Romans - റോമർ 12 | View All

1. സഹോദരന്മാരേ, ഞാന് ദൈവത്തിന്റെ മനസ്സലിവു ഔര്പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതുനിങ്ങള് ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്പ്പിപ്പിന് .

1. I beseke you brethre by the mercyfulnesse of God, that ye geue ouer youre bodies for a sacrifice, yt is quycke holy, and acceptable vnto God, which is yor reasonable seruynge off God.

2. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന് .

2. And fashion not youre selues like vnto this worlde, but be chaunged thorow the renewynge off yor mynde, yt ye maye proue, what thinge that good, yt acceptable, & perfecte wil of God is.

3. ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന് എനിക്കു ലഭിച്ച കൃപയാല് നിങ്ങളില് ഔരോരുത്തനോടും പറയുന്നു.

3. For I saye thorow the grace yt is geue me, vnto euery man amonge you: that no man esteme off him selfe more, then it becometh him to esteme: but that he discretly iudge of himselfe, acordinge as God hath dealte vnto euery man the measure of faith.

4. ഒരു ശരീരത്തില് നമുക്കു പല അവയവങ്ങള് ഉണ്ടല്ലോ; എല്ലാ അവയവങ്ങള്ക്കും പ്രവൃത്തി ഒന്നല്ലതാനും;

4. For like as we haue many membres in one body, but all the membres haue not one maner of operacion:

5. അതുപോലെ പലരായ നാം ക്രിസ്തുവില് ഒരു ശരീരവും എല്ലാവരും തമ്മില് അവയവങ്ങളും ആകുന്നു.

5. Euen so we beynge many are one body in Christ. But amonge oure selues euery one is the membre of another,

6. ആകയാല് നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കില് വിശ്വാസത്തിന്നു ഒത്തവണ്ണം,

6. and haue dyuers giftes, acordinge to the grace that is geuen vnto vs Yf eny man haue the gifte of prophecienge, let it be acordinge to the faith.

7. ശുശ്രൂഷ എങ്കില് ശുശ്രൂഷയില്, ഉപദേശിക്കുന്നവന് എങ്കില് ഉപദേശത്തില്, പ്രബോധിപ്പിക്കുന്നവന് എങ്കില്

7. Let him that hath an office, wayte vpo the office: let him that teacheth, take hede to the doctryne:

8. പ്രബോധനത്തില്, ദാനം ചെയ്യുവന് ഏകാഗ്രതയോടെ, ഭരിക്കുന്നവന് ഉത്സാഹത്തോടെ, കരുണചെയ്യുന്നവന് പ്രസന്നതയോടെ ആകട്ടെ.

8. Let him that exhorteth, geue attedaunce to the exhortacion. Yf eny ma geueth, let hi geue with synglenesse. Let him that ruleth, be diligent. Yf eny man shewe mercy, let him do it with chearfulnesse.

9. സ്നേഹം നിര്വ്യാജം ആയിരിക്കട്ടെതീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്വിന് .
ആമോസ് 5:15

9. Let loue be without dissimulacion. Hate that which is euell: Cleue vnto that which is good.

10. സഹോദരപ്രീതിയില് തമ്മില് സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില് അന്യോന്യം മുന്നിട്ടു കൊള്വിന് .

10. Be kynde one to another with brotherly loue. In geuynge honoure go one before another.

11. ഉത്സാഹത്തില് മടുപ്പില്ലാതെ ആത്മാവില് എരിവുള്ളവരായി കര്ത്താവിനെ സേവിപ്പിന് .

11. Be not slouthfull in the busynesse that ye haue in hande. Be feruent in the sprete. Applye youre selues vnto the tyme.

12. ആശയില് സന്തോഷിപ്പിന് ;

12. Reioyse in hope, be pacient in trouble. Continue in prayer.

13. കഷ്ടതയില് സഹിഷ്ണുത കാണിപ്പിന് ; പ്രാര്ത്ഥനയില് ഉറ്റിരിപ്പിന് ; വിശുദ്ധന്മാരുടെ ആവശ്യങ്ങളില് കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്വിന് .

13. Distribute vnto the necessities of the sayntes. Be glad to harbarow.

14. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന് ; ശപിക്കാതെ അനുഗ്രഹിപ്പിന് .

14. Blesse the that persecute you. Blesse, & curse not.

15. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്വിന് .
സങ്കീർത്തനങ്ങൾ 35:13

15. Be mery with them that are mery and wepe with them that wepe.

16. തമ്മില് ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്ന്നുകൊള്വിന് ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാര് എന്നു വിചാരിക്കരുതു.
സദൃശ്യവാക്യങ്ങൾ 3:7, യെശയ്യാ 5:21

16. Be of one mynde amonge youre selues. Be not proude in youre awne consaytes, but make youre selues equall to them of ye lowe sorte. Be not wyse in youre awne opinions

17. ആര്ക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പില് യോഗ്യമായതു മുന് കരുതി,
സദൃശ്യവാക്യങ്ങൾ 3:4

17. Recompese vnto no man euell for euell. Prouyde honestie afore hade towarde euery ma.

18. കഴിയുമെങ്കില് നിങ്ങളാല് ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന് .

18. Yf it be possible (as moch as in you is) haue peace with all men.

19. പ്രിയമുള്ളവരേ, നിങ്ങള് തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന് ; പ്രതികാരം എനിക്കുള്ളതു; ഞാന് പകരം ചെയ്യും എന്നു കര്ത്താവു അരുളിച്ചെയ്യുന്നു, എന്നാല്
ലേവ്യപുസ്തകം 19:18, ആവർത്തനം 32:35

19. Dearly beloued, auenge not youre selues, but geue rowme vnto the wrath off God. For it is wrytte: Vengeaunce is myne, and I wil rewarde, sayeth ye LORDE.

20. “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കില് അവന്നു തിന്മാന് കൊടുക്ക; ദാഹിക്കുന്നുഎങ്കില് കുടിപ്പാന് കൊടക്ക; അങ്ങനെ ചെയ്താല് നീ അവന്റെ തലമേല് തീക്കനല് കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
സദൃശ്യവാക്യങ്ങൾ 25:21-22

20. Therfore yf thine enemye hunger, fede him: Yf he thyrst, geue him drinke. For in so doinge thou shalt heape coales of fyre vpo his heade.

21. തിന്മയോടു തോല്ക്കാതെ നന്മയാല് തിന്മയെ ജയിക്കുക.

21. Be not ouercome with euell, but ouercome thou euell with good.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |