Psalms - സങ്കീർത്തനങ്ങൾ 69 | View All

1. ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.

1. A David psalm. God, God, save me! I'm in over my head,

2. ഞാന് നിലയില്ലാത്ത ആഴമുള്ള ചേറ്റില് താഴുന്നു; ആഴമുള്ള വെള്ളത്തില് ഞാന് മുങ്ങിപ്പോകുന്നു; പ്രവാഹങ്ങള് എന്നെ കവിഞ്ഞൊഴുകുന്നു.

2. Quicksand under me, swamp water over me; I'm going down for the third time.

3. എന്റെ നിലവിളിയാല് ഞാന് തളര്ന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന് എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.

3. I'm hoarse from calling for help, Bleary-eyed from searching the sky for God.

4. കാരണംകൂടാതെ എന്നെ പകെക്കുന്നവര് എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന് ഭാവിക്കുന്നവര് പെരുകിയിരിക്കുന്നു; ഞാന് കവര്ച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
യോഹന്നാൻ 15:25

4. I've got more enemies than hairs on my head; Sneaks and liars are out to knife me in the back. What I never stole Must I now give back?

5. ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങള് നിനക്കു മറവായിരിക്കുന്നില്ല.

5. God, you know every sin I've committed; My life's a wide-open book before you.

6. സൈന്യങ്ങളുടെ യഹോവയായ കര്ത്താവേ, നിങ്കല് പ്രത്യാശവെക്കുന്നവര് എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര് എന്റെ നിമിത്തം നാണിച്ചുപോകരുതേ.

6. Don't let those who look to you in hope Be discouraged by what happens to me, Dear Lord! GOD of the armies! Don't let those out looking for you Come to a dead end by following me-- Please, dear God of Israel!

7. നിന്റെ നിമിത്തം ഞാന് നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.

7. Because of you I look like an idiot, I walk around ashamed to show my face.

8. എന്റെ സഹോദരന്മാര്ക്കും ഞാന് പരദേശിയും എന്റെ അമ്മയുടെ മക്കള്ക്കു അന്യനും ആയി തീര്ന്നിരിക്കുന്നു.

8. My brothers shun me like a bum off the street; My family treats me like an unwanted guest.

9. നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല് വീണിരിക്കുന്നു.
യോഹന്നാൻ 2:17, റോമർ 15:3, എബ്രായർ 11:26

9. I love you more than I can say. Because I'm madly in love with you, They blame me for everything they dislike about you.

10. ഞാന് കരഞ്ഞു ഉപവാസത്താല് ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീര്ന്നു;

10. When I poured myself out in prayer and fasting, All it got me was more contempt.

11. ഞാന് രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാന് അവര്ക്കും പഴഞ്ചൊല്ലായ്തീര്ന്നു.

11. When I put on a sad face, They treated me like a clown.

12. പട്ടണവാതില്ക്കല് ഇരിക്കുന്നവര് എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാന് മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.

12. Now drunks and gluttons Make up drinking songs about me.

13. ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്ത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താല്, നിന്റെ രക്ഷാവിശ്വസ്തതയാല് തന്നേ, എനിക്കുത്തരമരുളേണമേ.

13. And me? I pray. GOD, it's time for a break! God, answer in love! Answer with your sure salvation!

14. ചേറ്റില്നിന്നു എന്നെ കയറ്റേണമേ; ഞാന് താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്നിന്നും ആഴമുള്ള വെള്ളത്തില്നിന്നും എന്നെ വിടുവിക്കേണമേ.

14. Rescue me from the swamp, Don't let me go under for good, Pull me out of the clutch of the enemy; This whirlpool is sucking me down.

15. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.

15. Don't let the swamp be my grave, the Black Hole Swallow me, its jaws clenched around me.

16. യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;

16. Now answer me, GOD, because you love me; Let me see your great mercy full-face.

17. അടിയന്നു തിരുമുഖം മറെക്കരുതേ; ഞാന് കഷ്ടത്തില് ഇരിക്കയാല് വേഗത്തില് എനിക്കു ഉത്തരമരുളേണമേ.

17. Don't look the other way; your servant can't take it. I'm in trouble. Answer right now!

18. എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കള്നിമിത്തം എന്നെ വീണ്ടെടുക്കേണമേ.

18. Come close, God; get me out of here. Rescue me from this deathtrap.

19. എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികള് എല്ലാവരും നിന്റെ ദൃഷ്ടിയില് ഇരിക്കുന്നു.

19. You know how they kick me around-- Pin on me the donkey's ears, the dunce's cap.

20. നിന്ദ എന്റെ ഹൃദയത്തെ തകര്ത്തു, ഞാന് ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാന് നോക്കിക്കൊണ്ടിരുന്നു; ആര്ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.

20. I'm broken by their taunts, Flat on my face, reduced to a nothing. I looked in vain for one friendly face. Not one. I couldn't find one shoulder to cry on.

21. അവര് എനിക്കു തിന്നുവാന് കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര് എനിക്കു ചൊറുക്ക കുടിപ്പാന് തന്നു.
മത്തായി 27:34-38, മർക്കൊസ് 15:23-36, ലൂക്കോസ് 23:36, യോഹന്നാൻ 19:28-29

21. They put poison in my soup, Vinegar in my drink.

22. അവരുടെ മേശ അവരുടെ മുമ്പില് കണിയായും അവര് സുഖത്തോടിരിക്കുമ്പോള് കുടുക്കായും തീരട്ടെ.
റോമർ 11:9-10

22. Let their supper be bait in a trap that snaps shut; May their best friends be trappers who'll skin them alive.

23. അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
റോമർ 11:9-10

23. Make them become blind as bats, Give them the shakes from morning to night.

24. നിന്റെ ക്രോധം അവരുടെമേല് പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
വെളിപ്പാടു വെളിപാട് 16:1

24. Let them know what you think of them, Blast them with your red-hot anger.

25. അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില് ആരും പാര്ക്കാതിരിക്കട്ടെ.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:20

25. Burn down their houses, Leave them desolate with nobody at home.

26. നീ ദണ്ഡിപ്പിച്ചവനെ അവര് ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര് വിവിരക്കുന്നു.
മത്തായി 27:34, മർക്കൊസ് 15:23, യോഹന്നാൻ 19:29

26. They gossiped about the one you disciplined, Made up stories about anyone wounded by God.

27. അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവര് പ്രാപിക്കരുതേ.

27. Pile on the guilt, Don't let them off the hook.

28. ജീവന്റെ പുസ്തകത്തില്നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
ഫിലിപ്പിയർ ഫിലിപ്പി 4:3, വെളിപ്പാടു വെളിപാട് 3:5, വെളിപ്പാടു വെളിപാട് 13:8, വെളിപ്പാടു വെളിപാട് 17:8, വെളിപ്പാടു വെളിപാട് 20:12-15, വെളിപ്പാടു വെളിപാട് 21:27

28. Strike their names from the list of the living; No rock-carved honor for them among the righteous.

29. ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയര്ത്തുമാറാകട്ടെ.

29. I'm hurt and in pain; Give me space for healing, and mountain air.

30. ഞാന് പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.

30. Let me shout God's name with a praising song, Let me tell his greatness in a prayer of thanks.

31. അതു യഹോവേക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

31. For GOD, this is better than oxen on the altar, Far better than blue-ribbon bulls.

32. സൌമ്യതയുള്ളവര് അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.

32. The poor in spirit see and are glad-- Oh, you God-seekers, take heart!

33. യഹോവ ദരിദ്രന്മാരുടെ പ്രാര്ത്ഥന കേള്ക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;

33. For GOD listens to the poor, He doesn't walk out on the wretched.

34. ആകാശവും ഭൂമിയും സമുദ്രങ്ങളും അവയില് ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.

34. You heavens, praise him; praise him, earth; Also ocean and all things that swim in it.

35. ദൈവം സീയോനെ രക്ഷിക്കും; അവന് യെഹൂദാനഗരങ്ങളെ പണിയും; അവര് അവിടെ പാര്ത്തു അതിനെ കൈവശമാക്കും.

35. For God is out to help Zion, Rebuilding the wrecked towns of Judah. Guess who will live there-- The proud owners of the land?

36. അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവര് അതില് വസിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീര്ത്തനം.)

36. No, the children of his servants will get it, The lovers of his name will live in it.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |