32. എലീശാ തന്റെ വീട്ടില് മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള് രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന് എലീശയുടെ അടുക്കല് എത്തുന്നതിന്നു മുമ്പെ അവന് മൂപ്പന്മാരോടുഎന്റെ തല എടുത്തുകളവാന് ആ കുലപാതകപുത്രന് ആളയച്ചിരിക്കുന്നതു നിങ്ങള് കണ്ടുവോ? നോക്കുവിന് ദൂതന് വരുമ്പോള് നിങ്ങള് വാതില് അടെച്ചു വാതില്ക്കല് അവനെ തടുത്തുകൊള്വിന് ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പില് കേള്ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
32. Elisha was sitting in his house, and the elders were sitting with him. Now the king had dispatched a man from his presence, but before the messenger arrived Elisha said to the elders, 'Do you see how this murderer has sent to take off my head? Look, when the messenger comes, shut the door and hold the door fast against him. Is not the sound of his master's feet behind him?'