Job - ഇയ്യോബ് 28 | View All

1. വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാന് ഒരു സ്ഥലവും ഉണ്ടു.

1. 'People know where to mine silver and how to refine gold.

2. ഇരിമ്പു മണ്ണില്നിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.

2. They know where to dig iron from the earth and how to smelt copper from rock.

3. മനുഷ്യന് അന്ധകാരത്തിന്നു ഒരതിര് വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.

3. They know how to shine light in the darkness and explore the farthest regions of the earth as they search in the dark for ore.

4. പാര്പ്പുള്ളേടത്തുനിന്നു ദൂരെ അവര് കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവര് മറന്നു പോയവര് തന്നേ; മനുഷ്യര്ക്കും അകലെ അവര് തൂങ്ങി ആടുന്നു.

4. They sink a mine shaft into the earth far from where anyone lives. They descend on ropes, swinging back and forth.

5. ഭൂമിയില്നിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

5. Food is grown on the earth above, but down below, the earth is melted as by fire.

6. അതിലെ പാറകള് നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതില് ഉണ്ടു.

6. Here the rocks contain precious lapis lazuli, and the dust contains gold.

7. അതിന്റെ പാത കഴുകന് അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.

7. These are treasures no bird of prey can see, no falcon's eye observe.

8. പുളെച്ച കാട്ടുമൃഗങ്ങള് അതില് ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.

8. No wild animal has walked upon these treasures; no lion has ever set his paw there.

9. അവര് തീക്കല്പാറയിലേക്കു കൈനീട്ടുന്നു; പര്വ്വതങ്ങളെ അവര് വേരോടെ മറിച്ചുകളയുന്നു.

9. People know how to tear apart flinty rocks and overturn the roots of mountains.

10. അവര് പാറകളുടെ ഇടയില്കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.

10. They cut tunnels in the rocks and uncover precious stones.

11. അവര് നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിര്ത്തുന്നു; ഗുപ്തമായിരിക്കുന്നതു അവര് വെളിച്ചത്തു കൊണ്ടുവരുന്നു.

11. They dam up the trickling streams and bring to light the hidden treasures.

12. എന്നാല് ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

12. 'But do people know where to find wisdom? Where can they find understanding?

13. അതിന്റെ വില മനുഷ്യന് അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.

13. No one knows where to find it, for it is not found among the living.

14. അതു എന്നില് ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കല് ഇല്ല എന്നു സമുദ്രവും പറയുന്നു.

14. 'It is not here,' says the ocean. 'Nor is it here,' says the sea.

15. തങ്കം കൊടുത്താല് അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.

15. It cannot be bought with gold. It cannot be purchased with silver.

16. ഔഫീര്പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;

16. It's worth more than all the gold of Ophir, greater than precious onyx or lapis lazuli.

17. സ്വര്ണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങള്ക്കു അതിനെ മാറിക്കൊടുപ്പാറില്ല.

17. Wisdom is more valuable than gold and crystal. It cannot be purchased with jewels mounted in fine gold.

18. പവിഴത്തിന്റെയും പളുങ്കിന്റെയും പേര് മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.

18. Coral and jasper are worthless in trying to get it. The price of wisdom is far above rubies.

19. കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.

19. Precious peridot from Ethiopia cannot be exchanged for it. It's worth more than the purest gold.

20. പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?

20. 'But do people know where to find wisdom? Where can they find understanding?

21. അതു സകലജീവികളുടെയും കണ്ണുകള്ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്ക്കു അതു ഗുപ്തമായിരിക്കുന്നു.

21. It is hidden from the eyes of all humanity. Even the sharp-eyed birds in the sky cannot discover it.

22. ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേള്വി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു.
വെളിപ്പാടു വെളിപാട് 9:11

22. Destruction and Death say, 'We've heard only rumors of where wisdom can be found.'

23. ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.

23. 'God alone understands the way to wisdom; he knows where it can be found,

24. അവന് ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.

24. for he looks throughout the whole earth and sees everything under the heavens.

25. അവന് കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.

25. He decided how hard the winds should blow and how much rain should fall.

26. അവന് മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോള്

26. He made the laws for the rain and laid out a path for the lightning.

27. അവന് അതു കണ്ടു വര്ണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.

27. Then he saw wisdom and evaluated it. He set it in place and examined it thoroughly.

28. കര്ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന് മനുഷ്യനോടു അരുളിച്ചെയ്തു.

28. And this is what he says to all humanity: 'The fear of the Lord is true wisdom; to forsake evil is real understanding.''



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |