Matthew - മത്തായി 22 | View All

1. യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്

1. Jesus again used parables in talking to the people.

2. “സ്വര്ഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.

2. 'The Kingdom of heaven is like this. Once there was a king who prepared a wedding feast for his son.

3. അവന് കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവര്ക്കോ വരുവാന് മനസ്സായില്ല.

3. He sent his servants to tell the invited guests to come to the feast, but they did not want to come.

4. പിന്നെയും അവന് മറ്റു ദാസന്മാരെ അയച്ചുഎന്റെ മുത്താഴം ഒരുക്കിത്തീര്ന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിന് എന്നു ക്ഷണിച്ചുവരോടു പറയിച്ചു.

4. So he sent other servants with this message for the guests: 'My feast is ready now; my steers and prize calves have been butchered, and everything is ready. Come to the wedding feast!'

5. അവര് അതു കൂട്ടാക്കാതെ ഒരുത്തന് തന്റെ നിലത്തിലേക്കും മറ്റൊരുത്തന് തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു.

5. But the invited guests paid no attention and went about their business: one went to his farm, another to his store,

6. ശേഷമുള്ളവര് അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു.

6. while others grabbed the servants, beat them, and killed them.

7. രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

7. The king was very angry; so he sent his soldiers, who killed those murderers and burned down their city.

8. പിന്നെ അവന് ദാസന്മാരോടുകല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.

8. Then he called his servants and said to them, 'My wedding feast is ready, but the people I invited did not deserve it.

9. ആകയാല് വഴിത്തലെക്കല് ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിന് എന്നു പറഞ്ഞു.

9. Now go to the main streets and invite to the feast as many people as you find.'

10. ആ ദാസന്മാര് പെരുവഴികളില് പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

10. So the servants went out into the streets and gathered all the people they could find, good and bad alike; and the wedding hall was filled with people.

11. വിരുന്നുകാരെ നോക്കുവാന് രാജാവു അകത്തു വന്നപ്പോള് കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു

11. 'The king went in to look at the guests and saw a man who was not wearing wedding clothes.

12. സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല് അവന്നു വാക്കു മുട്ടിപ്പോയി.

12. 'Friend, how did you get in here without wedding clothes?' the king asked him. But the man said nothing.

13. രാജാവു ശുശ്രൂഷക്കാരോടുഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില് തള്ളിക്കളവിന് ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

13. Then the king told the servants, 'Tie him up hand and foot, and throw him outside in the dark. There he will cry and gnash his teeth.' '

14. വിളിക്കപ്പെട്ടവര് അനേകര്; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”

14. And Jesus concluded, 'Many are invited, but few are chosen.'

15. അനന്തരം പരീശന്മാര് ചെന്നു അവനെ വാക്കില് കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു

15. The Pharisees went off and made a plan to trap Jesus with questions.

16. തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കല് അയച്ചുഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന് ആകയാല് ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള് അറിയുന്നു.

16. Then they sent to him some of their disciples and some members of Herod's party. 'Teacher,' they said, 'we know that you tell the truth. You teach the truth about God's will for people, without worrying about what others think, because you pay no attention to anyone's status.

17. നിനക്കു എന്തു തോന്നുന്നു? കൈസര്ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.

17. Tell us, then, what do you think? Is it against our Law to pay taxes to the Roman Emperor, or not?'

18. യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
1 ശമൂവേൽ 16:7

18. Jesus, however, was aware of their evil plan, and so he said, 'You hypocrites! Why are you trying to trap me?

19. കരത്തിന്നുള്ള നാണയം കാണിപ്പിന്” എന്നു പറഞ്ഞു; അവര് അവന്റെ അടുക്കല് ഒരു വെള്ളിക്കാശു കൊണ്ടുവന്നു.

19. Show me the coin for paying the tax!' They brought him the coin,

20. അവന് അവരോടു“ഈ സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവര് പറഞ്ഞു.

20. and he asked them, 'Whose face and name are these?'

21. “എന്നാല് കൈസര്ക്കുംള്ളതു കൈസര്ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിന്” എന്നു അവര് അവരോടു പറഞ്ഞു.

21. 'The Emperor's,' they answered. So Jesus said to them, 'Well, then, pay to the Emperor what belongs to the Emperor, and pay to God what belongs to God.'

22. അവര് കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
യെശയ്യാ 52:14

22. When they heard this, they were amazed; and they left him and went away.

23. പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല് വന്നു
യെശയ്യാ 52:14

23. That same day some Sadducees came to Jesus and claimed that people will not rise from death.

24. ഗുരോ, ഒരുത്തന് മക്കള് ഇല്ലാതെ മരിച്ചാല് അവന്റെ സഹോദരന് അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
ഉല്പത്തി 38:8, ആവർത്തനം 25:5

24. 'Teacher,' they said, 'Moses said that if a man who has no children dies, his brother must marry the widow so that they can have children who will be considered the dead man's children.

25. എന്നാല് ഞങ്ങളുടെ ഇടയില് ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു. അവരില് ഒന്നാമത്തവന് വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല് തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.

25. Now, there were seven brothers who used to live here. The oldest got married and died without having children, so he left his widow to his brother.

26. രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന് വരെയും അങ്ങനെ തന്നേ.

26. The same thing happened to the second brother, to the third, and finally to all seven.

27. എല്ലാവരും കഴിഞ്ഞിട്ടു ഒടുവില് സ്ത്രീയും മരിച്ചു.

27. Last of all, the woman died.

28. എന്നാല് പുനരുത്ഥാനത്തില് അവള് ഏഴുവരില് ആര്ക്കും ഭാര്യയാകും? എാല്ലവര്ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.

28. Now, on the day when the dead rise to life, whose wife will she be? All of them had married her.'

29. അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള് തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

29. Jesus answered them, 'How wrong you are! It is because you don't know the Scriptures or God's power.

30. പുനരുത്ഥാനത്തില് അവര് വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.

30. For when the dead rise to life, they will be like the angels in heaven and will not marry.

31. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള് വായിച്ചിട്ടില്ലയോ?

31. Now, as for the dead rising to life: haven't you ever read what God has told you? He said,

32. ഞാന് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവന് അരുളി ച്ചെയ്യുന്നു; എന്നാല് അവന് മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”
പുറപ്പാടു് 3:6, പുറപ്പാടു് 3:16

32. 'I am the God of Abraham, the God of Isaac, and the God of Jacob.' He is the God of the living, not of the dead.'

33. പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തില് വിസ്മയിച്ചു.

33. When the crowds heard this, they were amazed at his teaching.

34. സദൂക്യരെ അവന് മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര് ഒന്നിച്ചു കൂടി,

34. When the Pharisees heard that Jesus had silenced the Sadducees, they came together,

35. അവരില് ഒരു വൈദികന് അവനെ പരീക്ഷിച്ചു

35. and one of them, a teacher of the Law, tried to trap him with a question.

36. ഗുരോ, ന്യാപ്രമാണത്തില് ഏതു കല്പന വലിയതു എന്നു ചോദിച്ചു.

36. 'Teacher,' he asked, 'which is the greatest commandment in the Law?'

37. യേശു അവനോടു“നിന്റെ ദൈവമായ കര്ത്താവിനെ നീ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.
ആവർത്തനം 6:5, യോശുവ 22:5

37. Jesus answered, ' 'Love the Lord your God with all your heart, with all your soul, and with all your mind.'

38. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം

38. This is the greatest and the most important commandment.

39. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
ലേവ്യപുസ്തകം 19:18

39. The second most important commandment is like it: 'Love your neighbor as you love yourself.'

40. ഈ രണ്ടു കല്പനകളില് സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.

40. The whole Law of Moses and the teachings of the prophets depend on these two commandments.'

41. പരീശന്മാര് ഒരുമിച്ചു കൂടിയിരിക്കുമ്പോള് യേശു അവരോടു

41. When some Pharisees gathered together, Jesus asked them,

42. “ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്ക്കു എന്തു തോന്നുന്നു?” അവന് ആരുടെ പുത്രന് എന്നി ചോദിച്ചു; ദാവീദിന്റെ പുത്രന് എന്നു അവര് പറഞ്ഞു.

42. 'What do you think about the Messiah? Whose descendant is he?' 'He is David's descendant,' they answered.

43. അവന് അവരോടു“എന്നാല് ദാവീദ് ആത്മാവില് അവനെ 'കര്ത്താവു' എന്നു വിളിക്കുന്നതു എങ്ങനെ?”
2 ശമൂവേൽ 23:2

43. 'Why, then,' Jesus asked, 'did the Spirit inspire David to call him 'Lord'? David said,

44. “ 'ഞാന് നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക' എന്നു കര്ത്താവു എന്റെ കര്ത്താവിനോടു അരുളിച്ചെയ്തു” എന്നു അവന് പറയുന്നുവല്ലോ. “ദാവീദ് അവനെ 'കര്ത്താവു' എന്നു പറയുന്നുവെങ്കില് അവന്റെ പുത്രന് ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു.
സങ്കീർത്തനങ്ങൾ 110:1

44. 'The Lord said to my Lord: Sit here at my right side until I put your enemies under your feet.'

45. അവനോടു ഉത്തരം പറവാന് ആര്ക്കും കഴിഞ്ഞില്ല;

45. If, then, David called him 'Lord,' how can the Messiah be David's descendant?'

46. അന്നുമുതല് ആരും അവനോടു ഒന്നും ചോദിപ്പാന് തുനിഞ്ഞതുമില്ല.

46. No one was able to give Jesus any answer, and from that day on no one dared to ask him any more questions.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |