1 Corinthians - 1 കൊരിന്ത്യർ 9 | View All

1. ഞാന് സ്വതന്ത്രന് അല്ലയോ? ഞാന് അപ്പൊസ്തലന് അല്ലയോ? നമ്മുടെ കര്ത്താവായ യേശുവിനെ ഞാന് കണ്ടിട്ടില്ലയോ? കര്ത്താവില് ഞാന് ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള് അല്ലയോ?

1. Am I not an apostle? Am I not free? Have I not seen Jesus Christ our Lord? Are you not my work in the Lord?

2. മറ്റുള്ളവര്ക്കും ഞാന് അപ്പൊസ്തലന് അല്ലെന്നുവരികില് എങ്ങനെയെങ്കിലും നിങ്ങള്ക്കു ആകുന്നു; കര്ത്താവില് എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.

2. If I am not an apostle to others, yet at least I am to you. For you are the seal of my apostleship in the Lord.

3. എന്നെ വിധിക്കുന്നവരോടു ഞാന് പറയുന്ന പ്രതിവാദം ഇതാകുന്നു.

3. My defense to those who examine me is this:

4. തിന്നുവാനും കുടിപ്പാനും ഞങ്ങള്ക്കു അധികാരമില്ലയോ?

4. Do we not have the right to eat and drink?

5. ശേഷം അപ്പൊസ്തലന്മാരും കര്ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യ്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന് ഞങ്ങള്ക്കു അധികാരമില്ലയൊ?

5. Do we not have the right to take along a believing wife, as do also the other apostles, the brothers of the Lord, and Cephas?

6. അല്ല, വേല ചെയ്യാതിരിപ്പാന് എനിക്കും ബര്ന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?

6. Or is it only Barnabas and I who have no authority to not work?

7. സ്വന്ത ചെലവിന്മേല് യുദ്ധസേവ ചെയ്യുന്നവന് ആര്? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവന് ആര്? ആട്ടിന് കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാല്കൊണ്ടു ഉപജീവിക്കാതിരിക്കുന്നവന് ആര്?

7. Who ever serves military duty at his own expense? Who plants a vineyard and does not eat of its fruit? Or who tends a flock and does not drink of the milk of the flock?

8. ഞാന് ഇതു മനുഷ്യരുടെ മര്യ്യാദപ്രകാരമോ പറയുന്നതു? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?

8. Do I say these things only as a man? Or does not the Law say the same also?

9. “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
ആവർത്തനം 25:4

9. For it is written in the Law of Moses, You shall not muzzle an ox while it treads out the grain. Is it oxen God is concerned about?

10. അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന് ആശയോടെ ഉഴുകയും മെതിക്കുന്നവന് പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല് നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.

10. Or does He say it altogether for our sakes? For our sakes, no doubt, this is written, that he who plows should plow in hope, and he who threshes in hope should be partaker of his hope.

11. ഞങ്ങള് ആത്മീകമായതു നിങ്ങള്ക്കു വിതെച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല് വലിയ കാര്യ്യമോ?

11. If we have sown spiritual things to you, is it a great thing if we reap your material things?

12. മറ്റുള്ളവര്ക്കും നിങ്ങളുടെ മേല് ഈ അധികാരം ഉണ്ടെങ്കില് ഞങ്ങള്ക്കു എത്ര അധികം? എങ്കിലും ഞങ്ങള് ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാന് സകലവും പൊറുക്കുന്നു.

12. If others are partakers of this authority over you, should we not even more? Nevertheless we have not used this authority, but endure all things so that we might not hinder the gospel of Christ.

13. ദൈവാലയകര്മ്മങ്ങള് നടത്തുന്നവര് ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല് ശുശ്രൂഷചെയ്യുന്നവര് യാഗപീഠത്തിലെ വഴിപാടുകളില് ഔഹരിക്കാര് ആകുന്നു എന്നും നിങ്ങള് അറിയുന്നില്ലയോ?
ലേവ്യപുസ്തകം 6:16, ലേവ്യപുസ്തകം 6:26, സംഖ്യാപുസ്തകം 18:8, സംഖ്യാപുസ്തകം 18:31, ആവർത്തനം 18:1-3

13. Do you not know that those who minister the holy things eat of the things of the temple, and those who serve at the altar partake of the altar?

14. അതുപോലെ കര്ത്താവും സുവിശേഷം അറിയിക്കുന്നവര് സുവിശേഷത്താല് ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.

14. Even so the Lord has commanded that those who preach the gospel should live from the gospel.

15. എങ്കിലും ഇതു ഒന്നും ഞാന് പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാന് ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള് മരിക്ക തന്നേ എനിക്കു നല്ലതു.

15. But I have used none of these things, nor have I written these things that it should be done so with me; for it would be better for me to die than that anyone should make my exulting void.

16. ഞാന് സുവിശേഷം അറിയിക്കുന്നു എങ്കില് എനിക്കു പ്രശംസിപ്പാന് ഒന്നുമില്ല. നിര്ബ്ബന്ധം എന്റെ മേല് കിടക്കുന്നു. ഞാന് സുവിശേഷം അറിയിക്കുന്നില്ല എങ്കില് എനിക്കു അയ്യോ കഷ്ടം!
യിരേമ്യാവു 20:9

16. For if I preach the gospel, there is no glory to me, for necessity is laid upon me; yes, woe is me if I do not preach the gospel.

17. ഞാന് അതു മനഃപൂര്വ്വം നടത്തുന്നു എങ്കില് എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂര്വ്വമല്ലെങ്കിലും കാര്യ്യം എങ്കല് ഭരമേല്പിച്ചിരിക്കുന്നു.

17. For if I do this willingly, I have a reward; but if against my will, I have been entrusted with a stewardship.

18. എന്നാല് എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോള് സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാന് സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.

18. What is my reward then? That when I preach the gospel, I may present the gospel of Christ without charge, that I may not abuse my authority in the gospel.

19. ഇങ്ങനെ ഞാന് കേവലം സ്വതന്ത്രന് എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാന് എന്നെത്തന്നേ എല്ലാവര്ക്കും ദാസനാക്കി.

19. For though I am free from all men, I have made myself a servant to all, that I might gain the more;

20. യെഹൂദന്മാരെ നേടേണ്ടതിന്നു ഞാന് യെഹൂദന്മാര്ക്കും യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന് കീഴുള്ളവരെ നേടേണ്ടതിന്നു ഞാന് ന്യായപ്രമാണത്തിന് കീഴുള്ളവന് അല്ല എങ്കിലും ന്യായപ്രമാണത്തിന് കീഴുള്ളവര്ക്കും ന്യാപ്രമാണത്തിന് കീഴുള്ളവനെപ്പോലെ ആയി.

20. and to the Jews I became as a Jew, that I might gain Jews; to those who are under the Law, as under the Law, that I might gain those who are under the Law;

21. ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവന് ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാന് ന്യായപ്രമാണമില്ലാത്തവര്ക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.

21. to those who are without law, as without law (not being without law toward God, but under the Law toward Christ), that I might gain those who are without law;

22. ബലഹീനന്മാരെ നേടേണ്ടതിന്നു ഞാന് ബലഹീനര്ക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാന് എല്ലാവര്ക്കും എല്ലാമായിത്തീര്ന്നു.

22. to the weak I became as weak, that I might gain the weak. I have become all things to all men, that I might in any way save some.

23. സുവിശേഷത്തില് ഒരു പങ്കാളിയാകേണ്ടതിന്നു ഞാന് സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.

23. Now this I do through the gospel, that I may become a fellow partaker of it.

24. ഔട്ടക്കളത്തില് ഔടുന്നവര് എല്ലാവരും ഔടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഔടുവിന് .

24. Do you not know that those who run in a race all run, but one receives the prize? Run in such a way that you may obtain it.

25. അങ്കം പൊരുന്നവന് ഒക്കെയും സകലത്തിലും വര്ജ്ജനം ആചരിക്കുന്നു. അതോ, അവര് വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിന്നു തന്നേ.

25. And everyone who competes for the prize controls himself in all things. Now they do it to obtain a perishable crown, but we an imperishable.

26. ആകയാല് ഞാന് നിശ്ചയമില്ലാത്തവണ്ണമല്ല ഔടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാന് മുഷ്ടിയുദ്ധം ചെയ്യുന്നതു.

26. Therefore I run in this manner: not with uncertainty. Thus I fight: not as one who beats the air.

27. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന് തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.

27. But I discipline my body and bring it into subjection, lest, when I have preached to others, I myself should become disqualified.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |