Joshua - യോശുവ 21 | View All

1. അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര് പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേല്ഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കല് വന്നു.

1. Then came near the ancestral heads of the Levites, unto Eleazar, the priest, and unto Joshua son of Nun, and unto the ancestral heads of the tribes, of the sons of Israel;

2. കനാന് ദേശത്തു ശീലോവില്വെച്ചു അവരോടുയഹോവ ഞങ്ങള്ക്കു പാര്പ്പാന് പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്ക്കു പുല്പുറങ്ങളും തരുവാന് മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

2. and spake unto them in Shiloh in the land of Canaan, saying: Yahweh himself, commanded, by the hand of Moses, that there should be given unto us cities to dwell in, with their pasture-lands for our cattle.

3. എന്നാറെ യിസ്രായേല്മക്കള് തങ്ങളുടെ അവകാശത്തില്നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്ക്കും കൊടുത്തു.

3. So the sons of Israel gave unto the Levites, out of their own inheritance, at the bidding of Yahweh, these cities, with their pasture-lands.

4. കെഹാത്യരുടെ കുടുംബങ്ങള്ക്കു വന്ന നറുകൂപ്രകാരം ലേവ്യരില് പുരോഹിതനായ അഹരോന്റെ മക്കള്ക്കു യെഹൂദാഗോത്രത്തിലും ശിമെയോന് ഗോത്രത്തിലും ബെന്യാമീന് ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.

4. And, when the lot came out for the families of the Kohathites, then had the sons of Aaron the priest, from among the Levites out of the tribe of Judah and out of the tribe of the Simeonites and out of the tribe of Benjamin by lot, thirteen cities.

5. കെഹാത്തിന്റെ ശേഷംമക്കള്ക്കു എഫ്രയീംഗോത്രത്തിലും ദാന് ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പത്തുപട്ടണം കിട്ടി.

5. And, the sons of Kohath that remained, had out of the families of the tribe of Ephraim and out of the tribe of Dan and out of the half tribe of Manasseh by lot, ten cities.

6. ഗേര്ശോന്റെ മക്കള്ക്കു യിസ്സാഖാര് ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.

6. And, the sons of Gershon, had out of families of the tribe of Issachar and out of the tribe of Asher and out of the tribe of Naphtali and out of the half tribe of Manasseh in Bashan by lot, thirteen cities.

7. മെരാരിയുടെ മക്കള്ക്കു കുടുംബംകുടുംബമായി രൂബേന് ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന് ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.

7. The sons of Merari, by their families, had out of the tribe of Reuben and out of the tribe of Gad and out of the tribe of Zebulun, twelve cities.

8. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്മക്കള് ലേവ്യര്ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.

8. So the sons of Israel gave unto the Levites these cities, with their pasture lands, as Yahweh commanded, by the hand of Moses, by lot.

9. അവര് യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന് മക്കളുടെ ഗോത്രത്തിലും താഴെ പേര് പറയുന്ന പട്ടണങ്ങളെ കൊടുത്തു.

9. Thus then they gave out of the tribe of the sons of Judah and out of the tribe of the sons of Simeon these cities which are mentioned by name.

10. അവ ലേവിമക്കളില് കെഹാത്യരുടെ കുടുംബങ്ങളില് അഹരോന്റെ മക്കള്ക്കു കിട്ടി. അവര്ക്കായിരുന്നു ഒന്നാമത്തെ നറുകൂ വന്നതു.

10. And the sons of Aaron, from among the sons of Kohath, from among the sons of Levi, had them, because, theirs, was the first lot;

11. യെഹൂദാമലനാട്ടില് അവര് അനാക്കിന്റെ അപ്പനായ അര്ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവര്ക്കും കൊടുത്തു.

11. yea there was given unto them, the city of Arba, the father of Anak, the same, is Hebron, in the hill country of Judah, with the pasture land thereof, round about it;

12. എന്നാല് പട്ടണത്തോടു ചേര്ന്ന നിലങ്ങളും ഗ്രാമങ്ങളും അവര് യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.

12. whereas, the fields of the city, and the villages thereof, gave they unto Caleb son of Jephunneh, as his possession.

13. ഇങ്ങനെ അവര് പുരോഹിതനായ അഹരോന്റെ മക്കള്ക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും

13. But, unto the sons of Aaron the priest, gave they the city of refuge for the manslayer, even Hebron, with the pasture lands thereof, Libnah also, with her pasture lands;

14. യത്ഥീരും അതിന്റെ പുല്പുറങ്ങളും

14. and Jattir with her pasture land, and Eshtemoa with her pasture land;

15. എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും

15. and Holon, with her pasture land, and Debir, with her pasture land;

16. അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളില് ഒമ്പതു പട്ടണവും,

16. and Ain, with her pasture land, and Juttah, with her pasture land, Beth-shemesh, with her pasture land, nine cities, out of these two tribes.

17. ബെന്യാമീന് ഗോത്രത്തില് ഗിബെയോനും അതിന്റെ പുല്പുറങ്ങളും

17. And, out of the tribe of Benjamin, Gibeon, with her pasture land, Geba, with her pasture land;

18. ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.

18. Anathoth, with her pasture land, and Almon, with her pasture land, four cities.

19. അഹരോന്റെ മക്കളായ പുരോഹിതന്മാര്ക്കും എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

19. All the cities of the sons of Aaron, the priests, were thirteen cities, with their pasture lands.

20. കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്ക്കും, കെഹാത്യ കുടുംബങ്ങള്ക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങള് എഫ്രയീംഗോത്രത്തില് ആയിരുന്നു.

20. And, as for the families of the sons of Kohath, the Levites, which remained of the sons of Kohath, the cities of their lot were out of the tribe of Ephraim.

21. എഫ്രയീംനാട്ടില്, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും

21. So they gave unto them a city of refuge for the manslayer, even Shechem with her pasture land, in the hill country of Ephraim, also Gezer, with her pasture land;

22. കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

22. and Kibzaim, with her pasture land, and Beth-horon, with her pasture land, four cities.

23. ദാന് ഗോത്രത്തില് എല്തെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും

23. And, out of the tribe of Dan, Elteke, with her pasture land, Gibbethon, with her pasture land;

24. അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

24. Aijalon, with her pasture land, Gath-rimmon, with her pasture land, four cities.

25. മനശ്ശെയുടെ പാതിഗോത്രത്തില് താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്ക്കും കൊടുത്തു.

25. And, out of the half tribe of Manasseh, Taanach, with her pasture land, and Gath-rimmon, with her pasture land, two cities.

26. ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്ക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

26. All the cities, were ten, with their pasture lands: for the families of the sons of Kohath which remained.

27. ലേവ്യരുടെ കുടുംബങ്ങളില് ഗേര്ശോന്റെ മക്കള്ക്കു മനശ്ശെയുടെ പാതിഗോത്രത്തില്, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും

27. And, the sons of Gershon, of the families of the Levites, had, out of the half tribe of Manasseh, a city of refuge for the manslayer, even Golan in Bashan, with her pasture land, and Be-eshterah, with her pasture land, two cities.

28. ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാര്ഗോത്രത്തില് കിശ്യോനും അതിന്റെ പുല്പുറങ്ങളും

28. And, out of the tribe of Issachar, Kishion, with her pasture land, Daberath, with her pasture land;

29. ദാബെരത്തും അതിന്റെ പുല്പുറങ്ങളും യര്മ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന് -ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

29. Jarmuth, with her pasture land, En-gannim, with her pasture land, four cities.

30. ആശേര്ഗോത്രത്തില് മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും

30. And, out of the tribe of Asher, Mishal, with her pasture land, Abdon, with her pasture land;

31. ഹെല്ക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

31. Helkath, with her pasture land, and Rehob, with her pasture land, four cities.

32. നഫ്താലിഗോത്രത്തില്, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.

32. And, out of the tribe of Naphtali, a city of refuge for the manslayer even Kedesh in Galilee, with her pasture land, and Hammoth-dor, with her pasture land, and Kartan, with her pasture land, three cities.

33. ഗേര്ശോന്യര്ക്കും കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

33. All, the cities of the Gershonites, by their families, were thirteen cities, with their pasture lands.

34. ശേഷം ലേവ്യരില് മെരാര്യ്യകുടുംബങ്ങള്ക്കു സെബൂലൂന് ഗോത്രത്തില് യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്ത്ഥയും അതിന്റെ പുല്പുറങ്ങളും

34. And, unto the families of the sons of Merari, the Levites that remained, out of the tribe of Zebulun, Jokneam, with her pasture land, Kartah, with her pasture land;

35. ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും

35. Dimnah, with her pasture land, Nahalal, with her pasture land, four cities.

36. രൂബേന് ഗോത്രത്തില് ബേസെരും അതിന്റെ പുല്പുറങ്ങളും

36. And, out of the tribe of Reuben, Bezer, with her pasture land, and Jahaz, with her pasture land;

37. യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,

37. Kedemoth, with her pasture land and Mephaath, with her pasture land, four cities.

38. ഗാദ് ഗോത്രത്തില്, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും

38. And, out of the tribe of Gad, a city of refuge for the manslayer even Ramoth in Gilead, with her pasture land, and Mahanaim, with her pasture land;

39. ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.

39. Heshbon, with her pasture land, Jazer, with her pasture land, in all, four cities.

40. അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാര്യ്യര്ക്കും നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള് എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.

40. All the cities for the sons of Merari, by their families, who remained of the families of the Levites, yea their lot was, twelve, cities.

41. യിസ്രായേല്മക്കളുടെ അവകാശത്തില് ലേവ്യര്ക്കും എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.

41. All the cities of the Levites, in the midst of the possession of the sons of Israel, were forty-eight cities, with their pasture lands:

42. ഈ പട്ടണങ്ങളില് ഔരോന്നിന്നു ചുറ്റും പുല്പുറങ്ങള് ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്ക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.

42. these cities passed, each severally, with its pasture lands round about it; thus, was it with all these cities.

43. യഹോവ യിസ്രായേലിന്നു താന് അവരുടെ പിതാക്കന്മാര്ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര് അതു കൈവശമാക്കി അവിടെ കുടിപാര്ത്തു.

43. So Yahweh gave unto Israel, all the land which he had sworn to give unto their fathers, and they took possession thereof, and dwelt therein.

44. യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്ക്കും സ്വസ്ഥത നല്കി ശത്രുക്കളില് ഒരുത്തനും അവരുടെ മുമ്പില് നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില് ഏല്പിച്ചു.

44. And Yahweh gave them rest round about, according to all that he had sworn unto their fathers, and there stood not a man before them, of all their enemies; all their enemies, did Yahweh deliver into their hand.

45. യഹോവ യിസ്രായേല്ഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളില് ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.

45. There failed not a thing, out of all the good things, whereof Yahweh had spoken unto the house of Israel, the whole, came to pass.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |