Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതുയിശ്ശായിപ്പുത്രന് ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന് ചൊല്ലുന്നു; യാക്കോബിന് ദൈവത്താല് അഭിഷിക്തന് , യിസ്രായേലിന് മധുരഗായകന് തന്നേ.
1. Now these are the last words of David: The oracle of David, the son of Jesse, the oracle of the man who was raised on high, the anointed of the God of Jacob, the sweet psalmist of Israel:
2. യഹോവയുടെ ആത്മാവു എന്നില് സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേല് ഇരിക്കുന്നു.മത്തായി 22:43
2. 'The Spirit of the LORD speaks by me; his word is on my tongue.
3. യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിന് പാറ എന്നോടു അരുളിച്ചെയ്തുമനുഷ്യരെ നീതിമാനായി ഭരിക്കുന്നവന് ,
3. The God of Israel has spoken; the Rock of Israel has said to me: When one rules justly over men, ruling in the fear of God,
4. ദൈവഭയത്തോടെ വാഴുന്നവന് , മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യന് ; മഴെക്കു പിമ്പു സൂര്യകാന്തിയാല് ഭൂമിയില് മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യന് .
4. he dawns on them like the morning light, like the sun shining forth on a cloudless morning, like rain that makes grass to sprout from the earth.
5. ദൈവസന്നിധിയില് എന്റെ ഗൃഹം അതു പോലെയല്ലയോ? അവന് എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോഅതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന് എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
5. For does not my house stand so with God? For he has made with me an everlasting covenant, ordered in all things and secure. For will he not cause to prosper all my help and my desire?
6. എന്നാല് സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
6. But worthless men are all like thorns that are thrown away, for they cannot be taken with the hand;
7. അവയെ തൊടുവാന് തുനിയുന്നവന് ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
7. but the man who touches them arms himself with iron and the shaft of a spear, and they are utterly consumed with fire.'
8. ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതുതഹ്കെമോന്യന് യോശേബ്-ബശ്ശേബെത്ത്; അവന് നായകന്മാരില് തലവന് ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യന് അദീനോ ഇവന് തന്നേ.
8. These are the names of the mighty men whom David had: Josheb-basshebeth a Tahchemonite; he was chief of the three. He wielded his spear against eight hundred whom he killed at one time.
9. അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകന് എലെയാസാര്; അവന് ഫെലിസ്ത്യര് യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യര് പൊയ്ക്കളഞ്ഞപ്പോള് ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരില് ഒരുത്തന് ആയിരുന്നു.
9. And next to him among the three mighty men was Eleazar the son of Dodo, son of Ahohi. He was with David when they defied the Philistines who were gathered there for battle, and the men of Israel withdrew.
10. അവന് എഴുന്നേറ്റു കൈതളര്ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാന് മാത്രമേ പടജ്ജനം അവന്റെ അടുക്കല് മടങ്ങിവന്നുള്ളു.
10. He rose and struck down the Philistines until his hand was weary, and his hand clung to the sword. And the LORD brought about a great victory that day, and the men returned after him only to strip the slain.
11. അവന്റ ശേഷം ഹാരാര്യ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കല്; ചെറുപയര് ഉള്ളോരു വയലില് കവര്ച്ചെക്കു ഫെലിസ്ത്യര് കൂടിവന്നപ്പോള് ജനം ഫെലിസ്ത്യരുടെ മുമ്പില്നിന്നു ഔടിപ്പോയി.
11. And next to him was Shammah, the son of Agee the Hararite. The Philistines gathered together at Lehi, where there was a plot of ground full of lentils, and the men fled from the Philistines.
12. അവനോ വയലിന്റെ നടുവില്നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
12. But he took his stand in the midst of the plot and defended it and struck down the Philistines, and the LORD worked a great victory.
13. മുപ്പതു നായകന്മാരില് മൂന്നുപേര് കൊയ്ത്തുകാലത്തു അദുല്ലാംഗുഹയില് ദാവീദിന്റെ അടുക്കല് ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയില് പാളയമിറങ്ങിയിരുന്നു.
13. And three of the thirty chief men went down and came about harvest time to David at the cave of Adullam, when a band of Philistines was encamped in the Valley of Rephaim.
14. അന്നു ദാവീദ് ദുര്ഗ്ഗത്തില് ആയിരുന്നു; ഫെലിസ്ത്യര്ക്കും ബേത്ത്ളേഹെമില് അക്കാലത്തു ഒരു കാവല്പട്ടാളം ഉണ്ടായിരുന്നു.
14. David was then in the stronghold, and the garrison of the Philistines was then at Bethlehem.
15. ബേത്ത്ളേഹെംപട്ടണവാതില്ക്കലെ കിണറ്റില്നിന്നു വെള്ളം എനിക്കു കുടിപ്പാന് ആര് കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്ത്തിപൂണ്ടു പറഞ്ഞു.
15. And David said longingly, 'Oh, that someone would give me water to drink from the well of Bethlehem that is by the gate!'
16. അപ്പോള് ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തില്കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്ക്കലെ കിണറ്റില് നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല് കൊണ്ടുവന്നു; അവനോ അതു കുടിപ്പാന് മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു
16. Then the three mighty men broke through the camp of the Philistines and drew water out of the well of Bethlehem that was by the gate and carried and brought it to David. But he would not drink of it. He poured it out to the LORD
17. യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാന് കുടിക്കയോ? ഇതു ചെയ്വാന് എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാന് അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാര് ചെയ്തതു.
17. and said, 'Far be it from me, O LORD, that I should do this. Shall I drink the blood of the men who went at the risk of their lives?' Therefore he would not drink it. These things the three mighty men did.
18. യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരില് തലവന് ആയിരുന്നു. അവന് തന്റെ കുന്തത്തെ മന്നൂറുപേരുടെ നേരെ ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന് മൂവരില്വെച്ചു കീര്ത്തി പ്രാപിച്ചു.
18. Now Abishai, the brother of Joab, the son of Zeruiah, was chief of the thirty. And he wielded his spear against three hundred men and killed them and won a name beside the three.
19. അവന് മൂവരിലും മാനം ഏറിയവന് ആയിരുന്നു; അവര്ക്കും തലവനായ്തീര്ന്നു. എന്നാല് അവന് മറ്റെ മൂവരോളം വരികയില്ല.
19. He was the most renowned of the thirty and became their commander, but he did not attain to the three.
20. കബ്സേലില് ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന് ബെനായാവും വീര്യപ്രവൃത്തികള് ചെയ്തു; അവന് മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില് ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
20. And Benaiah the son of Jehoiada was a valiant man of Kabzeel, a doer of great deeds. He struck down two ariels of Moab. He also went down and struck down a lion in a pit on a day when snow had fallen.
21. അവന് കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യില് ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല് ചെന്നു മിസ്രയീമ്യന്റെ കയ്യില് നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
21. And he struck down an Egyptian, a handsome man. The Egyptian had a spear in his hand, but Benaiah went down to him with a staff and snatched the spear out of the Egyptian's hand and killed him with his own spear.
22. ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില് കീര്ത്തി പ്രാപിച്ചു.
22. These things did Benaiah the son of Jehoiada, and won a name beside the three mighty men.
23. അവന് മുപ്പതുപേരില് മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
23. He was renowned among the thirty, but he did not attain to the three. And David set him over his bodyguard.
24. യോവാബിയന്റെ സഹോദരനായ അസാഹേല് മുപ്പതുപേരില് ഒരുത്തന് ആയിരുന്നു; അവര് ആരെന്നാല്ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന് എല്ഹാനാന് , ഹരോദ്യന് ശമ്മാ, ഹരോദ്യന് എലീക്കാ,
24. Asahel the brother of Joab was one of the thirty; Elhanan the son of Dodo of Bethlehem,
25. പല്ത്യന് ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകന് ഈരാ,
25. Shammah of Harod, Elika of Harod,
26. അനഥോത്യന് അബീയേസെര്, ഹൂശാത്യന് മെബുന്നായി, അഹോഹ്യന് സല്മോന് ,
26. Helez the Paltite, Ira the son of Ikkesh of Tekoa,
27. നെത്തോഫാത്യന് മഹരായി,
27. Abiezer of Anathoth, Mebunnai the Hushathite,
28. നെത്തോഫാത്യനായ ബാനയുടെ മകന് ഹേലെബ്,
28. Zalmon the Ahohite, Maharai of Netophah,
29. ബെന്യാമീന്യരുടെ ഗിബെയയില്നിന്നുള്ള രീബായിയുടെ മകന് ഇത്ഥായി,
29. Heleb the son of Baanah of Netophah, Ittai the son of Ribai of Gibeah of the people of Benjamin,
30. പിരാതോന്യന് ബെനായ്യാവു,
30. Benaiah of Pirathon, Hiddai of the brooks of Gaash,
31. നഹലേഗാശുകാരന് ഹിദ്ദായി, അര്ബാത്യന് അബീ-അല്ബോന് , ബര്ഹൂമ്യന് അസ്മാവെത്ത്,
31. Abi-albon the Arbathite, Azmaveth of Bahurim,
32. ശാല്ബോന്യന് എല്യഹ്ബാ, യാശേന്റെ പുത്രന്മാര്
32. Eliahba the Shaalbonite, the sons of Jashen, Jonathan,
33. യോനാഥാന് , ഹരാര്യ്യന് ശമ്മ, അരാര്യ്യനായ ശാരാരിന്റെ മകന് അഹീരാം,
33. Shammah the Hararite, Ahiam the son of Sharar the Hararite,
34. മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകന് എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകന് എലീയാം,
34. Eliphelet the son of Ahasbai of Maacah, Eliam the son of Ahithophel of Gilo,
35. കര്മ്മേല്യന് ഹെസ്രോ, അര്ബ്യന് പാറായി,
35. Hezro of Carmel, Paarai the Arbite,
36. സോബക്കാരനായ നാഥാന്റെ മകന് യിഗാല്,
36. Igal the son of Nathan of Zobah, Bani the Gadite,
37. ഗാദ്യന് ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യന് സേലെക്ക്, ബെരോത്യന് നഹരായി.
37. Zelek the Ammonite, Naharai of Beeroth, the armor-bearer of Joab the son of Zeruiah,
38. യിത്രിയന് ഈരാ, യിത്രിയന് ഗാരേബ്,
38. Ira the Ithrite, Gareb the Ithrite,
39. ഹിത്യന് ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേര്.
39. Uriah the Hittite: thirty-seven in all.