2 Chronicles - 2 ദിനവൃത്താന്തം 7 | View All

1. ശലോമോന് പ്രാര്ത്ഥിച്ചു കഴിഞ്ഞപ്പോള് ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തില് നിറഞ്ഞു.

1. And whanne Salomon schedynge preyeris hadde fillid, fier cam doun fro heuene, and deuouride brent sacrifices, and slayn sacrifices; and the maieste of the Lord fillide the hows.

2. യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില് നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാര്ക്കും യഹോവയുടെ ആലയത്തില് കടപ്പാന് കഴിഞ്ഞില്ല.

2. And preestis myyten not entre in to the temple of the Lord; for the maieste of the Lord hadde fillid the temple of the Lord.

3. തീ ഇറങ്ങിയതും ആലയത്തില് യഹോവയുടെ തേജസ്സും യിസ്രായേല്മക്കളൊക്കെയും കണ്ടപ്പോള് അവര് കല്ക്കളത്തില് സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചുഅവന് നല്ലവന് അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.

3. But also alle the sones of Israel sien fier comynge doun, and the glorie of the Lord on the hows, and thei felden down lowe to the erthe on the pawment araied with stoon, and thei worschipiden, and preisiden the Lord, For he is good, for his merci is in to al the world.

4. പിന്നെ രാജാവും സര്വ്വജനവും യഹോവയുടെ സന്നിധിയില് യാഗംകഴിച്ചു.

4. Forsothe the kyng and al the puple offriden slayn sacrifices bifor the Lord.

5. ശലോമോന് രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സര്വ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.

5. Therfor king Salomon killide sacrifices of oxis two and twenti thousynd, of wetheris sixe score thousynde; and the kyng and al the puple halewiden the hows of God.

6. പുരോഹിതന്മാര് തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവര്മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാന് ദാവീദ്രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേല് ഒക്കെയും നില്ക്കേ പുരോഹിതന്മാര് അവരുടെ മുമ്പില് കാഹളം ഊതി.

6. Forsothe the preestis stoden in her offices, and dekenes in orguns of songis of the Lord, whiche kyng Dauid made to preise the Lord, For his merci is in to the world; and thei sungen the ympnes of Dauid bi her hondis; sotheli the prestis sungen with trumpis bifor hem, and al the puple of Israel stood.

7. ശലോമോന് ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേല് ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോന് യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അര്പ്പിച്ചു.

7. Therfor Salomon halewide the myddil of the large place bifor the temple of the Lord; for he hadde offrid there brent sacrifices, and the ynnere fatnesses of pesible sacrifices, for the brasun auter which he hadde maad myyte not susteyne the brent sacrifices, and sacrifices, and the innere fatnessis of pesible sacrifices.

8. ശലോമോനും ഹമാത്തിന്റെ അതിര്മുതല് മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.

8. Therfor Salomon made a solempnyte in that tyme in seuene dayes, and al Israel with hym, a ful greete chirche, fro the entryng of Emath `til to the stronde of Egipt.

9. എട്ടാം ദിവസം അവര് വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവര് യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.

9. And in the eiythe dai he made a gaderyng of money, `that is, for necessaries of the temple, for he hadde halewid the auter in seuene daies, and `hadde maad solempnytee in seuene daies.

10. ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവന് ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.

10. Therfor in the thre and twentithe dai of the seuenthe monethe he lete the puplis go to her tabernaclis, ioiynge and gladynge on the good that God hadde do to Dauid, and to Salomon, and to his puple Israel.

11. ഇങ്ങനെ ശലോമോന് യഹോവയുടെ ആലയവും രാജധാനിയും തീര്ത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാന് ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവന് ശുഭമായി നിവര്ത്തിച്ചു.

11. And Salomon parformyde the hows of the Lord, and the hows of the kyng, and alle thingis which he hadde disposid in his herte for to do in the hows of the Lord and in his owne hows; and he hadde prosperite.

12. അതിന്റെശേഷം യഹോവ രാത്രിയില് ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാല്ഞാന് നിന്റെ പ്രാര്ത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.

12. Forsothe the Lord aperide to hym in the nyyt, and seide, Y haue herd thi preiere, and Y haue chose this place to me in to an hows of sacrifice.

13. മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാന് ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയില് മഹാമാരി വരുത്തുകയോ ചെയ്താല്,

13. If Y close heuene, and reyn cometh not doun, and if Y sende, and comaunde to a locuste, that he deuoure the lond, and if Y send pestilence in to my puple;

14. എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്മ്മാര്ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്, ഞാന് സ്വര്ഗ്ഗത്തില്നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.

14. forsothe if my puple is conuertid, on whiche my name is clepid, and if it bisechith me, and sekith my face, and doith penaunce of hise werste weies, Y schal here fro heuene, and Y schal be merciful to the synnes of hem, and Y schal heele the lond of hem.

15. ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്ത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.

15. And myn iyen schulen be openyd, and myn eeren schulen be reisid to the preiere of hym, that preieth in this place;

16. എന്റെ നാമം ഈ ആലയത്തില് എന്നേക്കും ഇരിക്കേണ്ടതിന്നു ഞാന് ഇപ്പോള് അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.

16. for Y haue chose, and halewid this place, that my name be there with outen ende, and that myn iyen and myn herte dwelle there in alle daies.

17. നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാന് നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താല്,

17. Also if thou gost bifore me, as Dauid thi fadir yede, and doist bi alle thingis whiche Y comaundide to thee, and kepist my riytwisnessis and domes, Y schal reise the trone of thi rewme,

18. യിസ്രായേലില് വാഴുവാന് നിനക്കു ഒരു പുരുഷന് ഇല്ലാതെവരികയില്ല എന്നു ഞാന് നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാന് നിന്റെ രാജാസനത്തെ സ്ഥിരമാക്കും.

18. as Y bihiyte to Dauid thi fadir, and seide, A man of thi generacioun schal not be takun awei, that schal be prince in Israel.

19. എന്നാല് നിങ്ങള് തിരിഞ്ഞു, ഞാന് നിങ്ങളുടെ മുമ്പില് വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്,

19. But if ye turnen awey, and forsake my riytwisnessis and my comaundementis whiche Y settide forth to you, and ye goen, and seruen alien goddis, and worschipen hem,

20. ഞാന് അവര്ക്കും കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാന് വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാന് എന്റെ മുമ്പില്നിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയില് ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീര്ക്കും.

20. Y schal drawe you awey fro my lond, which Y yaf to you, and Y schal caste awey fro my face this hows which Y haue bildid to my name, and Y schal yyue it in to a parable, and in to ensaumple to alle puplis.

21. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചുയഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാന് സംഗതി എന്തു എന്നു ചോദിക്കും.

21. And this hows schal be in to a prouerbe to alle men passynge forth; and thei schulen seie, wondringe, Whi dide the Lord so to this lond, and to this hows?

22. അതിന്നു അവര്തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര് ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന് ഈ അനര്ത്ഥമൊക്കെയും അവര്ക്കും വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.

22. And thei schulen answere, For thei forsoken the Lord God of her fadris, that ledde hem out of the lond of Egipt, and thei token alien goddis, and worschipiden, and herieden hem; therfor alle these yuelis camen on hem.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |