Job - ഇയ്യോബ് 31 | View All

1. ഞാന് എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന് ഒരു കന്യകയെ നോക്കുന്നതെങ്ങനെ?

1. 'I made a covenant with my eyes not to look with lust at a young woman.

2. എന്നാല് മേലില്നിന്നു ദൈവം നലകുന്ന ഔഹരിയും ഉയരത്തില്നിന്നു സര്വ്വശക്തന് തരുന്ന അവകാശവും എന്തു?

2. For what has God above chosen for us? What is our inheritance from the Almighty on high?

3. നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്ക്കും വിപത്തുമല്ലയോ?

3. Isn't it calamity for the wicked and misfortune for those who do evil?

4. എന്റെ വഴികളെ അവന് കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?

4. Doesn't he see everything I do and every step I take?

5. ഞാന് കപടത്തില് നടന്നുവെങ്കില്, എന്റെ കാല് വഞ്ചനെക്കു ഔടിയെങ്കില് -

5. 'Have I lied to anyone or deceived anyone?

6. ദൈവം എന്റെ പരമാര്ത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസില് എന്നെ തൂക്കിനോക്കുമാറാകട്ടെ -

6. Let God weigh me on the scales of justice, for he knows my integrity.

7. എന്റെ കാലടി വഴിവിട്ടു മാറിയെങ്കില്, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടര്ന്നുവെങ്കില്, വല്ല കറയും എന്റെ കൈകൂ പറ്റിയെങ്കില്,

7. If I have strayed from his pathway, or if my heart has lusted for what my eyes have seen, or if I am guilty of any other sin,

8. ഞാന് വിതെച്ചതു മറ്റൊരുത്തന് തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.

8. then let someone else eat the crops I have planted. Let all that I have planted be uprooted.

9. എന്റെ ഹൃദയം ഒരു സ്ത്രീയിങ്കല് ഭ്രമിച്ചുപോയെങ്കില്, കൂട്ടുകാരന്റെ വാതില്ക്കല് ഞാന് പതിയിരുന്നു എങ്കില്,

9. 'If my heart has been seduced by a woman, or if I have lusted for my neighbor's wife,

10. എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യര് അവളുടെ മേല് കുനിയട്ടെ.

10. then let my wife belong to another man; let other men sleep with her.

11. അതു മഹാപാതകമല്ലോ, ന്യായാധിപന്മാര് ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;

11. For lust is a shameful sin, a crime that should be punished.

12. അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്റെ അനുഭവം ഒക്കെയും നിര്മ്മൂലമാക്കും.

12. It is a fire that burns all the way to hell. It would wipe out everything I own.

13. എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാന് അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കില്,

13. 'If I have been unfair to my male or female servants when they brought their complaints to me,

14. ദൈവം എഴുന്നേലക്കുമ്പോള് ഞാന് എന്തു ചെയ്യും? അവന് സന്ദര്ശിക്കുമ്പോള് ഞാന് എന്തുത്തരം പറയും?

14. how could I face God? What could I say when he questioned me?

15. ഗര്ഭത്തില് എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തില് ഞങ്ങളെ നിര്മ്മിച്ചതു ഒരുത്തനല്ലയോ?

15. For God created both me and my servants. He created us both in the womb.

16. ദരിദ്രന്മാരുടെ ആഗ്രഹം ഞാന് മുടക്കിയെങ്കില്, വിധവയുടെ കണ്ണു ഞാന് ക്ഷീണിപ്പിച്ചെങ്കില്,

16. 'Have I refused to help the poor, or crushed the hopes of widows?

17. അനാഥന്നു അംശം കൊടുക്കാതെ ഞാന് തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കില് -

17. Have I been stingy with my food and refused to share it with orphans?

18. ബാല്യംമുതല് ഞാന് അപ്പന് എന്നപോലെ അവനെ വളര്ത്തുകയും ജനിച്ചതുമുതല് അവളെ പരിപാലിക്കയും ചെയ്തുവല്ലോ -

18. No, from childhood I have cared for orphans like a father, and all my life I have cared for widows.

19. ഒരുത്തന് വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന് പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന് കണ്ടിട്ടു

19. Whenever I saw the homeless without clothes and the needy with nothing to wear,

20. അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കില്, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിര് മാറിയില്ലെങ്കില്,

20. did they not praise me for providing wool clothing to keep them warm?

21. പട്ടണവാതില്ക്കല് എനിക്കു സഹായം കണ്ടിട്ടു ഞാന് അനാഥന്റെ നേരെ കയ്യോങ്ങിയെങ്കില്,

21. 'If I raised my hand against an orphan, knowing the judges would take my side,

22. എന്റെ ഭുജം തോള്പലകയില്നിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.

22. then let my shoulder be wrenched out of place! Let my arm be torn from its socket!

23. ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.

23. That would be better than facing God's judgment. For if the majesty of God opposes me, what hope is there?

24. ഞാന് പൊന്നു എന്റെ ശരണമാക്കിയെങ്കില്, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്,

24. 'Have I put my trust in money or felt secure because of my gold?

25. എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന് സന്തോഷിച്ചുവെങ്കില്,

25. Have I gloated about my wealth and all that I own?

26. സൂര്യന് പ്രകാശിക്കുന്നതോ ചന്ദ്രന് ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു

26. Have I looked at the sun shining in the skies, or the moon walking down its silver pathway,

27. എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കില്,

27. and been secretly enticed in my heart to throw kisses at them in worship?

28. അതു ന്യായാധിപന്മാര് ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാല് ഉയരത്തിലെ ദൈവത്തെ ഞാന് നിഷേധിച്ചു എന്നു വരുമല്ലോ.

28. If so, I should be punished by the judges, for it would mean I had denied the God of heaven.

29. എന്റെ വൈരിയുടെ നാശത്തിങ്കല് ഞാന് സന്തോഷിക്കയോ, അവന്റെ അനര്ത്ഥത്തിങ്കല് ഞാന് നിഗളിക്കയോ ചെയ്തു എങ്കില്--

29. 'Have I ever rejoiced when disaster struck my enemies, or become excited when harm came their way?

30. അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാന് ശാപം ചൊല്ലി പാപം ചെയ്വാന് എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല--

30. No, I have never sinned by cursing anyone or by asking for revenge.

31. അവന്റെ മേശെക്കല് മാംസം തിന്നു തൃപ്തി വരാത്തവര് ആര്

31. 'My servants have never said, 'He let others go hungry.'

32. എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകള് പറഞ്ഞില്ലെങ്കില് -- പരദേശി തെരുവീഥിയില് രാപ്പാര്ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാന് എന്റെ വാതില് തുറന്നുകൊടുത്തു--

32. I have never turned away a stranger but have opened my doors to everyone.

33. ഞാന് ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാര്വ്വിടത്തു മറെച്ചുവെച്ചെങ്കില്,

33. 'Have I tried to hide my sins like other people do, concealing my guilt in my heart?

34. മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാന് വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കില്--

34. Have I feared the crowd or the contempt of the masses, so that I kept quiet and stayed indoors?

35. അയ്യോ, എന്റെ സങ്കടം കേള്ക്കുന്നവന് ഉണ്ടായിരുന്നുവെങ്കില് കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്വ്വശക്തന് എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില് കൊള്ളായിരുന്നു!

35. 'If only someone would listen to me! Look, I will sign my name to my defense. Let the Almighty answer me. Let my accuser write out the charges against me.

36. അതു ഞാന് എന്റെ ചുമലില് വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.

36. I would face the accusation proudly. I would wear it like a crown.

37. എന്റെ കാലടികളുടെ എണ്ണം ഞാന് അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന് അവനോടു അടുക്കും.

37. For I would tell him exactly what I have done. I would come before him like a prince.

38. എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകള് ഒന്നിച്ചു കരകയോ ചെയ്തുവെങ്കില്,

38. 'If my land accuses me and all its furrows cry out together,

39. വിലകൊടുക്കാതെ ഞാന് അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണന് പോകുവാന് സംഗതിയാക്കുകയോ ചെയ്തു എങ്കില്,

39. or if I have stolen its crops or murdered its owners,

40. കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്റെ വചനങ്ങള് അവസാനിച്ചു.)

40. then let thistles grow on that land instead of wheat, and weeds instead of barley.' Job's words are ended.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |