Joshua - യോശുവ 13 | View All

1. യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള് യഹോവ അവനോടു അരുളിച്ചെയ്തതുനീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.

1. When Joshua was very old, the Lord said to him, 'Joshua, you have grown old, but there is still much land for you to take.

2. ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്മുതല് വടക്കോട്ടു കനാന്യര്ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്വരെയുള്ള ഫെലിസ്ത്യദേശങ്ങള് ഒക്കെയും ഗെശൂര്യ്യരും;

2. This is what is left: the regions of Geshur and of the Philistines;

3. ഗസ്സാത്യന് , അസ്തോദ്യന് , അസ്കലോന്യന് , ഗിത്ത്യന് , എക്രോന്യന് എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;

3. the area from the Shihor River at the border of Egypt to Ekron in the north, which belongs to the Canaanites; the five Philistine leaders at Gaza, Ashdod, Ashkelon, Gath, and Ekron; the Avvites,

4. തെക്കുള്ള അവ്യരും അഫേക്വരെയും അമോര്യ്യരുടെ അതിര്വരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും

4. who live south of the Canaanite land;

5. സീദോന്യര്ക്കുംള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്മ്മോന് പര്വ്വതത്തിന്റെ അടിവരാത്തിലെ ബാല്-ഗാദ് മുതല് ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന് ഒക്കെയും;

5. the Gebalites, and the area of Lebanon east of Baal Gad below Mount Hermon to Lebo Hamath.

6. ലെബാനോന് മുതല് മിസ്രെഫോത്ത് മയീംവരെയുള്ള പര്വ്വതവാസികള് ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന് യിസ്രായേല്മക്കളുടെ മുമ്പില്നിന്നു നീക്കിക്കളയും; ഞാന് നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല് മതി.

6. The Sidonians are living in the hill country from Lebanon to Misrephoth Maim, but I will force all of them out ahead of the Israelites. Be sure to remember this land when you divide the land among the Israelites, as I told you.

7. ആകയാല് ഈ ദേശം ഒമ്പതു ഗോത്രങ്ങള്ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.

7. 'Now divide the land among the nine tribes and West Manasseh.'

8. അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്ക്കും യോര്ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.

8. East Manasseh and the tribes of Reuben and Gad had received their land. The Lord's servant Moses had given them the land east of the Jordan River.

9. അര്ന്നോന് താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല് ദീബോന് വരെയുള്ള മേദെബാസമഭൂമി മുഴുവനും;

9. Their land started at Aroer at the Arnon Ravine and continued to the town in the middle of the ravine, and it included the whole plain from Medeba to Dibon.

10. അമ്മോന്യരുടെ അതിര്വരെ ഹെശ്ബോനില് വാണിരുന്ന അമോര്യ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;

10. All the towns ruled by Sihon king of the Amorites, who ruled in the city of Heshbon, were in that land. The land continued to the area where the Ammonites lived.

11. ഗിലെയാദും ഗെശൂര്യ്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്മ്മോന് പര്വ്വതം ഒക്കെയും സല്ക്കാവരെയുള്ള ബാശാന് മുഴുവനും;

11. Gilead was also there, as well as the area where the people of Geshur and Maacah lived, and all of Mount Hermon and Bashan as far as Salecah.

12. അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില് ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.

12. All the kingdom of Og king of Bashan was in the land. Og was one of the last of the Rephaites, and in the past he ruled in Ashtaroth and Edrei. Moses had defeated them and had taken their land.

13. എന്നാല് യിസ്രായേല്മക്കള് ഗെശൂര്യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര് ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില് പാര്ത്തുവരുന്നു.

13. Because the Israelites did not force out the people of Geshur and Maacah, they still live among the Israelites today.

14. ലേവിഗോത്രത്തിന്നു അവന് ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള് താന് അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

14. The tribe of Levi was the only one that did not get any land. Instead, they were given all the burned sacrifices made to the Lord, the God of Israel, as he had promised them.

15. എന്നാല് മോശെ രൂബേന് ഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.

15. Moses had given each family group from the tribe of Reuben some land:

16. അവരുടെ ദേശം അര്ന്നോന് താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല് മേദബയോടു ചേര്ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള

16. Theirs was the land from Aroer near the Arnon Ravine to the town of Medeba, including the whole plain and the town in the middle of the ravine;

17. അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്-മേയോനും

17. Heshbon and all the towns on the plain: Dibon, Bamoth Baal, and Beth Baal Meon,

18. യഹ്സയും കെദേമോത്തും മേഫാത്തും കിര്യ്യത്തയീമും

18. Jahaz, Kedemoth, Mephaath,

19. സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും

19. Kiriathaim, Sibmah, Zereth Shahar on the hill in the valley,

20. ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും

20. Beth Peor, the hills of Pisgah, and Beth Jeshimoth.

21. സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനില് വാണിരുന്ന അമോര്യ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്ത്തിരുന്ന ഏവി, രേക്കെം, സൂര്, ഹൂര്, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.

21. So that land included all the towns on the plain and all the area that Sihon king of the Amorites had ruled from the town of Heshbon. Moses had defeated him along with the leaders of the Midianites, including Evi, Rekem, Zur, Hur, and Reba. All these leaders fought together with Sihon and lived in that country.

22. യിസ്രായേല്മക്കള് കൊന്നവരുടെ കൂട്ടത്തില് ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്കൊണ്ടു കൊന്നു.

22. The Israelites killed many people during the fighting, including Balaam of Beor, who tried to use magic to tell the future.

23. രൂബേന്യരുടെ അതിര് യോര്ദ്ദാന് ആയിരുന്നു; ഈ പട്ടണങ്ങള് അവയുടെ ഗ്രാമങ്ങളുള്പ്പെടെ രൂബേന്യര്ക്കും കുടുംബംകുടുംബമായി കിട്ടിയ അവകാശം.

23. The land given to Reuben stopped at the shore of the Jordan River. So the land given to the family groups of Reuben included all these towns and their villages that were listed.

24. പിന്നെ മോശെ ഗാദ് ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യര്ക്കും തന്നേ, അവകാശം കൊടുത്തു.

24. This is the land Moses gave to the tribe of Gad, to all its family groups:

25. അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേര്വരെ അമ്മോന്യരുടെ പാതിദേശവും;

25. the land of Jazer and all the towns of Gilead; half the land of the Ammonites that went as far as Aroer near Rabbah;

26. ഹെശ്ബോന് മുതല് രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല് ദെബീരിന്റെ അതിര്വരെയും;

26. the area from Heshbon to Ramath Mizpah and Betonim; the area from Mahanaim to the land of Debir;

27. താഴ്വരയില് ഹെശ്ബോന് രാജാവായ സീഹോന്റെ രാജ്യത്തില് ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന് എന്നിവയും തന്നേ; യോര്ദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്ദ്ദാന് അതിന്നു അതിരായിരുന്നു.

27. in the valley, Beth Haram, Beth Nimrah, Succoth, and Zaphon, the other land Sihon king of Heshbon had ruled east of the Jordan River and continuing to the end of Lake Galilee.

28. ഈ പട്ടണങ്ങള് അവയുടെ ഗ്രാമങ്ങളുള്പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്ക്കും കിട്ടിയ അവകാശം.

28. All this land went to the family groups of Gad, including all these towns and their villages.

29. പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു

29. This is the land Moses had given to East Manasseh. Half of all the family groups in the tribe of Manasseh were given this land:

30. അവരുടെ ദേശം മഹനയീംമുതല് ബാശാന് മുഴുവനും ബാശാന് രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില് യായീരിന്റെ ഊരുകള് എല്ലാംകൂടി അറുപതു പട്ടണങ്ങളും

30. The land started at Mahanaim and included all of Bashan and the land ruled by Og king of Bashan; all the towns of Jair in Bashan, sixty cities in all;

31. പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്ക്കു, മാഖീരിന്റെ മക്കളില് പാതിപ്പേര്ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.

31. half of Gilead, Ashtaroth, and Edrei, the cities where Og king of Bashan had ruled. All this went to the family of Makir son of Manasseh, and half of all his sons were given this land.

32. ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്വെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.

32. Moses had given this land to these tribes on the plains of Moab across the Jordan River east of Jericho.

33. ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന് തന്നേ അവരുടെ അവകാശം ആകുന്നു.

33. But Moses had given no land to the tribe of Levi because the Lord, the God of Israel, promised that he himself would be the gift for the Levites.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |