23. അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര് ക്ഷയമുള്ള മനുഷ്യന് , പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.உபாகமம் 4:15-19 നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ ; യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.അതു കൊണ്ടു നിങ്ങള്‍ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുതു.നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോള്‍ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്‍ കീഴെങ്ങുമുള്ള സര്‍വ്വജാതികള്‍ക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
சங்கீதம் 106:20 ഇങ്ങനെ അവര് തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.