Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
1. Faith makes us sure of what we hope for and gives us proof of what we cannot see.
2. അതിനാലല്ലോ പൂര്വ്വന്മാര്ക്കും സാക്ഷ്യം ലഭിച്ചതു.
2. It was their faith that made our ancestors pleasing to God.
3. ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താല് നിര്മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല് അറിയുന്നു.ഉല്പത്തി 1:1, ആവർത്തനം 32:18, സങ്കീർത്തനങ്ങൾ 33:6, സങ്കീർത്തനങ്ങൾ 33:9
3. Because of our faith, we know that the world was made at God's command. We also know that what can be seen was made out of what cannot be seen.
4. വിശ്വാസത്താല് ഹാബേല് ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല് അവന്നു നീതിമാന് എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന് വിശ്വാസത്താല് സംസാരിച്ചുകൊണ്ടിരിക്കുന്നു.ഉല്പത്തി 4:4
4. Because Abel had faith, he offered God a better sacrifice than Cain did. God was pleased with him and his gift, and even though Abel is now dead, his faith still speaks for him.
5. വിശ്വാസത്താല് ഹനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല് കാണാതെയായി. അവന് ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവന് എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.ഉല്പത്തി 5:24
5. Enoch had faith and did not die. He pleased God, and God took him up to heaven. That's why his body was never found.
6. എന്നാല് വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന് കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല് വരുന്നവന് ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവര്ക്കും പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
6. But without faith no one can please God. We must believe that God is real and that he rewards everyone who searches for him.
7. വിശ്വാസത്താല് നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്ത്തു; അതിനാല് അവന് ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്ന്നു.ഉല്പത്തി 6:13-22, ഉല്പത്തി 7:1
7. Because Noah had faith, he was warned about something that had not yet happened. He obeyed and built a boat that saved him and his family. In this way the people of the world were judged, and Noah was given the blessings that come to everyone who pleases God.
8. വിശ്വാസത്താല് അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാന് വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.ഉല്പത്തി 12:1
8. Abraham had faith and obeyed God. He was told to go to the land that God had said would be his, and he left for a country he had never seen.
9. വിശ്വാസത്താല് അവന് വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില് പാര്ത്തുകൊണ്ടുഉല്പത്തി 23:4, ഉല്പത്തി 26:3, ഉല്പത്തി 35:12, ഉല്പത്തി 35:27
9. Because Abraham had faith, he lived as a stranger in the promised land. He lived there in a tent, and so did Isaac and Jacob, who were later given the same promise.
10. ദൈവം ശില്പിയായി നിര്മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
10. Abraham did this, because he was waiting for the eternal city that God had planned and built.
11. വിശ്വാസത്താല് സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന് എന്നു എണ്ണുകയാല് പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.ഉല്പത്തി 17:19, ഉല്പത്തി 18:11-14, ഉല്പത്തി 21:2
11. Even when Sarah was too old to have children, she had faith that God would do what he had promised, and she had a son.
12. അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തില് ആകാശത്തിലെ നക്ഷത്രങ്ങള് പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്പോലെയും സന്തതി ജനിച്ചു.ഉല്പത്തി 15:5, ഉല്പത്തി 32:12, പുറപ്പാടു് 32:13, ആവർത്തനം 1:10, ആവർത്തനം 10:22
12. Her husband Abraham was almost dead, but he became the ancestor of many people. In fact, there are as many of them as there are stars in the sky or grains of sand along the beach.
13. ഇവര് എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില് തങ്ങള് അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില് മരിച്ചു.ഉല്പത്തി 47:9, 1 ദിനവൃത്താന്തം 29:15, സങ്കീർത്തനങ്ങൾ 39:12, ഉല്പത്തി 23:4, ഉല്പത്തി 26:3, ഉല്പത്തി 35:12, ഉല്പത്തി 35:27
13. Every one of those people died. But they still had faith, even though they had not received what they had been promised. They were glad just to see these things from far away, and they agreed that they were only strangers and foreigners on this earth.
14. ഇങ്ങനെ പറയുന്നവര് ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.
14. When people talk this way, it is clear that they are looking for a place to call their own.
15. അവര് വിട്ടുപോന്നതിനെ ഔര്ത്തു എങ്കില് മടങ്ങിപ്പോകുവാന് ഇട ഉണ്ടായിരുന്നുവല്ലോ.
15. If they had been talking about the land where they had once lived, they could have gone back at any time.
16. അവരോ അധികം നല്ലതിനെ, സ്വര്ഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാല് ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന് ലജ്ജിക്കുന്നില്ല; അവന് അവര്ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.പുറപ്പാടു് 3:6, പുറപ്പാടു് 3:15, പുറപ്പാടു് 4:5
16. But they were looking forward to a better home in heaven. That's why God wasn't ashamed for them to call him their God. He even built a city for them.
17. വിശ്വാസത്താല് അബ്രാഹാം താന് പരീക്ഷിക്കപ്പെട്ടപ്പോള് യിസ്ഹാക്കിനെ യാഗം അര്പ്പിച്ചു.ഉല്പത്തി 22:1-10
17. Abraham had been promised that Isaac, his only son, would continue his family. But when Abraham was tested, he had faith and was willing to sacrifice Isaac,
18. യിസ്ഹാക്കില്നിന്നു ജനിക്കുന്നവര് നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവന് തന്റെ ഏകജാതനെ അര്പ്പിച്ചു;ഉല്പത്തി 21:12
18. (SEE 11:17)
19. മരിച്ചവരുടെ ഇടയില്നിന്നു ഉയിര്പ്പിപ്പാന് ദൈവം ശക്തന് എന്നു എണ്ണുകയും അവരുടെ ഇടയില്നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
19. because he was sure that God could raise people to life. This was just like getting Isaac back from death.
20. വിശ്വാസത്താല് യിസ്ഹാക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.ഉല്പത്തി 27:27-40, ഉല്പത്തി 27:30-40
20. Isaac had faith, and he promised blessings to Jacob and Esau.
21. വിശ്വാസത്താല് യാക്കോബ് മരണകാലത്തിങ്കല് യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.ഉല്പത്തി 47:31, ഉല്പത്തി 48:15-16
21. Later, when Jacob was about to die, he leaned on his walking stick and worshiped. Then because of his faith he blessed each of Joseph's sons.
22. വിശ്വാസത്താല് യോസേഫ് താന് മരിപ്പാറായപ്പോള് യിസ്രായേല്മക്കളുടെ പുറപ്പാടിന്റെ കാര്യം ഔര്പ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.ഉല്പത്തി 50:24-25, പുറപ്പാടു് 13:19
22. And right before Joseph died, he had faith that God would lead the people of Israel out of Egypt. So he told them to take his bones with them.
23. വിശ്വാസത്താല് മോശെയുടെ ജനനത്തിങ്കല് ശിശു സുന്ദരന് എന്നു അമ്മയപ്പന്മാര് കണ്ടുരാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.പുറപ്പാടു് 1:22, പുറപ്പാടു് 2:2
23. Because Moses' parents had faith, they kept him hidden until he was three months old. They saw that he was a beautiful child, and they were not afraid to disobey the king's orders.
24. വിശ്വാസത്താല് മോശെ താന് വളര്ന്നപ്പോള് പാപത്തിന്റെ തല്ക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.ഉല്പത്തി 4:10, പുറപ്പാടു് 2:11
24. Then after Moses grew up, his faith made him refuse to be called Pharaoh's grandson.
25. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന് എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
25. He chose to be mistreated with God's people instead of having the good time that sin could bring for a little while.
26. മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള് ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.സങ്കീർത്തനങ്ങൾ 69:9, സങ്കീർത്തനങ്ങൾ 89:50-51
26. Moses knew that the treasures of Egypt were not as wonderful as what he would receive from suffering for the Messiah, and he looked forward to his reward.
27. വിശ്വാസത്താല് അവന് അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്ക്കയാല് രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.പുറപ്പാടു് 2:15, പുറപ്പാടു് 10:28-29, പുറപ്പാടു് 12:51
27. Because of his faith, Moses left Egypt. Moses had seen the invisible God and wasn't afraid of the king's anger.
28. വിശ്വാസത്താല് അവന് കടിഞ്ഞൂലുകളുടെ സംഹാരകന് അവരെ തൊടാതിരിപ്പാന് പെസഹയും ചോരത്തളിയും ആചരിച്ചു.പുറപ്പാടു് 12:21-29
28. His faith also made him celebrate Passover. He sprinkled the blood of animals on the doorposts, so that the first-born sons of the people of Israel would not be killed by the destroying angel.
29. വിശ്വാസത്താല് അവര് കരയില് എന്നപോലെ ചെങ്കടലില് കൂടി കടന്നു; അതു മിസ്രയീമ്യര് ചെയ്വാന് നോക്കീട്ടു മുങ്ങിപ്പോയി.പുറപ്പാടു് 14:21-31
29. Because of their faith, the people walked through the Red Sea on dry land. But when the Egyptians tried to do it, they were drowned.
30. വിശ്വാസത്താല് അവര് ഏഴു ദിവസം ചുറ്റിനടന്നപ്പോള് യെരീഹോമതില് ഇടിഞ്ഞുവീണു.യോശുവ 6:12-21
30. God's people had faith, and when they had walked around the city of Jericho for seven days, its walls fell down.
31. വിശ്വാസത്താല് റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.യോശുവ 2:11-12, യോശുവ 6:21-25
31. Rahab had been a prostitute, but she had faith and welcomed the spies. So she wasn't killed with the people who disobeyed.
32. ഇനി എന്തുപറയേണ്ടു? ഗിദ്യോന് , ബാരാക്ക്, ശിംശോന് , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല് മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന് സമയം പോരാ.ന്യായാധിപന്മാർ 4:10-17, ന്യായാധിപന്മാർ 11:32-33, ന്യായാധിപന്മാർ 16:28-30, 1 ശമൂവേൽ 7:9-12, 1 ശമൂവേൽ 19:8
32. What else can I say? There isn't enough time to tell about Gideon, Barak, Samson, Jephthah, David, Samuel, and the prophets.
33. വിശ്വാസത്താല് അവര് രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചുന്യായാധിപന്മാർ 14:6-7, 1 ശമൂവേൽ 17:34-36, ദാനീയേൽ 6:22
33. Their faith helped them conquer kingdoms, and because they did right, God made promises to them. They closed the jaws of lions
34. തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില് ശക്തി പ്രാപിച്ചു, യുദ്ധത്തില് വീരന്മാരായിതീര്ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.ദാനീയേൽ 3:23-25
34. and put out raging fires and escaped from the swords of their enemies. Although they were weak, they were given the strength and power to chase foreign armies away.
35. സ്ത്രീകള്ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്ത്തെഴുന്നേല്പിനാല് തിരികെ കിട്ടി; മറ്റു ചിലര് ഏറ്റവും നല്ലൊരു ഉയിര്ത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.1 രാജാക്കന്മാർ 17:17-24, 2 രാജാക്കന്മാർ 4:25-37
35. Some women received their loved ones back from death. Many of these people were tortured, but they refused to be released. They were sure that they would get a better reward when the dead are raised to life.
36. വേറെ ചിലര് പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.ഉല്പത്തി 39:20, 1 രാജാക്കന്മാർ 22:26-27, 2 ദിനവൃത്താന്തം 18:25-26, യിരേമ്യാവു 20:2, യിരേമ്യാവു 37:15, യിരേമ്യാവു 38:6
36. Others were made fun of and beaten with whips, and some were chained in jail.
37. കല്ലേറു ഏറ്റു, ഈര്ച്ചവാളാല് അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല് കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോല് ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,2 ദിനവൃത്താന്തം 24:21
37. Still others were stoned to death or sawed in two or killed with swords. Some had nothing but sheep skins or goat skins to wear. They were poor, mistreated, and tortured.
38. കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്ക്കും യോഗ്യമായിരുന്നില്ല.1 രാജാക്കന്മാർ 18:4, 1 രാജാക്കന്മാർ 18:13
38. The world did not deserve these good people, who had to wander in deserts and on mountains and had to live in caves and holes in the ground.
39. അവര് എല്ലാവരും വിശ്വാസത്താല് സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
39. All of them pleased God because of their faith! But still they died without being given what had been promised.
40. അവര് നമ്മെ കൂടാതെ രക്ഷാപൂര്ത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുന് കരുതിയിരുന്നു.
40. This was because God had something better in store for us. And he did not want them to reach the goal of their faith without us.