Zephaniah - സെഫന്യാവു 1 | View All

1. യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമര്യ്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.

1. This is the worde of the LORDE, which came vnto Sophony the sonne of Chusi, the sonne of Gedolias, the sonne of Amarias ye sonne of Hezechias: in the tyme of Iosias the sonne of Amon kinge of Iuda.

2. ഞാന് ഭൂതലത്തില്നിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

2. I will gather vp all thinges in the londe (saieth the LORDE)

3. ഞാന് മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാന് ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടര്ച്ചകളെയും സംഹരിക്കും; ഞാന് ഭൂതലത്തില് നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
മത്തായി 13:41

3. I wil gather vp man and beest: I wil gather vp the foules in the ayre, and the fysh in the see (to the greate decaye of the wicked) & wil vtterly destroye the men out of the londe, saieth the LORDE.

4. ഞാന് യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാന് ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും

4. I wil stretch out myne honde vpon Iuda, and vpon all soch as dwel at Ierusalem. Thus wil I rote out the remnaunt of Baal from this place, and the names of the Kemuryns and prestes:

5. മേല്പുരകളില് ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും

5. yee & soch as vpon their house toppes worshipe & bowe them selues vnto the hoost of heauen: which sweare by the LORDE, and by their Malchom also:

6. യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.

6. which starte a backe from ye LORDE, and nether seke after the LORDE, ner regarde him.

7. യഹോവയായ കര്ത്താവിന്റെ സന്നിധിയില് മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താന് ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.

7. Be still at ye presence of the LORDE God, for the daye of the LORDE is at honde: yee the LORDE hath prepared a slayne offeringe, and called his gestes therto.

8. എന്നാല് യഹോവയുടെ യാഗസദ്യയുള്ള ദിവസത്തില് ഞാന് പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദര്ശിക്കും.

8. And thus shall it happen in the daye of the LORDES a slaynofferynge: I will vyset the prynces, the kinges children, & all soch as weere strauge clothinge.

9. അന്നാളില് ഞാന് ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദര്ശിക്കും.

9. In the same daye also wil I vyset all those, that treade ouer the thresholde so proudly, which fyll their lordes house wt robbery and falsede.

10. അന്നാളില് മത്സ്യഗോപുരത്തില്നിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തില്നിന്നു ഒരു മുറവിളയും കുന്നുകളില്നിന്നു ഒരു ത്സടത്സടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.

10. At ye same tyme (saieth the LORDE) there shall be herde a greate crie from the fyshporte, and an howlinge from ye other porte, and a greate murthur from the hilles.

11. മക്തേശ് നിവാസികളെ, മുറയിടുവിന് ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.

11. Howle ye that dwel in the myll, for all the marchaunt people are gone, and all they that were laden with syluer, are roted out.

12. ആ കാലത്തു ഞാന് യെരൂശലേമിനെ വിളകൂ കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേല് ഉറെച്ചുകിടന്നുയഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തില് പറയുന്ന പുരുഷന്മാരെ സന്ദര്ശിക്കയും ചെയ്യും.

12. At the same tyme wil I seke thorow Ierusalem with lanternes, and vyset them that contynue in their dregges, and saye in their hertes: Tush, the LORDE wil do nether good ner euell.

13. അങ്ങനെ അവരുടെ സമ്പത്തു കവര്ച്ചയും അവരുടെ വീടുകള് ശൂന്യവും ആയ്തീരും; അവര് വീടു പണിയും, പാര്ക്കയില്ലതാനും; അവര് മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.

13. Their goodes shalbe spoyled, and their houses layed waist. They shall buylde houses, and not dwel in them: they shal plante vynyardes, but not drynke the wyne therof.

14. യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരന് അവിടെ കഠിനമായി നിലവിളിക്കുന്നു.
വെളിപ്പാടു വെളിപാട് 6:17

14. For the greate daye of the LORDE is at honde, it is harde by, & commeth on a pace. Horrible is ye tydinges of the LORDES daye, then shall the giaunte crie out:

15. ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,

15. for that daye is a daye of wrath, a daye of trouble & heuynesse, a daye of vtter destruccion & mysery, a darcke & glomynge daye, a cloudy & stormy daye,

16. ഉറപ്പുള്ള പട്ടണങ്ങള്ക്കും ഉയരമുള്ള കൊത്തളങ്ങള്ക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.

16. a daye of the noyse of trompettes and shawmes, agaynst the stronge cities and hie towres.

17. മനുഷ്യര് കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാന് അവര്ക്കും കഷ്ടത വരുത്തും; അവര് യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.

17. I wil bringe ye people into soch vexacion, that they shal go aboute like blinde me, because they haue synned agaynst the LORDE. Their bloude shalbe shed as the dust, & their bodies as the myre.

18. യഹോവയുടെ ക്രോധദിവസത്തില് അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാന് കഴികയില്ല; സര്വ്വഭൂമിയും അവന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികള്ക്കും അവന് ശീഘ്രസംഹാരം വരുത്തും.

18. Nether their syluer ner their golde shalbe able to delyuer the in that wrothfull daye of the LORDE, but the whole londe shalbe cosumed thorow the fyre of his gelousy: for he shall soone make clene ryddaunce of all them that dwell in the londe.



Shortcut Links
സെഫന്യാവു - Zephaniah : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |