചെക്കു ഏല്പിക്കേണമേ.

4. Nehemiah prayed, 'Oh listen to us, dear God. We're so despised: Boomerang their ridicule on their heads; have their enemies cart them off as war trophies to a land of no return;

5. പണിയുന്നവര് കേള്ക്കെ അവര് നിന്നെ കോപിപ്പിച്ചിരിക്കയാല് അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം നിന്റെ മുമ്പില് നിന്നു മാഞ്ഞുപോകയും അരുതേ.

5. don't forgive their iniquity, don't wipe away their sin--they've insulted the builders!'

6. അങ്ങനെ ഞങ്ങള് മതില് പണിതു; വേല ചെയ്വാന് ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതില് മഴുവനും പാതിപൊക്കംവരെ തീര്ത്തു.

6. We kept at it, repairing and rebuilding the wall. The whole wall was soon joined together and halfway to its intended height because the people had a heart for the work.

7. യെരൂശലേമിന്റെ മതിലുകള് അറ്റകുറ്റം തീര്ന്നുവരുന്നു എന്നും ഇടിവുകള് അടഞ്ഞുതുടങ്ങി എന്നും സന് ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള് അവര്ക്കും മഹാകോപം ജനിച്ചു.

7. When Sanballat, Tobiah, the Arabs, the Ammonites, and the Ashdodites heard that the repairs of the walls of Jerusalem were going so well--that the breaks in the wall were being fixed--they were absolutely furious.

8. യെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവര് ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.

8. They put their heads together and decided to fight against Jerusalem and create as much trouble as they could.

9. ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്ത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്ക്കാരെ ആക്കേണ്ടിവന്നു.

9. We countered with prayer to our God and set a round-the-clock guard against them.

10. എന്നാല് യെഹൂദ്യര്ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാല് മതില് പണിവാന് നമുക്കു കഴികയില്ല എന്നു പറഞ്ഞു.

10. But soon word was going around in Judah, The builders are pooped, the rubbish piles up; We're in over our heads, we can't build this wall.

11. ഞങ്ങളുടെ ശത്രുക്കളോനാം അവരുടെ ഇടയില് ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവര് ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.

11. And all this time our enemies were saying, 'They won't know what hit them. Before they know it we'll be at their throats, killing them right and left. That will put a stop to the work!'

12. അവരുടെ സമീപം പാര്ത്ത യെഹൂദന്മാര് പല സ്ഥലങ്ങളില്നിന്നും വന്നു; നിങ്ങള് ഞങ്ങളുടെ അടുക്കല് വരുവിന് എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു.

12. The Jews who were their neighbors kept reporting, 'They have us surrounded; they're going to attack!' If we heard it once, we heard it ten times.

13. അതുകൊണ്ടു ഞാന് മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിര്ത്തി.

13. So I stationed armed guards at the most vulnerable places of the wall and assigned people by families with their swords, lances, and bows.

14. ഞാന് നോക്കി എഴുന്നേറ്റുനിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടുംനിങ്ങള് അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കര്ത്താവിനെ ഔര്ത്തു നിങ്ങളുടെ സഹോദരന്മാര്ക്കും പുത്രന്മാര്ക്കും പുത്രിമാര്ക്കും ഭാര്യമാര്ക്കും വീടുകള്ക്കും വേണ്ടി പൊരുതുവിന് എന്നു പറഞ്ഞു.

14. After looking things over I stood up and spoke to the nobles, officials, and everyone else: 'Don't be afraid of them. Put your minds on the Master, great and awesome, and then fight for your brothers, your sons, your daughters, your wives, and your homes.'

15. ഞങ്ങള്ക്കു അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള് കേട്ടശേഷം ഞങ്ങള് എല്ലാവരും മതിലിങ്കല് താന്താന്റെ വേലെക്കു മടങ്ങിച്ചെല്ലുവാനിടയായി.

15. Our enemies learned that we knew all about their plan and that God had frustrated it. And we went back to the wall and went to work.

16. അന്നുമുതലക്കു എന്റെ ഭൃത്യന്മാരില് പാതിപേര് വേലെക്കു നിന്നു പാതിപേര് കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതില് പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകില് പ്രഭുക്കന്മാര് നിന്നു;

16. From then on half of my young men worked while the other half stood guard with lances, shields, bows, and mail armor. Military officers served as backup for everyone in Judah who was at work rebuilding the wall.

17. ചുമടെടുക്കുന്ന ചുമട്ടുകാര് ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.

17. The common laborers held a tool in one hand and a spear in the other.

18. പണിയുന്നവര് അരെക്കു വാള് കെട്ടിയുംകൊണ്ടു പണിതു. എന്നാല് കാഹളം ഊതുന്നവന് എന്റെ അടുക്കല് തന്നേ ആയിരുന്നു.

18. Each of the builders had a sword strapped to his side as he worked. I kept the trumpeter at my side to sound the alert.

19. ഞാന് പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടുംവേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേല് ചിതറി തമ്മില് തമ്മില് അകന്നിരിക്കുന്നു.

19. Then I spoke to the nobles and officials and everyone else: 'There's a lot of work going on and we are spread out all along the wall, separated from each other.

20. നിങ്ങള് കാഹളനാദം കേള്ക്കുന്നേടത്തു ഞങ്ങളുടെ അടുക്കല് കൂടിക്കൊള്വിന് ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.

20. When you hear the trumpet call, join us there; our God will fight for us.'

21. അങ്ങനെ ഞങ്ങള് പണി നടത്തി; പാതിപേര് നേരം വെളുക്കുമ്പോള്തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.

21. And so we kept working, from first light until the stars came out, half of us holding lances.

22. ആ കാലത്തു ഞാന് ജനത്തോടുരാത്രിയില് നമുക്കു കാവലിന്നും പകല് വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഔരോരുത്തന് താന്താന്റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാര്ക്കേണം എന്നു പറഞ്ഞു.

22. I also instructed the people, 'Each person and his helper is to stay inside Jerusalem--guards by night and workmen by day.'

23. ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.

23. We all slept in our clothes--I, my brothers, my workmen, and the guards backing me up. And each one kept his spear in his hand, even when getting water.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |