Proverbs - സദൃശ്യവാക്യങ്ങൾ 1 | View All

1. യിസ്രായേല്രാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങള്.

1. The proverbs of Solomon, the son of David, king of Israel:

2. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും

2. To know wisdom and instruction; To discern the words of understanding;

3. പരിജ്ഞാനം, നീതി, ന്യായം, നേര് എന്നിവെക്കായി പ്രബോധനം ലഭിപ്പാനും

3. To receive instruction in wise dealing, In righteousness, justice, and equity;

4. അല്പബുദ്ധികള്ക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നലകുവാനും

4. To give prudence to the simple, Knowledge and discretion to the young man:

5. ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാന് സദുപദേശം സമ്പാദിപ്പാനും

5. That the wise man may hear, and increase in learning; That the man of understanding may attain to sound counsel:

6. സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.

6. To understand a proverb, and parables, The words and riddles of the wise.

7. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

7. The fear of Yahweh is the beginning of knowledge; But the foolish despise wisdom and instruction.

8. മകനേ, അപ്പന്റെ പ്രബോധനം കേള്ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;

8. My son, listen to your father's instruction, And don't forsake your mother's teaching:

9. അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.

9. For they will be a garland to grace your head, And chains around your neck.

10. മകനേ, പാപികള് നിന്നെ വശീകരിച്ചാല് വഴിപ്പെട്ടുപോകരുതു.

10. My son, if sinners entice you, don't consent.

11. ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിര്ദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാന് ഒളിച്ചിരിക്ക.

11. If they say, 'Come with us, Let's lay in wait for blood; Let's lurk secretly for the innocent without cause;

12. പാതാളംപോലെ അവരെ ജീവനോടെയും കുഴിയില് ഇറങ്ങുന്നവരെപ്പോലെ അവരെ സര്വ്വാംഗമായും വിഴുങ്ങിക്കളക.

12. Let's swallow them up alive like Sheol, And whole, like those who go down into the pit.

13. നമുക്കു വലിയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.

13. We'll find all valuable wealth. We'll fill our houses with spoil.

14. നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവര്ക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവര് പറഞ്ഞാല്;

14. You shall cast your lot among us. We'll all have one purse.'

15. മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാല് അവരുടെ പാതയില് വെക്കയുമരുതു.

15. My son, don't walk in the way with them. Keep your foot from their path,

16. അവരുടെ കാല് ദോഷം ചെയ്വാന് ഔടുന്നു; രക്തം ചൊരിയിപ്പാന് അവര് ബദ്ധപ്പെടുന്നു.
റോമർ 3:15-17

16. For their feet run to evil. They hurry to shed blood.

17. പക്ഷി കാണ്കെ വലവിരിക്കുന്നതു വ്യര്ത്ഥമല്ലോ.

17. For in vain is the net spread in the sight of any bird:

18. അവര് സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

18. But these lay wait for their own blood. They lurk secretly for their own lives.

19. ദുരാഗ്രഹികളായ ഏവരുടെയും വഴികള് അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.

19. So are the ways of everyone who is greedy for gain. It takes away the life of its owners.

20. ജ്ഞാനമായവള് വീഥിയില് ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേള്പ്പിക്കുന്നു.

20. Wisdom calls aloud in the street. She utters her voice in the public squares.

21. അവള് ആരവമുള്ള തെരുക്കളുടെ തലെക്കല് നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു

21. She calls at the head of noisy places. At the entrance of the city gates, she utters her words:

22. ബുദ്ധിഹീനരേ, നിങ്ങള് ബുദ്ധീഹിനതയില് രസിക്കയും പരിഹാസികളേ, നിങ്ങള് പരിഹാസത്തില് സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള് പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?

22. How long, you simple ones, will you love simplicity? How long will mockers delight themselves in mockery, And fools hate knowledge?

23. എന്റെ ശാസനെക്കു തിരിഞ്ഞുകൊള്വിന് ; ഞാന് എന്റെ മനസ്സു നിങ്ങള്ക്കു പൊഴിച്ചു തരും; എന്റെ വചനങ്ങള് നിങ്ങളെ അറിയിക്കും.

23. Turn at my reproof. Behold, I will pour out my spirit on you. I will make known my words to you.

24. ഞാന് വിളിച്ചിട്ടു നിങ്ങള് ശ്രദ്ധിക്കാതെയും ഞാന് കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും

24. Because I have called, and you have refused; I have stretched out my hand, and no one has paid attention;

25. നിങ്ങള് എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു

25. But you have ignored all my counsel, And wanted none of my reproof;

26. ഞാനും നിങ്ങളുടെ അനര്ത്ഥദിവസത്തില് ചിരിക്കും; നിങ്ങള് ഭയപ്പെടുന്നതു നിങ്ങള്ക്കു ഭവിക്കുമ്പോള് പരിഹസിക്കും.

26. I also will laugh at your disaster. I will mock when calamity overtakes you;

27. നിങ്ങള് ഭയപ്പെടുന്നതു നിങ്ങള്ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്, കഷ്ടവും സങ്കടവും നിങ്ങള്ക്കു വരുമ്പോള് തന്നേ.

27. When calamity overtakes you like a storm, When your disaster comes on like a whirlwind; When distress and anguish come on you.

28. അപ്പോള് അവര് എന്നെ വിളിക്കും; ഞാന് ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

28. Then will they call on me, but I will not answer. They will seek me diligently, but they will not find me;

29. അവര് പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

29. Because they hated knowledge, And didn't choose the fear of Yahweh.

30. അവര് എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ടു

30. They wanted none of my counsel. They despised all my reproof.

31. അവര് സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല് തൃപ്തി പ്രാപിക്കയും ചെയ്യും.

31. Therefore they will eat of the fruit of their own way, And be filled with their own schemes.

32. ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.

32. For the backsliding of the simple will kill them. The careless ease of fools will destroy them.

33. എന്റെ വാക്കു കേള്ക്കുന്നവനോ നിര്ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.

33. But whoever listens to me will dwell securely, And will be at ease, without fear of harm.'



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |