Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര് പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല് ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള് ദൈവത്തില്നിന്നുള്ളവയോ എന്നു ശോധന ചെയ്വിന് .
1. Beloved! not in every spirit, believe ye, but test the spirits, whether they are, of God; because, many false prophets, have gone out into the world.
2. ദൈവാത്മാവിനെ ഇതിനാല് അറിയാം; യേശുക്രിസ്തു ജഡത്തില് വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്നിന്നുള്ളതു.
2. Hereby, do ye perceive the Spirit of God: every spirit that confesseth Jesus Christ as having come, in flesh, is, of God;
3. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്നിന്നുള്ളതല്ല. അതു എതിര്ക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങള് കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോള് തന്നേ ലോകത്തില് ഉണ്ടു.
3. And, every spirit that doth not confess Jesus, of God, is not. And, this, is the spirit of the Antichrist, touching which ye have heard that it cometh: even now, is it, in the world, already.
4. കുഞ്ഞുങ്ങളേ, നിങ്ങള് ദൈവത്തില്നിന്നുള്ളവര് ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവന് ലോകത്തില് ഉള്ളവനെക്കാള് വലിയവനല്ലോ.
4. Ye, are, of God, dear children, and have overcome them; because, greater, is he that is in you, than he that is in the world.
5. അവര് ലൌകികന്മാര് ആകയാല് ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേള്ക്കുന്നു.
5. They, are, of the world: For this cause, of the world, they speak, and the world, unto them, doth hearken.
6. ഞങ്ങള് ദൈവത്തില്നിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവന് ഞങ്ങളുടെ വാക്കു കേള്ക്കുന്നു. ദൈവത്തില്നിന്നല്ലാത്തവന് ഞങ്ങളുടെ വാക്കു കേള്ക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാല് അറിയാം.
6. We, are, of God: he that is getting to understand God, hearkeneth unto us, whoso is not of God, hearkeneth not unto us: from this, perceive we the spirit of truth, and the spirit of error.
7. പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
7. Beloved! let us be loving one another; because, love, is, of God, and, whosoever loveth, of God, hath been born, and is getting to understand God:
8. സ്നേഹിക്കാത്തവന് ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
8. He that doth not love, doth not understand God, because, God, is, love.
9. ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാല് ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാല് ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
9. Herein, hath the love of God in us, been made manifest, that, his only-begotten Son, God sent into the world, in order that we might live through him.
10. നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന് നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങള്ക്കു പ്രായശ്ചിത്തം ആകുവാന് അയച്ചതു തന്നേ സാക്ഷാല് സ്നേഹം ആകുന്നു.
10. Herein, is love: not that, we, have loved God, but that, he, loved us, and sent forth his Son, as a propitiation concerning our sins.
11. പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കില് നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
11. Beloved! If, in this way, God, loved us, we also, ought to love, one another.
12. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കില് ദൈവം നമ്മില് വസിക്കുന്നു; അവന്റെ സ്നേഹം നമ്മില് തികഞ്ഞുമിരിക്കുന്നു.
12. Upon God, hath no one, at any time, gazed: If we love one another, God, in us, abideth, and, his love, hath been perfected within us.
13. നാം അവനിലും അവന് നമ്മിലും വസിക്കുന്നു എന്നു അവന് തന്റെ ആത്മാവിനെ തന്നതിനാല് നാം അറിയുന്നു.
13. Hereby, perceive we that, in him, are we abiding, and, he, in us, in that, of his Spirit, hath he given unto us.
14. പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങള് കണ്ടു സാക്ഷ്യം പറയുന്നു.
14. And, we, for ourselves have gazed, and are bearing witness that, the Father, sent forth the Son, as Saviour of the world.
15. യേശു ദൈവപുത്രന് എന്നു സ്വീകരിക്കുന്നവനില് ദൈവവും അവന് ദൈവത്തിലും വസിക്കുന്നു.
15. Whosoever shall confess, that, Jesus Christ is the Son of God, God, in him, abideth, and, he, in God.
16. ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തില് വസിക്കുന്നവന് ദൈവത്തില് വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
16. And, we, have come to understand and to trust the love which, God, hath, in us. God, is, love; and, he that abideth in love, in God, abideth, and, God, in him abideth .
17. ന്യായവിധിദിവസത്തില് നമുക്കു ധൈര്യം ഉണ്ടാവാന് തക്കവണ്ണം ഇതിനാല് സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവന് ഇരിക്കുന്നതുപോലെ ഈ ലോകത്തില് നാമും ഇരിക്കുന്നു.
17. Herein, hath love with us, been made perfect, in order that, boldness, we might have in the day of judging, in that, just as, He, is, we also, are, in this world.
18. സ്നേഹത്തില് ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാല് തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവന് സ്നേഹത്തില് തികഞ്ഞവനല്ല.
18. Fear, existeth not, in love, but, perfect love, casteth fear, outside; because, fear, hath correction: he that feareth, hath not been made perfect, in love.
19. അവന് ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
19. We, love, because, he, first loved us:
20. ഞാന് ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന് കള്ളനാകുന്നു. താന് കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന് കഴിയുന്നതല്ല.
20. If one should say, I love God, and should be hating, his brother, false, is he; for, he that doth not love his brother, whom he hath seen, God, whom he hath not seen, he cannot love!
21. ദൈവത്തെ സ്നേഹിക്കുന്നവന് സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കല്നിന്നു ലഭിച്ചിരിക്കുന്നു.
21. And, this commandment, have we from him, that, he who loveth God, love, his brother also.