Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 | View All

1. ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന് ചോദിച്ചതിന്നു അവന് പറഞ്ഞതു

1. And the high priest said, Tell me then if you thus hold these things?

2. സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്പ്പിന് . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില് വന്നു പാര്ക്കും മുമ്പെ മെസൊപ്പൊത്താമ്യയില് ഇരിക്കുമ്പോള്, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി
സങ്കീർത്തനങ്ങൾ 29:3

2. And he said, Men, brothers, and fathers, listen! The God of glory appeared to our father Abraham, being in Mesopotamia before he lived in Haran,

3. നിന്റെ ദേശത്തെയും നിന്റെ ചാര്ച്ചക്കാരെയും വിട്ടു ഞാന് നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന് കല്ദായരുടെ ദേശം വിട്ടു ഹാരാനില് വന്നു പാര്ത്തു.
ഉല്പത്തി 12:1, ഉല്പത്തി 48:4

3. and said to him, 'Go out from your land and from your kindred,' 'and come into a land which I will show to you.' Gen. 12:1

4. അവന്റെ അപ്പന് മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള് ഇപ്പോള് പാര്ക്കുംന്ന ഈ ദേശത്തില് കൊണ്ടുവന്നു പാര്പ്പിച്ചു.
ഉല്പത്തി 12:5

4. Then going out from the land of the Chaldeans, he lived in Haran. And after his father died, God moved him from there into this land in which you now live.

5. അവന്നു അതില് ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
ഉല്പത്തി 13:15, ഉല്പത്തി 15:18, ഉല്പത്തി 16:1, ഉല്പത്തി 17:8, ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, ആവർത്തനം 32:49

5. And He did not give to him an inheritance in it, not even a foot breadth. And He promised to give it to him for a possession and to his seed after him, there being no child to him. Gen. 17:8

6. അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്ക്കും; ആ ദേശക്കാര് അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
ഉല്പത്തി 15:13-14, പുറപ്പാടു് 2:22

6. And God spoke thus, that his seed would be an alien in another land, and they would enslave it and oppress it four hundred years. See Gen. 15:13

7. അവര് സേവിക്കുന്ന ജാതിയെ ഞാന് ന്യായം വിധിക്കും; അതിന്റെ ശേഷം അവര് പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
ഉല്പത്തി 15:14, പുറപ്പാടു് 3:12

7. And God said, I will judge the nation to which you will be in bondage.' And, After these things they will come out and will serve Me in this place. Gen. 15:14; Ex. 3:12

8. പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന് യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള് പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
ഉല്പത്തി 17:10-11, ഉല്പത്തി 21:4

8. And He gave to him a covenant of circumcision; and so he fathered Isaac and circumcised him on the eighth day. And Isaac fathered Jacob, and Jacob the twelve patriarchs.

9. ഗോത്രപിതാക്കന്മാര് യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
ഉല്പത്തി 37:11, ഉല്പത്തി 37:28, ഉല്പത്തി 39:2-3, ഉല്പത്തി 39:21, ഉല്പത്തി 45:4

9. And being jealous of Joseph, the patriarchs sold him into Egypt. But God was with him,

10. എന്നാല് ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന് അവനെ മിസ്രയീമിന്നും തന്റെ സര്വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
ഉല്പത്തി 41:40, ഉല്പത്തി 41:43, ഉല്പത്തി 41:46, സങ്കീർത്തനങ്ങൾ 105:21

10. and plucked him out from all his afflictions, and gave him favor and wisdom before Pharaoh the king of Egypt. And Pharaoh appointed him to be ruling over Egypt and all his household.

11. മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്ക്കും ആഹാരം കിട്ടാതെയായി.
ഉല്പത്തി 41:54-55, ഉല്പത്തി 42:5

11. But a famine came over all the land of Egypt and Canaan, and great affliction. And our fathers did not find food.

12. മിസ്രായീമില് ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
ഉല്പത്തി 42:2

12. But hearing grain was in Egypt, Jacob sent our fathers out first.

13. രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന് അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്വന്നു.
ഉല്പത്തി 45:1, ഉല്പത്തി 45:3, ഉല്പത്തി 45:16

13. And at the second time, Joseph was made known to his brothers, and Joseph's race became known to Pharaoh.

14. യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര് ആകെ എഴുപത്തഞ്ചുപേരായിരുന്നു.
ഉല്പത്തി 45:9-11, ഉല്പത്തി 45:18-19, പുറപ്പാടു് 1:5, ആവർത്തനം 10:22

14. And sending, Joseph called his father Jacob and all his kindred, 'seventy five' 'souls' 'in all '. Gen. 46:27

15. യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
ഉല്പത്തി 45:5-6, ഉല്പത്തി 49:33, പുറപ്പാടു് 1:6

15. And Jacob went down into Egypt and expired, he and our fathers.

16. അവരെ ശെഖേമില് കൊണ്ടുവന്നു ശെഖേമില് എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില് അടക്കം ചെയ്തു.
ഉല്പത്തി 23:16-17, ഉല്പത്തി 33:19, ഉല്പത്തി 49:29-30, ഉല്പത്തി 50:13, യോശുവ 24:32

16. And they were moved into Shechem, and were put in the tomb which Abraham bought for a price of silver from the sons of Hamor of Shechem.

17. ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള് ജനം മിസ്രയീമില് വര്ദ്ധിച്ചു പെരുകി.
പുറപ്പാടു് 1:7-8

17. But as the time of the promise drew near, which God swore to Abraham, the people increased and multiplied in Egypt,

18. ഒടുവില് യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില് വാണു.
പുറപ്പാടു് 1:7-8

18. until 'another king rose up' 'who did not know Joseph.' Ex. 1:8

19. അവന് നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള് ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.
പുറപ്പാടു് 1:9-10, പുറപ്പാടു് 1:18, പുറപ്പാടു് 1:22

19. Dealing slyly with our race, this one oppressed our fathers, causing their infants to be exposed so as not to be kept alive.

20. ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില് പോറ്റി.
പുറപ്പാടു് 2:2

20. In which time Moses was born and was beautiful to God; who was reared three months in his father's house.

21. പിന്നെ അവനെ പുറത്തിട്ടപ്പോള് ഫറവോന്റെ മകള് അവനെ എടുത്തു തന്റെ മകനായി വളര്ത്തി.
പുറപ്പാടു് 2:5, പുറപ്പാടു് 2:10

21. And he being exposed, Pharaoh's daughter took him up and reared him for a son to her.

22. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്ത്ഥനായിത്തീര്ന്നു.

22. And Moses was instructed in all the wisdom of Egyptians and was powerful in words and in works.

23. അവന്നു നാല്പതു വയസ്സു തികയാറായപ്പോള് യിസ്രായേല് മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില് തോന്നി.
പുറപ്പാടു് 2:11

23. And when a period of forty years was fulfilled to him, it arose in his heart to look upon his brothers, the sons of Israel.

24. അവരില് ഒരുത്തന് അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
പുറപ്പാടു് 2:12

24. And seeing one being wronged, he defended him, and he avenged the one getting the worse, striking the Egyptian.

25. ദൈവം താന് മുഖാന്തരം അവര്ക്കും രക്ഷ നലകും എന്നു സഹോദരന്മാര് ഗ്രഹിക്കും എന്നു അവന് നിരൂപിച്ചു; എങ്കിലും അവര് ഗ്രഹിച്ചില്ല.

25. And he thought his brothers would understand that God would give them deliverance by his hand. But they did not understand.

26. പിറ്റെന്നാള് അവര് കലഹിച്ചുകൊണ്ടിരിക്കുമ്പോള് അവന് അവരുടെ അടുക്കല് വന്നുപുരുഷന്മാരെ, നിങ്ങള് സഹോദരന്മാരല്ലോ; തമ്മില് അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന് നോക്കി.

26. And on the following day he appeared to them while fighting. And he urged them to peace, saying, Men, you are brothers. Why do you wrong one another?

27. എന്നാല് കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന് അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്ക്കു അധികാരിയും ന്യായകര്ത്താവും ആക്കിയതു ആര്?
പുറപ്പാടു് 2:13-14

27. But the one wronging the neighbor thrust him away, saying, 'Who appointed you a ruler and a judge over us?

28. ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന് ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
പുറപ്പാടു് 2:13-14

28. Do you not want to do away with me in the way you did away with the Egyptian yesterday?' Ex. 2:14

29. ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന് ദേശത്തു ചെന്നു പാര്ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
പുറപ്പാടു് 2:15-22, പുറപ്പാടു് 18:3-4

29. 'And Moses fled' at this word. 'And he became an alien in Midian land,' where he fathered two sons. Exodus 2:15-22

30. നാല്പതാണ്ടു കഴിഞ്ഞപ്പോള് സീനായ്മലയുടെ മരുഭൂമിയില് ഒരു ദൈവദൂതന് മുള്പടര്പ്പിലെ അഗ്നിജ്വാലയില് അവന്നു പ്രത്യക്ഷനായി.
പുറപ്പാടു് 3:1, പുറപ്പാടു് 3:2-3

30. And forty years being fulfilled to him, the Angel of the Lord appeared to him in a flame of fire in a bush in the wilderness of Mount Sinai.

31. മോശെ ആ ദര്ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന് അടുത്തുചെല്ലുമ്പോള്
പുറപ്പാടു് 3:2-3

31. And seeing, Moses marveled at the sight. And he coming up to look, a voice of the Lord came to him:

32. ഞാന് നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കര്ത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന് തുനിഞ്ഞില്ല.

32. 'I am the God of your fathers, the God of Abraham, and the God of Isaac, and the God of Jacob.' Ex. 3:6, 15 But becoming trembly, Moses did not dare to look.

33. കര്ത്താവു അവനോടുനീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല് കാലില്നിന്നു ചെരിപ്പു ഊരിക്കളക.
പുറപ്പാടു് 3:5

33. And the Lord said to him, 'Loosen the sandal from your feet, for the place where you stand is holy ground.

34. മിസ്രയീമില് എന്റെ ജനത്തിന്റെ പീഡ ഞാന് കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന് ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള് വരിക; ഞാന് നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
പുറപ്പാടു് 2:24, പുറപ്പാടു് 3:7-10

34. I surely saw the affliction of My people in Egypt, and I have heard their groan, and I came down to pluck them out. And now, come, I will send you to' Egypt. Ex. 3:5, 7, 8a, 10a

35. നിന്നെ അധികാരിയും ന്യായകര്ത്താവും ആക്കിയതാര് എന്നിങ്ങനെ അവര് തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്പടര്പ്പില് പ്രത്യക്ഷനായ ദൂതന് മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
പുറപ്പാടു് 2:14, പുറപ്പാടു് 3:2

35. This Moses, whom they denied, saying, Who appointed you a ruler and a judge, this one God has sent as ruler and redeemer by the hand of the Angel who appeared to him in the Bush.

36. അവന് മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
പുറപ്പാടു് 7:3, പുറപ്പാടു് 14:21, സംഖ്യാപുസ്തകം 14:33

36. This one led them out, having worked wonders and miraculous signs in the land of Egypt and in the Red Sea, and forty years in the wilderness.

37. ദൈവം നിങ്ങളുടെ സഹോദരന്മാരില് നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല് മക്കളോടു പറഞ്ഞ മോശെ അവന് തന്നേ.
ആവർത്തനം 18:15-18

37. This is the Moses who said to the sons of Israel, 'The Lord your God will raise up a Prophet to you' 'from your brothers, One like me.' You shall hear Him. Deut. 18:15

38. സീനായ്മലയില് തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില് ഇരുന്നവനും നമുക്കു തരുവാന് ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന് തന്നേ.
പുറപ്പാടു് 19:1-6, പുറപ്പാടു് 20:1-17, പുറപ്പാടു് 23:20-21, ആവർത്തനം 5:4-22, ആവർത്തനം 9:10-11

38. This is the one who was in the congregation in the wilderness with the Angel who spoke to him in Mount Sinai, and with our fathers, who received living Words to give to us,

39. നമ്മുടെ പിതാക്കന്മാര് അവന്നു കീഴ്പെടുവാന് മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു
സംഖ്യാപുസ്തകം 14:3-4, പുറപ്പാടു് 19:1-6, പുറപ്പാടു് 20:1-17, പുറപ്പാടു് 23:20-21

39. to whom our fathers did not desire to be subject, but thrust him away, and turned their hearts back to Egypt,

40. ഞങ്ങള്ക്കു മുമ്പായി നടപ്പാന് ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള് അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 32:1, പുറപ്പാടു് 32:23

40. saying to Aaron, 'Make for us gods which will go before us; for this Moses who led us out of the land of Egypt, we do not know what has happened to him.' Ex. 32:1

41. അന്നേരം അവര് ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില് ഉല്ലസിച്ചുകൊണ്ടിരുന്നു.
പുറപ്പാടു് 32:4-6

41. And they made a calf in those days, and led a sacrifice up to the idol, and made merry in the works of their hands.

42. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന് അവരെ കൈവിട്ടു.
യിരേമ്യാവു 7:18, യിരേമ്യാവു 8:2, യിരേമ്യാവു 19:13, ആമോസ് 5:25-26

42. But God turned and gave them over to serve the host of the heaven, as it has been written in the book of the Prophets: 'Did you bring slain beasts and sacrifices to Me forty years in the wilderness, O house of Israel?

43. “യിസ്രായേല് ഗൃഹമേ, നിങ്ങള് മരുഭൂമിയില് എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്പ്പിച്ചുവോ? നിങ്ങള് നമസ്കരിപ്പാന് ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന് ദേവന്റെ നക്ഷത്രവും നിങ്ങള് എടുത്തു നടന്നുവല്ലോ; എന്നാല് ഞാന് നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.
ആമോസ് 5:25-26

43. And you took up the tent of Moloch, and the star of your god Remphan, the figures which you made' 'in order to worship them. And I will remove you beyond' Babylon. Amos 5:25-27

44. നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന് കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്ക്കും മരുഭൂമിയില് സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
പുറപ്പാടു് 25:1-40, പുറപ്പാടു് 25:40, പുറപ്പാടു് 27:21, സംഖ്യാപുസ്തകം 1:50

44. The tabernacle of the testimony was among our fathers in the wilderness, as He who spoke to Moses commanded to make it according to the pattern which he had seen,

45. നമ്മുടെ പിതാക്കന്മാര് അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, യോശുവ 3:14-17, യോശുവ 18:1, യോശുവ 23:9, യോശുവ 24:18, 2 ശമൂവേൽ 7:2-16, 1 രാജാക്കന്മാർ 8:17-18, 1 ദിനവൃത്താന്തം 17:1-14, 2 ദിനവൃത്താന്തം 6:7-8, സങ്കീർത്തനങ്ങൾ 132:5

45. which also was brought in, our fathers having received with Joshua, in the taking of possession of the nations, whom God drove out from the face of our fathers, until the days of David,

46. അവന് ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന് അനുവാദം അപേക്ഷിച്ചു.
ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, യോശുവ 3:14-17, യോശുവ 18:1, യോശുവ 23:9, യോശുവ 24:18, 2 ശമൂവേൽ 7:2-16, 1 രാജാക്കന്മാർ 8:17-18, 1 ദിനവൃത്താന്തം 17:1-14, 2 ദിനവൃത്താന്തം 6:7-8, സങ്കീർത്തനങ്ങൾ 132:5

46. who found favor before God and asked to find a tabernacle for the God of Jacob;

48. അത്യുന്നതന് കൈപ്പണിയായതില് വസിക്കുന്നില്ലതാനും

48. But the Most High does not dwell in temples made by hand, as the prophet says,

49. “സ്വര്ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള് എനിക്കു പണിയുന്ന ആലയം ഏതുവിധം?
യെശയ്യാ 66:1-2

49. 'Heaven is My throne, and the earth a footstool of My feet; what house will you build Me,' 'says the Lord,' 'or what the place of My rest?'

50. എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന് പറയുന്നുവല്ലോ.
യെശയ്യാ 66:1-2

50. 'Did not My hands make all these things?' Isa. 66:1, 2

51. ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.
പുറപ്പാടു് 32:9, പുറപ്പാടു് 33:3-5, ലേവ്യപുസ്തകം 26:41, സംഖ്യാപുസ്തകം 27:14, യെശയ്യാ 63:10, യിരേമ്യാവു 6:10, യിരേമ്യാവു 9:26

51. Oh stiffnecked and uncircumcised in heart and in the ears! You always fell against the Holy Spirit. As your fathers did, you also did.

52. പ്രവാചകന്മാരില് ഏവനെ നിങ്ങളുടെ പിതാക്കന്മാര് ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുന് അറിയിച്ചവരെ അവര് കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 36:16

52. Which of the prophets did your fathers not persecute? And they killed those before proclaiming concerning the coming of the Just One, of whom you now have become betrayers and murderers,

53. അവന്നു നിങ്ങള് ഇപ്പോള് ദ്രോഹികളും കുലപാതകരും ആയിത്തീര്ന്നു; നിങ്ങള് ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.

53. who received the Law by the disposition of angels and did not keep it.

54. ഇതു കേട്ടപ്പോള് അവര് കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
ഇയ്യോബ് 16:9, സങ്കീർത്തനങ്ങൾ 35:16, സങ്കീർത്തനങ്ങൾ 37:12, സങ്കീർത്തനങ്ങൾ 112:10

54. And hearing these things, they were cut to their hearts and gnashed the teeth on him.

55. അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു

55. But being full of the Holy Spirit, looking intently into the heaven, he saw the glory of God, and Jesus standing at the right of God.

56. ഇതാ, സ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന് ദൈവത്തിന്റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന് കാണുന്നു എന്നു പറഞ്ഞു.

56. And he said, Behold, I see the heavens having been opened, and the Son of man standing at the right of God!

57. അവര് ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,

57. And crying out with a loud voice, they held their ears and rushed on him with one passion.

58. അവനെ നഗരത്തില്നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള് തങ്ങളുടെ വസ്ത്രം ശൌല് എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കല് വെച്ചു.

58. And throwing him outside the city, they stoned him. And the witnesses put off their garments at the feet of a young man called Saul.

59. കര്ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില് അവര് അവനെ കല്ലെറിഞ്ഞു.
സങ്കീർത്തനങ്ങൾ 31:5

59. And they stoned Stephen, invoking and saying, Lord Jesus, receive my spirit.

60. അവനോ മുട്ടുകുത്തികര്ത്താവേ, അവര്ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില് നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന് നിദ്രപ്രാപിച്ചു.

60. And placing the knees, he cried out with a loud voice, Lord, do not make stand this sin to them. And having said this, he fell asleep.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |