Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. കൂട്ടംവിട്ടു നടക്കുന്നവന് സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന് കയര്ക്കുംന്നു.
1. An unfriendly man pursues selfish ends; he defies all sound judgment.
2. തന്റെ മനസ്സു വെളിപ്പെടുത്തുന്നതില് അല്ലാതെ മൂഢന്നു ബോധത്തില് ഇഷ്ടമില്ല.
2. A fool finds no pleasure in understanding but delights in airing his own opinions.
3. ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്ത്തിയോടുകൂടെ നിന്ദയും വരുന്നു.
3. When wickedness comes, so does contempt, and with shame comes disgrace.
4. മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.യോഹന്നാൻ 7:38
4. The words of a man's mouth are deep waters, but the fountain of wisdom is a bubbling brook.
5. നീതിമാനെ ന്യായവിസ്താരത്തില് തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
5. It is not good to be partial to the wicked or to deprive the innocent of justice.
6. മൂഢന്റെ അധരങ്ങള് വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
6. A fool's lips bring him strife, and his mouth invites a beating.
7. മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള് അവന്റെ പ്രാണന്നു കണി.
7. A fool's mouth is his undoing, and his lips are a snare to his soul.
8. ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
8. The words of a gossip are like choice morsels; they go down to a man's inmost parts.
9. വേലയില് മടിയനായവന് മുടിയന്റെ സഹോദരന് .
9. One who is slack in his work is brother to one who destroys.
10. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന് അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.
10. The name of the LORD is a strong tower; the righteous run to it and are safe.
11. ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്ന്ന മതില് ആയിത്തോന്നുന്നു.
11. The wealth of the rich is their fortified city; they imagine it an unscalable wall.
12. നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
12. Before his downfall a man's heart is proud, but humility comes before honor.
13. കേള്ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
13. He who answers before listening-- that is his folly and his shame.
14. പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകര്ന്ന മനസ്സിനെയോ ആര്ക്കും സഹിക്കാം?
14. A man's spirit sustains him in sickness, but a crushed spirit who can bear?
15. ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
15. The heart of the discerning acquires knowledge; the ears of the wise seek it out.
16. മനുഷ്യന് വെക്കുന്ന കാഴ്ചയാല് അവന്നു പ്രവേശനം കിട്ടും; അവന് മഹാന്മാരുടെ സന്നിധിയില് ചെല്ലുവാന് ഇടയാകും.
16. A gift opens the way for the giver and ushers him into the presence of the great.
17. തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന് നീതിമാന് എന്നു തോന്നും; എന്നാല് അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
17. The first to present his case seems right, till another comes forward and questions him.
18. ചീട്ടു തര്ക്കങ്ങളെ തീര്ക്കയും ബലവാന്മാരെ തമ്മില് വേറുപെടുത്തുകയും ചെയ്യുന്നു.
18. Casting the lot settles disputes and keeps strong opponents apart.
19. ദ്രോഹിക്കപ്പെട്ട സഹോദരന് ഉറപ്പുള്ള പട്ടണത്തെക്കാള് ദുര്ജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഔടാമ്പല്പോലെ തന്നേ.
19. An offended brother is more unyielding than a fortified city, and disputes are like the barred gates of a citadel.
20. വായുടെ ഫലത്താല് മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
20. From the fruit of his mouth a man's stomach is filled; with the harvest from his lips he is satisfied.
21. മരണവും ജീവനും നാവിന്റെ അധികാരത്തില് ഇരിക്കുന്നു; അതില് ഇഷ്ടപ്പെടുന്നവര് അതിന്റെ ഫലം അനുഭവിക്കും.
21. The tongue has the power of life and death, and those who love it will eat its fruit.
22. ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
22. He who finds a wife finds what is good and receives favor from the LORD.
23. ദരിദ്രന് യാചനാരീതിയില് സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
23. A poor man pleads for mercy, but a rich man answers harshly.
24. വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല് സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.
24. A man of many companions may come to ruin, but there is a friend who sticks closer than a brother.