Hosea - ഹോശേയ 1 | View All

1. ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.

1. A message came to Hosea from the Lord. He was the son of Beeri. The message came while Uzziah, Jotham, Ahaz and Hezekiah were kings of Judah. It also came while Jeroboam was king of Israel. He was the son of Jehoash. Here is what Hosea said.

2. യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോള്, യഹോവ ഹോശേയയോടുനീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തില് ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.

2. The Lord began to speak through me. He said to me, 'Go. Get married to a woman who will commit adultery. Take as your own the children who will be born as a result of her adultery. Marry her because the people of the land are guilty of the worst kind of adultery. They have not been faithful to me.'

3. അങ്ങനെ അവന് ചെന്നു ദിബ്ളയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള് ഗര്ഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.

3. So I married Gomer. She was the daughter of Diblaim. Gomer became pregnant. And she had a son by me.

4. യഹോവ അവനോടുഅവന്നു യിസ്രെയേല് (ദൈവം വിതെക്കും) എന്നു പേര്വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന് യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്ശിച്ചു യിസ്രായേല്ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;

4. Then the Lord said to me, 'Name him Jezreel. That is because I will soon punish Jehu's royal family. He killed many people at the city of Jezreel. So I will put an end to the kingdom of Israel.

5. അന്നാളില് ഞാന് യിസ്രെയേല് താഴ്വരയില്വെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.

5. At that time I will break their military power. It will happen in the Valley of Jezreel.'

6. അവള് പിന്നെയും ഗര്ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്) എന്നു പേര് വിളിക്ക; ഞാന് ഇനി യിസ്രായേല്ഗൃഹത്തോടു ക്ഷമിപ്പാന് തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
1 പത്രൊസ് 2:10

6. Gomer became pregnant again. She had a daughter. Then the Lord said to me, 'Name her Lo-Ruhamah. That is because I will no longer show love to the people of Israel. I will not forgive them anymore.

7. എന്നാല് യെഹൂദാഗൃഹത്തോടു ഞാന് കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാള്കൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.
തീത്തൊസ് 2:13

7. But I will show love to the people of Judah. And I will save them. I will not use bows or swords or other weapons of war to do it. I will not save them by using horses and horsemen either. Instead, I will use my own power to save them. I am the Lord their God.'

8. അവള് ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.

8. Later, Gomer stopped nursing Lo-Ruhamah. After that, she had another son.

9. അപ്പോള് യഹോവഅവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേര് വിളിക്ക; നിങ്ങള് എന്റെ ജനമല്ല, ഞാന് നിങ്ങള്ക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.

9. Then the Lord said, 'Name him Lo-Ammi. That is because Israel is no longer my people. And I am no longer their God.

10. എങ്കിലും യിസ്രായേല്മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള് എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള് ജീവനുള്ള ദൈവത്തിന്റെ മക്കള് എന്നു അവരോടു പറയും.
റോമർ 9:26-28, 2 കൊരിന്ത്യർ 6:18, 1 പത്രൊസ് 2:10

10. 'But the time will come when the people of Israel will be like the sand on the seashore. It can't be measured or counted. Now it is said about them, 'You are not my people.' But at that time they will be called 'children of the living God.'

11. യെഹൂദാമക്കളും യിസ്രായേല്മക്കളും ഒന്നിച്ചുകൂടി തങ്ങള്ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള് വലുതായിരിക്കുമല്ലോ.

11. The people of Judah and Israel will be brought together again. They will appoint one leader. They will increase their numbers in the land. And Jezreel's day will be great. That is because I will plant Israel in the land again.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |