1 Corinthians - 1 കൊരിന്ത്യർ 6 | View All

1. നിങ്ങളില് ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യ്യം ഉണ്ടെങ്കില് വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില് വ്യവഹാരത്തിന്നു പോകുവാന് തുനിയുന്നുവോ?

1. When one of you has a grievance against another, does he dare go to law before the unrighteous instead of the saints?

2. വിശുദ്ധന്മാര് ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങള് വിധിക്കുമെങ്കില് ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാന് നിങ്ങള് അയോഗ്യരോ?
ദാനീയേൽ 7:22

2. Or do you not know that the saints will judge the world? And if the world is to be judged by you, are you incompetent to try trivial cases?

3. നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള് അറിയുന്നില്ലയോ? ഐഹികകാര്യ്യങ്ങളെ എത്ര അധികം?

3. Do you not know that we are to judge angels? How much more, then, matters pertaining to this life!

4. എന്നാല് നിങ്ങള്ക്കു ഐഹികകാര്യ്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില് വിധിപ്പാന് സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?

4. So if you have such cases, why do you lay them before those who have no standing in the church?

5. നിങ്ങള്ക്കു ലജ്ജെക്കായി ഞാന് ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്ക്കും മദ്ധ്യേ കാര്യ്യം തീര്പ്പാന് പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില് ഇല്ലയോ?

5. I say this to your shame. Can it be that there is no one among you wise enough to settle a dispute between the brothers,

6. അല്ല, സഹോദരന് സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില് തന്നേ.

6. but brother goes to law against brother, and that before unbelievers?

7. നിങ്ങള്ക്കു തമ്മില് വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങള് അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?

7. To have lawsuits at all with one another is already a defeat for you. Why not rather suffer wrong? Why not rather be defrauded?

8. അല്ല, നിങ്ങള് അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്ക്കും തന്നേ.

8. But you yourselves wrong and defraud- even your own brothers!

9. അന്യായം ചെയ്യുന്നവര് ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന് ; ദുര്ന്നടപ്പുകാര്, വിഗ്രഹാരാധികള്, വ്യഭിചാരികള്, സ്വയഭോഗികള്, പുരുഷകാമികള്,

9. Do you not know that the unrighteous will not inherit the kingdom of God? Do not be deceived: neither the sexually immoral, nor idolaters, nor adulterers, nor men who practice homosexuality,

10. കള്ളന്മാര്, അത്യാഗ്രഹികള്, മദ്യപന്മാര്, വാവിഷ്ഠാണക്കാര്, പിടിച്ചുപറിക്കാര് എന്നിവര് ദൈവരാജ്യം അവകാശമാക്കുകയില്ല.

10. nor thieves, nor the greedy, nor drunkards, nor revilers, nor swindlers will inherit the kingdom of God.

11. നിങ്ങളും ചിലര് ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള് കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.

11. And such were some of you. But you were washed, you were sanctified, you were justified in the name of the Lord Jesus Christ and by the Spirit of our God.

12. സകലത്തിന്നും എനിക്കു കര്ത്തവ്യം ഉണ്ടു എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിന്നും എനിക്കു കര്ത്തവ്യം ഉണ്ടു എങ്കിലും ഞാന് യാതൊന്നിന്നും അധീനനാകയില്ല.

12. All things are lawful for me,' but not all things are helpful. 'All things are lawful for me,' but I will not be enslaved by anything.

13. ഭോജ്യങ്ങള് വയറ്റിന്നും വയറു ഭോജ്യങ്ങള്ക്കും ഉള്ളതു; എന്നാല് ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുര്ന്നടപ്പിന്നല്ല കര്ത്താവിന്നത്രേ; കര്ത്താവു ശരീരത്തിന്നും.

13. Food is meant for the stomach and the stomach for food'- and God will destroy both one and the other. The body is not meant for sexual immorality, but for the Lord, and the Lord for the body.

14. എന്നാല് ദൈവം കര്ത്താവിനെ ഉയിര്പ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാല് ഉയിര്പ്പിക്കും.

14. And God raised the Lord and will also raise us up by his power.

15. നിങ്ങളുടെ ശരീരങ്ങള് ക്രിസ്തുവിന്റെ അവയവങ്ങള് ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാന് എടുത്തു വേശ്യയുടെ അവയവങ്ങള് ആക്കാമോ? ഒരുനാളും അരുതു.

15. Do you not know that your bodies are members of Christ? Shall I then take the members of Christ and make them members of a prostitute? Never!

16. വേശ്യയോടു പറ്റിച്ചേരുന്നവന് അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങള് അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
ഉല്പത്തി 2:24

16. Or do you not know that he who is joined to a prostitute becomes one body with her? For, as it is written, 'The two will become one flesh.'

17. കര്ത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.

17. But he who is joined to the Lord becomes one spirit with him.

18. ദുര്ന്നടപ്പു വിട്ടു ഔടുവിന് . മനുഷ്യന് ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
യിരേമ്യാവു 31:9

18. Flee from sexual immorality. Every other sin a person commits is outside the body, but the sexually immoral person sins against his own body.

19. ദൈവത്തിന്റെ ദാനമായി നിങ്ങളില് ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാല് നിങ്ങള് താന്താങ്ങള്ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

19. Or do you not know that your body is a temple of the Holy Spirit within you, whom you have from God? You are not your own,

20. അകയാല് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിന് .

20. for you were bought with a price. So glorify God in your body.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |