Micah - മീഖാ 7 | View All

1. എനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാന് ആയല്ലോ! തിന്മാന് ഒരു മുന്തിരിക്കുലയും ഇല്ല; ഞാന് കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല.

1. I'm overwhelmed with sorrow! sunk in a swamp of despair! I'm like someone who goes to the garden to pick cabbages and carrots and corn And returns empty-handed, finds nothing for soup or sandwich or salad.

2. ഭക്തിമാന് ഭൂമിയില്നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില് നേരുള്ളവന് ആരുമില്ല; അവരൊക്കെയും രക്തത്തിന്നായി പതിയിരിക്കുന്നു; ഔരോരുത്തന് താന്താന്റെ സഹോദരനെ വല വെച്ചു പിടിപ്പാന് നോക്കുന്നു.

2. There's not a decent person in sight. Right-living humans are extinct. They're all out for one another's blood, animals preying on each other.

3. ജാഗ്രതയോടെ ദോഷം പ്രവര്ത്തിക്കേണ്ടതിന്നു അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാന് തന്റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവര് പിരിമുറുക്കുന്നു.

3. They've all become experts in evil. Corrupt leaders demand bribes. The powerful rich make sure they get what they want.

4. അവരില് ഉത്തമന് മുള്പടര്പ്പുപോലെ; നേരുള്ളവന് മുള്വേലിയെക്കാള് വല്ലാത്തവന് തന്നേ; നിന്റെ ദര്ശകന്മാര് പറഞ്ഞ ദിവസം, നിന്റെ സന്ദര്ശനദിവസം തന്നേ, വരുന്നു; ഇപ്പോള് അവരുടെ പരിഭ്രമം വന്നുഭവിക്കും.

4. The best and brightest are thistles. The top of the line is crabgrass. But no longer: It's exam time. Look at them slinking away in disgrace!

5. കൂട്ടുകാരനെ വിശ്വസിക്കരുതു; സ്നേഹിതനില് ആശ്രയിക്കരുതു; നിന്റെ മാര്വ്വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്റെ വായുടെ കതകു കാത്തുകൊള്ക.

5. Don't trust your neighbor, don't confide in your friend. Watch your words, even with your spouse.

6. മകന് അപ്പനെ നിന്ദിക്കുന്നു; മകള് അമ്മയോടും മരുമകള് അമ്മാവിയമ്മയോടും എതിര്ത്തുനിലക്കുന്നു; മനുഷ്യന്റെ ശത്രുക്കള് അവന്റെ വിട്ടുകാര് തന്നേ.
മത്തായി 10:21-35-3, മർക്കൊസ് 13:12, ലൂക്കോസ് 12:53

6. Neighborhoods and families are falling to pieces. The closer they are--sons, daughters, in-laws-- The worse they can be. Your own family is the enemy.

7. ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാര്ത്ഥന കേള്ക്കും.

7. But me, I'm not giving up. I'm sticking around to see what GOD will do. I'm waiting for God to make things right. I'm counting on God to listen to me.

8. എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാന് വീണ്ടും എഴുന്നേലക്കും; ഞാന് ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.

8. Don't, enemy, crow over me. I'm down, but I'm not out. I'm sitting in the dark right now, but GOD is my light.

9. യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാന് അവന്റെ ക്രോധം വഹിക്കും; ഞാന് അവനോടു പാപം ചെയ്തുവല്ലോ; അവന് എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാന് അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.

9. I can take GOD's punishing rage. I deserve it--I sinned. But it's not forever. He's on my side and is going to get me out of this. He'll turn on the lights and show me his ways. I'll see the whole picture and how right he is.

10. എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.

10. And my enemy will see it, too, and be discredited--yes, disgraced! This enemy who kept taunting, 'So where is this GOD of yours?' I'm going to see it with these, my own eyes-- my enemy disgraced, trash in the gutter.

11. നിന്റെ മതിലുകള് പണിവാനുള്ള നാള്വരുന്നുഅന്നാളില് നിന്റെ അതിര് അകന്നുപോകും.

11. Oh, that will be a day! A day for rebuilding your city, a day for stretching your arms, spreading your wings!

12. അന്നാളില് അശ്ശൂരില്നിന്നും മിസ്രയീംപട്ടണങ്ങളില്നിന്നും മിസ്രയീം മുതല് നദിവരെയും സമുദ്രംമുതല് സമുദ്രംവരെയും പര്വ്വതംമുതല് പര്വ്വതംവരെയും അവര് നിന്റെ അടുക്കല് വരും.

12. All your dispersed and scattered people will come back, old friends and family from faraway places, From Assyria in the east to Egypt in the west, from across the seas and out of the mountains.

13. എന്നാല് ഭൂമി നിവാസികള്നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും.

13. But there'll be a reversal for everyone else--massive depopulation-- because of the way they lived, the things they did.

14. കര്മ്മേലിന്റെ മദ്ധ്യേ കാട്ടില് തനിച്ചിരിക്കുന്നതും നിന്റെ അവകാശവുമായി നിന്റെ ജനമായ ആട്ടിന് കൂട്ടത്തെ നിന്റെ കോല്കൊണ്ടു മേയിക്കേണമേ; പുരാതനകാലത്തു എന്നപോലെ അവര് ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.

14. Shepherd, O GOD, your people with your staff, your dear and precious flock. Uniquely yours in a grove of trees, centered in lotus land. Let them graze in lush Bashan as in the old days in green Gilead.

15. നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാന് അവനെ അത്ഭുതങ്ങള് കാണിക്കും.

15. Reproduce the miracle-wonders of our exodus from Egypt.

16. ജാതികള് കണ്ടിട്ടു തങ്ങളുടെ സകലവീര്യത്തിലും ലജ്ജിക്കും; അവര് വായ്മേല് കൈ വെക്കയും ചെകിടരായ്തീരുകയും ചെയ്യും.

16. And the godless nations: Put them in their place-- humiliated in their arrogance, speechless and clueless.

17. അവര് പാമ്പുപോലെ പൊടിനക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളില്നിന്നു വിറെച്ചുംകൊണ്ടു വരും; അവര് പേടിച്ചുംകൊണ്ടു നമ്മുടെ ദൈവമായ യഹോവയുടെ അടുക്കല് വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും.

17. Make them slink like snakes, crawl like cockroaches, come out of their holes from under their rocks And face our GOD. Fill them with holy fear and trembling.

18. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തില് ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവന് എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.

18. Where is the god who can compare with you-- wiping the slate clean of guilt, Turning a blind eye, a deaf ear, to the past sins of your purged and precious people? You don't nurse your anger and don't stay angry long, for mercy is your specialty. That's what you love most.

19. അവന് നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തില് ഇട്ടുകളയും.

19. And compassion is on its way to us. You'll stamp out our wrongdoing. You'll sink our sins to the bottom of the ocean.

20. പുരാതനകാലംമുതല് നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും.
ലൂക്കോസ് 1:55, റോമർ 15:8

20. You'll stay true to your word to Father Jacob and continue the compassion you showed Grandfather Abraham-- Everything you promised our ancestors from a long time ago.



Shortcut Links
മീഖാ - Micah : 1 | 2 | 3 | 4 | 5 | 6 | 7 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |