Hebrews - എബ്രായർ 11 | View All

1. വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.

1. Now faith is the substance of things hoped for, the evidence of things not seen.

2. അതിനാലല്ലോ പൂര്വ്വന്മാര്ക്കും സാക്ഷ്യം ലഭിച്ചതു.

2. For by it the elders obtained witness.

3. ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താല് നിര്മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല് അറിയുന്നു.
ഉല്പത്തി 1:1, ആവർത്തനം 32:18, സങ്കീർത്തനങ്ങൾ 33:6, സങ്കീർത്തനങ്ങൾ 33:9

3. By faith we understand that time [itself] was framed by a word of God, so that the things which are seen were not made of things which are visible.

4. വിശ്വാസത്താല് ഹാബേല് ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല് അവന്നു നീതിമാന് എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന് വിശ്വാസത്താല് സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഉല്പത്തി 4:4

4. By faith Abel offered to God a more excellent sacrifice than Cain, through which he obtained witness that he was righteous, God testifying concerning his gifts; and through it, although he died, he still speaks.

5. വിശ്വാസത്താല് ഹനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല് കാണാതെയായി. അവന് ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവന് എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
ഉല്പത്തി 5:24

5. By faith Enoch was translated [so as] not to see death, 'and he was not found, because God translated him'; for before his translation he had obtained witness that he was pleasing to God.

6. എന്നാല് വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന് കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല് വരുന്നവന് ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവര്ക്കും പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.

6. But without faith it is impossible to please [God], for it is necessary [for] the [one] approaching God to believe that He is, and that He becomes a rewarder of those who diligently seek Him.

7. വിശ്വാസത്താല് നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്ത്തു; അതിനാല് അവന് ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്ന്നു.
ഉല്പത്തി 6:13-22, ഉല്പത്തി 7:1

7. By faith Noah, having being warned [By God] concerning the things not yet seen, being reverent, prepared an ark for the salvation of his household, through which he condemned the world and became an heir of the righteousness which is according to faith.

8. വിശ്വാസത്താല് അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാന് വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
ഉല്പത്തി 12:1

8. By faith Abraham obeyed when he was called to go forth to the place which he was about to receive as an inheritance. And he went out, not knowing where he was going.

9. വിശ്വാസത്താല് അവന് വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില് പാര്ത്തുകൊണ്ടു
ഉല്പത്തി 23:4, ഉല്പത്തി 26:3, ഉല്പത്തി 35:12, ഉല്പത്തി 35:27

9. By faith he migrated into a land of promise as [in] a foreign [land], dwelling in tents with Isaac and Jacob, the fellow heirs of the same promise;

10. ദൈവം ശില്പിയായി നിര്മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

10. for he waited for the city having foundations, whose builder and maker is God.

11. വിശ്വാസത്താല് സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന് എന്നു എണ്ണുകയാല് പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
ഉല്പത്തി 17:19, ഉല്പത്തി 18:11-14, ഉല്പത്തി 21:2

11. By faith Sarah herself also received power for conception of seed, and she bore a child past the normal age, because she regarded [Him] faithful who had promised.

12. അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തില് ആകാശത്തിലെ നക്ഷത്രങ്ങള് പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്പോലെയും സന്തതി ജനിച്ചു.
ഉല്പത്തി 15:5, ഉല്പത്തി 32:12, പുറപ്പാടു് 32:13, ആവർത്തനം 1:10, ആവർത്തനം 10:22

12. Therefore even from one [man] they were begotten, and him as good as dead, just as the stars of the sky in multitude, and innumerable as the sand by the seashore.

13. ഇവര് എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില് തങ്ങള് അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില് മരിച്ചു.
ഉല്പത്തി 47:9, 1 ദിനവൃത്താന്തം 29:15, സങ്കീർത്തനങ്ങൾ 39:12, ഉല്പത്തി 23:4, ഉല്പത്തി 26:3, ഉല്പത്തി 35:12, ഉല്പത്തി 35:27

13. These all died according to faith, not having received the promises, but having seen them afar off and welcoming [them], and confessing that they were strangers and pilgrims on the earth.

14. ഇങ്ങനെ പറയുന്നവര് ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.

14. For those saying such things make evident that they seek a fatherland.

15. അവര് വിട്ടുപോന്നതിനെ ഔര്ത്തു എങ്കില് മടങ്ങിപ്പോകുവാന് ഇട ഉണ്ടായിരുന്നുവല്ലോ.

15. And indeed if they had remembered that land from which they went out, they would have had opportunity to turn back.

16. അവരോ അധികം നല്ലതിനെ, സ്വര്ഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാല് ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന് ലജ്ജിക്കുന്നില്ല; അവന് അവര്ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
പുറപ്പാടു് 3:6, പുറപ്പാടു് 3:15, പുറപ്പാടു് 4:5

16. But now they desire a better [land], that is, a heavenly [one]. Therefore God is not ashamed to be called their God, for He has prepared a city for them.

17. വിശ്വാസത്താല് അബ്രാഹാം താന് പരീക്ഷിക്കപ്പെട്ടപ്പോള് യിസ്ഹാക്കിനെ യാഗം അര്പ്പിച്ചു.
ഉല്പത്തി 22:1-10

17. By faith Abraham, when he was tested, had offered up Isaac, and he that received the promises offered up his only begotten [son],

18. യിസ്ഹാക്കില്നിന്നു ജനിക്കുന്നവര് നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവന് തന്റെ ഏകജാതനെ അര്പ്പിച്ചു;
ഉല്പത്തി 21:12

18. of whom it was spoken, 'In Isaac your seed shall be called,'

19. മരിച്ചവരുടെ ഇടയില്നിന്നു ഉയിര്പ്പിപ്പാന് ദൈവം ശക്തന് എന്നു എണ്ണുകയും അവരുടെ ഇടയില്നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.

19. considering that even from the dead, God [was] able to raise [him up], from which he also received him in a figurative sense.

20. വിശ്വാസത്താല് യിസ്ഹാക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
ഉല്പത്തി 27:27-40, ഉല്പത്തി 27:30-40

20. By faith Isaac blessed Jacob and Esau concerning things to come.

21. വിശ്വാസത്താല് യാക്കോബ് മരണകാലത്തിങ്കല് യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
ഉല്പത്തി 47:31, ഉല്പത്തി 48:15-16

21. By faith Jacob, when he was dying, blessed each of the sons of Joseph, and worshipped, [leaning] on the top of his staff.

22. വിശ്വാസത്താല് യോസേഫ് താന് മരിപ്പാറായപ്പോള് യിസ്രായേല്മക്കളുടെ പുറപ്പാടിന്റെ കാര്യം ഔര്പ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
ഉല്പത്തി 50:24-25, പുറപ്പാടു് 13:19

22. By faith Joseph, when he was dying, remembered concerning the exodus of the sons of Israel, and gave orders concerning his bones.

23. വിശ്വാസത്താല് മോശെയുടെ ജനനത്തിങ്കല് ശിശു സുന്ദരന് എന്നു അമ്മയപ്പന്മാര് കണ്ടുരാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
പുറപ്പാടു് 1:22, പുറപ്പാടു് 2:2

23. By faith Moses, when he was born, was hidden three months by his parents, because they saw a beautiful child; and they did not fear the edict of the king.

24. വിശ്വാസത്താല് മോശെ താന് വളര്ന്നപ്പോള് പാപത്തിന്റെ തല്ക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
ഉല്പത്തി 4:10, പുറപ്പാടു് 2:11

24. By faith Moses, when he was grown up, refused to be called a son of Pharaoh's daughter,

25. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന് എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും

25. choosing rather to suffer affliction with the people of God, than to have the temporary pleasure of sin,

26. മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള് ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 69:9, സങ്കീർത്തനങ്ങൾ 89:50-51

26. regarding the reproach of Christ greater riches than the treasures of Egypt; for he was looking to the reward.

27. വിശ്വാസത്താല് അവന് അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്ക്കയാല് രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
പുറപ്പാടു് 2:15, പുറപ്പാടു് 10:28-29, പുറപ്പാടു് 12:51

27. By faith he left Egypt, not fearing the anger of the king; for he endured as seeing the Unseen [One].

28. വിശ്വാസത്താല് അവന് കടിഞ്ഞൂലുകളുടെ സംഹാരകന് അവരെ തൊടാതിരിപ്പാന് പെസഹയും ചോരത്തളിയും ആചരിച്ചു.
പുറപ്പാടു് 12:21-29

28. By faith he kept the Passover and the sprinkling of the blood, lest he who destroyed the firstborn should touch them.

29. വിശ്വാസത്താല് അവര് കരയില് എന്നപോലെ ചെങ്കടലില് കൂടി കടന്നു; അതു മിസ്രയീമ്യര് ചെയ്വാന് നോക്കീട്ടു മുങ്ങിപ്പോയി.
പുറപ്പാടു് 14:21-31

29. By faith they passed through the Red Sea as through dry land, whereas the Egyptians, attempting to do so, were drowned.

30. വിശ്വാസത്താല് അവര് ഏഴു ദിവസം ചുറ്റിനടന്നപ്പോള് യെരീഹോമതില് ഇടിഞ്ഞുവീണു.
യോശുവ 6:12-21

30. By faith the walls of Jericho fell, having been encircled for seven days.

31. വിശ്വാസത്താല് റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
യോശുവ 2:11-12, യോശുവ 6:21-25

31. By faith the prositute Rahab did not perish with those who did not believe, when she had received the spies with peace.

32. ഇനി എന്തുപറയേണ്ടു? ഗിദ്യോന് , ബാരാക്ക്, ശിംശോന് , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല് മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന് സമയം പോരാ.
ന്യായാധിപന്മാർ 4:10-17, ന്യായാധിപന്മാർ 11:32-33, ന്യായാധിപന്മാർ 16:28-30, 1 ശമൂവേൽ 7:9-12, 1 ശമൂവേൽ 19:8

32. And what more should I say? For the time would fail me to tell of Gideon, both Barak and Samson and Jephthah, both David and Samuel and the prophets:

33. വിശ്വാസത്താല് അവര് രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു
ന്യായാധിപന്മാർ 14:6-7, 1 ശമൂവേൽ 17:34-36, ദാനീയേൽ 6:22

33. who through faith overcame kingdoms, worked righteousness, obtained promises, stopped the mouths of lions,

34. തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില് ശക്തി പ്രാപിച്ചു, യുദ്ധത്തില് വീരന്മാരായിതീര്ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.
ദാനീയേൽ 3:23-25

34. quenched the power of fire, escaped the edge of the sword, out of weakness were made strong, became mighty in battle, turned to flight the armies of foreigners.

35. സ്ത്രീകള്ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്ത്തെഴുന്നേല്പിനാല് തിരികെ കിട്ടി; മറ്റു ചിലര് ഏറ്റവും നല്ലൊരു ഉയിര്ത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
1 രാജാക്കന്മാർ 17:17-24, 2 രാജാക്കന്മാർ 4:25-37

35. Women received their dead [back] by resurrection. And others were tortured, not accepting deliverance, in order that they might obtain a better resurrection.

36. വേറെ ചിലര് പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
ഉല്പത്തി 39:20, 1 രാജാക്കന്മാർ 22:26-27, 2 ദിനവൃത്താന്തം 18:25-26, യിരേമ്യാവു 20:2, യിരേമ്യാവു 37:15, യിരേമ്യാവു 38:6

36. Still others took a trial of mockings and scourgings, yes, and of chains and of prison.

37. കല്ലേറു ഏറ്റു, ഈര്ച്ചവാളാല് അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല് കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോല് ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
2 ദിനവൃത്താന്തം 24:21

37. They were stoned, they were sawn in two, they were tried, they were slain, being murdered with the sword. They went about in sheepskins and goatskins, being in want, being afflicted, being ill treated,

38. കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്ക്കും യോഗ്യമായിരുന്നില്ല.
1 രാജാക്കന്മാർ 18:4, 1 രാജാക്കന്മാർ 18:13

38. of whom the world was not worthy, wandering in deserts and mountains and caves, and the holes of the earth.

39. അവര് എല്ലാവരും വിശ്വാസത്താല് സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.

39. And all these, having obtained witness through their faith, did not receive the promise,

40. അവര് നമ്മെ കൂടാതെ രക്ഷാപൂര്ത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുന് കരുതിയിരുന്നു.

40. God having provided something better for us, that they should not be made perfect apart from us.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |