1 Kings - 1 രാജാക്കന്മാർ 15 | View All

1. നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടില് അബിയാം യെഹൂദയില് വാണുതുടങ്ങി.

1. In the eighteenth year of the reign of King Jeroboam of Israel, Abijah became king of Judah,

2. അവന് മൂന്നു സംവത്സരം യെരൂശലേമില് വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്; അവള് അബീശാലോമിന്റെ മകള് ആയിരുന്നു.

2. and he ruled three years in Jerusalem. His mother was Maacah, the daughter of Absalom.

3. തന്റെ അപ്പന് മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവന് നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കല് ഏകാഗ്രമായിരുന്നില്ല.

3. He committed the same sins as his father and was not completely loyal to the LORD his God, as his great-grandfather David had been.

4. എങ്കിലും ദാവീദിന് നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയര്ത്തിയും യെരൂശലേമിനെ നിലനിര്ത്തിയുംകൊണ്ടു അവന്നു യെരൂശലേമില് ഒരു ദീപം നല്കി.

4. But for David's sake the LORD his God gave Abijah a son to rule after him in Jerusalem and to keep Jerusalem secure.

5. ദാവീദ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തില് മാത്രമല്ലാതെ അവന് തന്നോടു കല്പിച്ചതില് ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.

5. The LORD did this because David had done what pleased him and had never disobeyed any of his commands, except in the case of Uriah the Hittite.

6. രെഹബെയാമും യൊരോബെയാമും തമ്മില് ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

6. The war which had begun between Rehoboam and Jeroboam continued throughout Abijah's lifetime.

7. അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.

7. And everything else that Abijah did is recorded in The History of the Kings of Judah.

8. അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര് ദാവീദിന്റെ നഗരത്തില് അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.

8. Abijah died and was buried in David's City, and his son Asa succeeded him as king.

9. യിസ്രായേല്രാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടില് ആസാ യെഹൂദയില് രാജാവായി.

9. In the twentieth year of the reign of King Jeroboam of Israel, Asa became king of Judah,

10. അവന് നാല്പത്തൊന്നു സംവത്സരം യെരൂശലേമില് വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്; അവള് അബിശാലോമിന്റെ മകള് ആയിരുന്നു.

10. and he ruled forty-one years in Jerusalem. His grandmother was Maacah, the daughter of Absalom.

11. ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

11. Asa did what pleased the LORD, as his ancestor David had done.

12. അവന് പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാര് ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.

12. He expelled from the country all the male and female prostitutes serving at the pagan places of worship, and he removed all the idols his predecessors had made.

13. തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ടു അവന് അവളെ രാജ്ഞിസ്ഥാനത്തില്നിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ളേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോന് തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.

13. He removed his grandmother Maacah from her position as queen mother, because she had made an obscene idol of the fertility goddess Asherah. Asa cut down the idol and burned it in Kidron Valley.

14. എന്നാല് പൂജാഗിരികള്ക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കല് ഏകാഗ്രമായിരുന്നു.

14. Even though Asa did not destroy all the pagan places of worship, he remained faithful to the LORD all his life.

15. വെള്ളി, പൊന്നു, ഉപകരണങ്ങള് എന്നിങ്ങനെ തന്റെ അപ്പന് നിവേദിച്ചതും താന് തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവന് യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.

15. He placed in the Temple all the objects his father had dedicated to God, as well as the gold and silver objects that he himself dedicated.

16. ആസയും യിസ്രായേല്രാജാവായ ബയെശയും തമ്മില് ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

16. King Asa of Judah and King Baasha of Israel were constantly at war with each other as long as they were in power.

17. യിസ്രായേല്രാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കല് പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.

17. Baasha invaded Judah and started to fortify Ramah in order to cut off all traffic in and out of Judah.

18. അപ്പോള് ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില് ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യില് ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കില് പാര്ത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകന് ബെന് -ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു

18. So King Asa took all the silver and gold that was left in the Temple and the palace, and sent it by some of his officials to Damascus, to King Benhadad of Syria, the son of Tabrimmon and grandson of Hezion, with this message:

19. എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മില് സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന് നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേല്രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.

19. 'Let us be allies, as our fathers were. This silver and gold is a present for you. Now break your alliance with King Baasha of Israel, so that he will have to pull his troops out of my territory.'

20. ബെന് -ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേല്പട്ടണങ്ങള്ക്കു നേരെ അയച്ചു ഈയോനും ദാനും ആബേല്-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.

20. King Benhadad agreed to Asa's proposal and sent his commanding officers and their armies to attack the cities of Israel. They captured Ijon, Dan, Abel Beth Maacah, the area near Lake Galilee, and the whole territory of Naphtali.

21. ബയെശാ അതു കേട്ടപ്പോള് രാമാ പണിയുന്നതു നിര്ത്തി തിര്സ്സയില് തന്നേ പാര്ത്തു.

21. When King Baasha heard what had happened, he stopped fortifying Ramah and went to Tirzah.

22. ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവര് ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.

22. Then King Asa sent out an order throughout all of Judah requiring everyone, without exception, to help carry away from Ramah the stones and timber that Baasha had been using to fortify it. With this material Asa fortified Mizpah and Geba, a city in the territory of Benjamin.

23. ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവന് ചെയ്തതൊക്കെയും അവന് പട്ടണങ്ങള് പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ. എന്നാല് അവന്റെ വാര്ദ്ധക്യകാലത്തു അവന്റെ കാലുകള്ക്കു ദീനംപിടിച്ചു.

23. Everything else that King Asa did, his brave deeds and the towns he fortified, are all recorded in The History of the Kings of Judah.But in his old age he was crippled by a foot disease.

24. ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തില് അവന്റെ പിതാക്കന്മാരുടെ അടുക്കല് അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.

24. Asa died and was buried in the royal tombs in David's City, and his son Jehoshaphat succeeded him as king.

25. യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടില് യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലില് രാജാവായി; അവന് രണ്ടു സംവത്സരം യിസ്രായേലില് വാണു.

25. In the second year of the reign of King Asa of Judah, King Jeroboam's son Nadab became king of Israel, and he ruled for two years.

26. അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവന് യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

26. Like his father before him, he sinned against the LORD and led Israel into sin.

27. എന്നാല് യിസ്സാഖാര്ഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്ക്കുംള്ള ഗിബ്ബെഥോനില്വെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.

27. Baasha son of Ahijah, of the tribe of Issachar, plotted against Nadab and killed him as Nadab and his army were besieging the city of Gibbethon in Philistia.

28. ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടില് കൊന്നു; അവന്നു പകരം രാജാവായി.

28. This happened during the third year of the reign of King Asa of Judah. And so Baasha succeeded Nadab as king of Israel.

29. അവന് രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസന് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവന് യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.

29. At once he began killing all the members of Jeroboam's family. In accordance with what the LORD had said through his servant, the prophet Ahijah from Shiloh, all of Jeroboam's family were killed; not one survived.

30. യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള് നിമിത്തവും അവന് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.

30. This happened because Jeroboam aroused the anger of the LORD, the God of Israel, by the sins that he committed and that he caused Israel to commit.

31. നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

31. Everything else that Nadab did is recorded in The History of the Kings of Israel.

32. ആസയും യിസ്രായേല്രാജാവായ ബയെശയും തമ്മില് ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

32. King Asa of Judah and King Baasha of Israel were constantly at war with each other as long as they were in power.

33. യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടില് അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിര്സ്സയില് ഇരുപത്തുനാലു സംവത്സരം വാണു.

33. In the third year of the reign of King Asa of Judah, Baasha son of Ahijah became king of all Israel, and he ruled in Tirzah for twenty-four years.

34. അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവന് യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.

34. Like King Jeroboam before him, he sinned against the LORD and led Israel into sin.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |