Job - ഇയ്യോബ് 40 | View All

1. യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാല്

1. I am the LORD All-Powerful,

2. ആക്ഷേപകന് സര്വ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്ക്കിക്കുന്നവന് ഇതിന്നു ഉത്തരം പറയട്ടെ.

2. but you have argued that I am wrong. Now you must answer me.

3. അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു

3. Job said to the LORD:

4. ഞാന് നിസ്സാരനല്ലോ, ഞാന് നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന് കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.

4. Who am I to answer you?

5. ഒരുവട്ടം ഞാന് സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന് ഉരചെയ്തു; ഇനി മിണ്ടുകയില്ല.

5. I did speak once or twice, but never again.

6. അപ്പോള് യഹോവ ചുഴലിക്കാറ്റില്നിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാല്

6. Then out of the storm the LORD said to Job:

7. നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ക; ഞാന് നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
ലൂക്കോസ് 12:35

7. Face me and answer the questions I ask!

8. നീ എന്റെ ന്യായത്തെ ദുര്ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?

8. Are you trying to prove that you are innocent by accusing me of injustice?

9. ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?

9. Do you have a powerful arm and a thundering voice that compare with mine?

10. നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്ക.

10. If so, then surround yourself with glory and majesty.

11. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗര്വ്വിയെയും നോക്കി താഴ്ത്തുക.

11. Show your furious anger! Throw down and crush

12. ഏതു ഗര്വ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയില് തന്നേ വീഴ്ത്തിക്കളക.

12. all who are proud and evil.

13. അവരെ ഒക്കെയും പൊടിയില് മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.

13. Wrap them in grave clothes and bury them together in the dusty soil.

14. അപ്പോള് നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ളാഘിച്ചു പറയും.

14. Do this, and I will agree that you have won this argument.

15. ഞാന് നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.

15. I created both you and the hippopotamus. It eats only grass like an ox,

16. അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.

16. but look at the mighty muscles in its body

17. ദേവദാരുതുല്യമായ തന്റെ വാല് അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകള് കൂടി പിണഞ്ഞിരിക്കുന്നു.

17. and legs. Its tail is like a cedar tree, and its thighs are thick.

18. അതിന്റെ അസ്ഥികള് ചെമ്പുകുഴല്പോലെയും എല്ലുകള് ഇരിമ്പഴിപോലെയും ഇരിക്കുന്നു.

18. The bones in its legs are like bronze or iron.

19. അതു ദൈവത്തിന്റെ സൃഷ്ടികളില് പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവന് അതിന്നു ഒരു വാള് കൊടുത്തിരിക്കുന്നു.

19. I made it more powerful than any other creature, yet I am stronger still.

20. കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്വ്വതങ്ങള് അതിന്നു തീന് വിളയിക്കുന്നു.

20. Undisturbed, it eats grass while the other animals play nearby.

21. അതു നീര്മരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.

21. It rests in the shade of trees along the riverbank

22. നീര്മരുതു നിഴല്കൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നിലക്കുന്നു;

22. or hides among reeds in the swamp.

23. നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്ദ്ദാന് അതിന്റെ വായിലേക്കു ചാടിയാലും അതു നിര്ഭയമായിരിക്കും.

23. It remains calm and unafraid with the Jordan River rushing and splashing in its face.

24. അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കില് കയര് കോര്ക്കാമോ?

24. There is no way to capture a hippopotamus-- not even by hooking its nose or blinding its eyes.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |