2 Samuel - 2 ശമൂവേൽ 14 | View All

1. രാജാവിന്റെ മനസ്സു അബ്ശാലോമിന്റെ നേരെ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോള് തെക്കോവയിലേക്കു ആളയച്ചു

1. Joab son of Zeruiah knew that the king's heart longed for Absalom.

2. അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടുമരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തില് നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും

2. So Joab sent someone to Tekoa and had a wise woman brought from there. He said to her, 'Pretend you are in mourning. Dress in mourning clothes, and don't use any cosmetic lotions. Act like a woman who has spent many days grieving for the dead.

3. രാജാവിന്റെ അടുക്കല് ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവള്ക്കു ഉപദേശിച്ചുകൊടുത്തു.

3. Then go to the king and speak these words to him.' And Joab put the words in her mouth.

4. ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാന് ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചുരാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.

4. When the woman from Tekoa went to the king, she fell with her face to the ground to pay him honor, and she said, 'Help me, Your Majesty!'

5. രാജാവു അവളോടുനിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവള് പറഞ്ഞതുഅടിയന് ഒരു വിധവ ആകുന്നു; ഭര്ത്താവു മരിച്ചുപോയി.

5. The king asked her, 'What is troubling you?' She said, 'I am a widow; my husband is dead.

6. എന്നാല് അടിയന്നു രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു; അവര് വയലില്വെച്ചു തമ്മില് കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന് ആരും ഇല്ലായ്കകൊണ്ടു ഒരുത്തന് മറ്റവനെ അടിച്ചുകൊന്നു.

6. I your servant had two sons. They got into a fight with each other in the field, and no one was there to separate them. One struck the other and killed him.

7. കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റുസഹോദരഘാതകനെ ഏല്പിച്ചുതരിക; അവന് കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവര് എന്റെ ഭര്ത്താവിന്നു പേരും സന്തതിയും ഭൂമിയില് വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാന് ഭാവിക്കുന്നു.

7. Now the whole clan has risen up against your servant; they say, 'Hand over the one who struck his brother down, so that we may put him to death for the life of his brother whom he killed; then we will get rid of the heir as well.' They would put out the only burning coal I have left, leaving my husband neither name nor descendant on the face of the earth.'

8. രാജാവു സ്ത്രീയോടുനിന്റെ വീട്ടിലേക്കു പോക; ഞാന് നിന്റെ കാര്യത്തില് കല്പന കൊടുക്കും എന്നു പറഞ്ഞു.

8. The king said to the woman, 'Go home, and I will issue an order in your behalf.'

9. ആ തെക്കോവക്കാരത്തി രാജാവിനാടുഎന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.

9. But the woman from Tekoa said to him, 'Let my lord the king pardon me and my family, and let the king and his throne be without guilt.'

10. അതിന്നു രാജാവുനിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കല് കൊണ്ടുവരിക; അവന് പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.

10. The king replied, 'If anyone says anything to you, bring them to me, and they will not bother you again.'

11. രക്തപ്രതികാരകന് അധികം സംഹാരം ചെയ്കയും എന്റെ മകനെ അവര് നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഔര്ക്കേണമേ എന്നു അവള് പറഞ്ഞു. അതിന്നു അവന് യഹോവയാണ, നിന്റെ മകന്റെ ഒരു രോമം പോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 27:34

11. She said, 'Then let the king invoke the LORD his God to prevent the avenger of blood from adding to the destruction, so that my son will not be destroyed.' 'As surely as the LORD lives,' he said, 'not one hair of your son's head will fall to the ground.'

12. അപ്പോള് ആ സ്ത്രീയജമാനനായ രാജാവിനോടു അടിയന് ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവന് പറഞ്ഞു.

12. Then the woman said, 'Let your servant speak a word to my lord the king.' 'Speak,' he replied.

13. ആ സ്ത്രീ പറഞ്ഞതുഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്റെ ജനത്തിന്നു വിരോധമായി വിചാരിക്കുന്നതു എന്തു? രാജാവു തന്റെ ഭ്രഷ്ടനെ മടക്കി വരുത്താഞ്ഞതിനാല് ഇപ്പോള് കല്പിച്ച വചനംകൊണ്ടു രാജാവു തന്നേ കുറ്റക്കാരനെന്നു വന്നുവല്ലോ.

13. The woman said, 'Why then have you devised a thing like this against the people of God? When the king says this, does he not convict himself, for the king has not brought back his banished son?

14. നാം മരിക്കേണ്ടുന്നവരല്ലോനിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേര്ത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവന് തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാര്ഗ്ഗം ചിന്തിക്കുന്നു.

14. Like water spilled on the ground, which cannot be recovered, so we must die. But that is not what God desires; rather, he devises ways so that a banished person does not remain banished from him.

15. ഞാന് ഇപ്പോള് യജമാനനായ രാജാവിനെ ഈ കാര്യം ഉണര്ത്തിപ്പാന് വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ടു ഇപ്പോള് രാജാവിനെ ഉണര്ത്തിക്കട്ടെ. പക്ഷേ രാജാവു അടിയന്റെ അപേക്ഷ പ്രകാരം ചെയ്യുമായിരിക്കും;

15. 'And now I have come to say this to my lord the king because the people have made me afraid. Your servant thought, 'I will speak to the king; perhaps he will grant his servant's request.

16. രാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തില്നിന്നു നശിപ്പിപ്പാന് ഭാവിക്കുന്നവന്റെ കയ്യില്നിന്നു വിടുവിക്കുമല്ലോ എന്നു അടിയന് വിചാരിച്ചു.

16. Perhaps the king will agree to deliver his servant from the hand of the man who is trying to cut off both me and my son from God's inheritance.'

17. യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാന് യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയന് വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.

17. 'And now your servant says, 'May the word of my lord the king secure my inheritance, for my lord the king is like an angel of God in discerning good and evil. May the LORD your God be with you.' '

18. രാജാവു സ്ത്രീയോടുഞാന് നിന്നോടു ഒരു കാര്യം ചോദിക്കുന്നു; അതു എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.

18. Then the king said to the woman, 'Don't keep from me the answer to what I am going to ask you.' 'Let my lord the king speak,' the woman said.

19. അപ്പോള് രാജാവുഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിന്നു സ്ത്രീ ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവു അരുളിച്ചെയ്താല് വലത്തോട്ടോ ഇടത്തോട്ടോ ആര്ക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നേ ആകുന്നു ഇതു അടിയനോടു കല്പിച്ചതു; അവന് തന്നേ ഈ വാചകമൊക്കെയും അടിയന്നു ഉപദേശിച്ചുതന്നതു.

19. The king asked, 'Isn't the hand of Joab with you in all this?' The woman answered, 'As surely as you live, my lord the king, no one can turn to the right or to the left from anything my lord the king says. Yes, it was your servant Joab who instructed me to do this and who put all these words into the mouth of your servant.

20. കാര്യത്തിന്റെ രൂപം മാറ്റേണ്ടതിന്നു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാല് ഭൂമിയിലുള്ളതൊക്കെയും അറിവാന് ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനന് ജ്ഞാനമുള്ളവനാകുന്നു.

20. Your servant Joab did this to change the present situation. My lord has wisdom like that of an angel of Godhe knows everything that happens in the land.'

21. രാജാവു യോവാബിനോടുഞാന് ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.

21. The king said to Joab, 'Very well, I will do it. Go, bring back the young man Absalom.'

22. യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചുയജമാനനായ രാജാവേ, അടിയന്റെ വാക്കു പോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പില് കൃപ ലഭിച്ചു എന്നു അടിയന് ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.

22. Joab fell with his face to the ground to pay him honor, and he blessed the king. Joab said, 'Today your servant knows that he has found favor in your eyes, my lord the king, because the king has granted his servant's request.'

23. അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരില് ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.

23. Then Joab went to Geshur and brought Absalom back to Jerusalem.

24. എന്നാല് രാജാവുഅവന് തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവന് കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടില് പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.

24. But the king said, 'He must go to his own house; he must not see my face.' So Absalom went to his own house and did not see the face of the king.

25. എന്നാല് എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.

25. In all Israel there was not a man so highly praised for his handsome appearance as Absalom. From the top of his head to the sole of his foot there was no blemish in him.

26. അവന് തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാല് അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാല് രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെല് കാണും.

26. Whenever he cut the hair of his headhe used to cut his hair once a year because it became too heavy for himhe would weigh it, and its weight was two hundred shekels by the royal standard.

27. അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാര് എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവള് സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു.

27. Three sons and a daughter were born to Absalom. His daughter's name was Tamar, and she became a beautiful woman.

28. രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമില് പാര്ത്തു.

28. Absalom lived two years in Jerusalem without seeing the king's face.

29. ആകയാല് അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കല് അയക്കേണ്ടതിന്നു അവനെ വിളിപ്പാന് ആളയച്ചു. എന്നാല് അവന് അവന്റെ അടുക്കല് ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവന് ചെന്നില്ല.

29. Then Absalom sent for Joab in order to send him to the king, but Joab refused to come to him. So he sent a second time, but he refused to come.

30. അതുകൊണ്ടു അവന് തന്റെ ഭൃത്യന്മാരോടുഎന്റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതില് യവം വിളഞ്ഞുകിടക്കുന്നു; നിങ്ങള് ചെന്നു അതു തീവെച്ചു ചുട്ടുകളവിന് എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാര് ആ കൃഷി ചുട്ടുകളഞ്ഞു.

30. Then he said to his servants, 'Look, Joab's field is next to mine, and he has barley there. Go and set it on fire.' So Absalom's servants set the field on fire.

31. അപ്പോള് യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടില് ചെന്നു അവനോടുനിന്റെ ഭൃത്യന്മാര് എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.

31. Then Joab did go to Absalom's house, and he said to him, 'Why have your servants set my field on fire?'

32. അബ്ശാലോം യോവാബിനോടുഞാന് ഗെശൂരില്നിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാന് അവിടെത്തന്നേ പാര്ത്തിരുന്നെങ്കില് കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന് നിന്നെ അവന്റെ അടുക്കല് അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാന് പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോള് രാജാവിന്റെ മുഖം കാണേണം; എന്നില് കുറ്റം ഉണ്ടെങ്കില് അവന് എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.

32. Absalom said to Joab, 'Look, I sent word to you and said, 'Come here so I can send you to the king to ask, 'Why have I come from Geshur? It would be better for me if I were still there!' ' Now then, I want to see the king's face, and if I am guilty of anything, let him put me to death.'

33. യോവാബ് രാജാവിന്റെ അടുക്കല് ചെന്നു വസ്തുത അറിയിച്ചു; അവന് അബ്ശാലോമിനെ വിളിപ്പിച്ചു; അവന് രാജാവിന്റെ അടുക്കല് ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.

33. So Joab went to the king and told him this. Then the king summoned Absalom, and he came in and bowed down with his face to the ground before the king. And the king kissed Absalom.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |