Proverbs - സദൃശ്യവാക്യങ്ങൾ 21 | View All

1. രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില് നീര്ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന് അതിനെ തിരിക്കുന്നു.

1. The Lord can control a king's mind as he controls a river; he can direct it as he pleases.

2. മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.

2. You may believe you are doing right, but the Lord judges your reasons.

3. നീതിയും ന്യായവും പ്രവര്ത്തിക്കുന്നതു യഹോവേക്കു ഹനനയാഗത്തെക്കാള് ഇഷ്ടം.

3. Doing what is right and fair is more important to the Lord than sacrifices.

4. ഗര്വ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.

4. Proud looks, proud thoughts, and evil actions are sin.

5. ഉത്സാഹിയുടെ വിചാരങ്ങള് സമൃദ്ധിഹേതുകങ്ങള് ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.

5. The plans of hard-working people earn a profit, but those who act too quickly become poor.

6. കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവര് മരണത്തെ അന്വേഷിക്കുന്നു.

6. Wealth that comes from telling lies vanishes like a mist and leads to death.

7. ദുഷ്ടന്മാരുടെ സാഹസം അവര്ക്കും നാശഹേതുവാകുന്നു; ന്യായം ചെയ്വാന് അവര്ക്കും മനസ്സില്ലല്ലോ.

7. The violence of the wicked will destroy them, because they refuse to do what is right.

8. അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിര്മ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.

8. Guilty people live dishonest lives, but honest people do right.

9. ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില് പാര്ക്കുംന്നതിനെക്കാള് മേല്പുരയുടെ ഒരു കോണില് പാര്ക്കുംന്നതു നല്ലതു.

9. It is better to live in a corner on the roofn than inside the house with a quarreling wife.

10. ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.

10. Evil people only want to harm others. Their neighbors get no mercy from them.

11. പരിഹാസിയെ ശിക്ഷിച്ചാല് അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാല് അവന് പരിജ്ഞാനം പ്രാപിക്കും.

11. If you punish those who make fun of wisdom, a foolish person may gain some wisdom. But if you teach the wise, they will get knowledge.

12. നീതിമാനായവന് ദുഷ്ടന്റെ ഭവനത്തിന്മേല് ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.

12. God, who is always right, watches the house of the wicked and brings ruin on every evil person.

13. എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന് താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

13. Whoever ignores the poor when they cry for help will also cry for help and not be answered.

14. രഹസ്യത്തില് ചെയ്യുന്ന ദാനം കോപത്തെയും മടിയില് കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.

14. A secret gift will calm an angry person; a present given in secrecy will quiet great anger.

15. ന്യായം പ്രവര്ത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാര്ക്കും ഭയങ്കരവും ആകുന്നു.

15. When justice is done, good people are happy, but evil people are ruined.

16. വിവേകമാര്ഗ്ഗം വിട്ടുനടക്കുന്നവന് മൃതന്മാരുടെ കൂട്ടത്തില് വിശ്രമിക്കും.

16. Whoever does not use good sense will end up among the dead.

17. ഉല്ലാസപ്രിയന് ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവന് ധനവാനാകയില്ല.

17. Whoever loves pleasure will become poor; whoever loves wine and perfume will never be rich.

18. ദുഷ്ടന് നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവര്ക്കും പകരമായ്തീരും.

18. Wicked people will suffer instead of good people, and those who cannot be trusted will suffer instead of those who do right.

19. ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാര്ക്കുംന്നതിലും നിര്ജ്ജനപ്രദേശത്തു പോയി പാര്ക്കുംന്നതു നല്ലതു.

19. It is better to live alone in the desert than with a quarreling and complaining wife.

20. ജ്ഞാനിയുടെ പാര്പ്പിടത്തില് വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുര്വ്യയം ചെയ്തുകളയുന്നു.

20. Wise people's houses are full of the best foods and olive oil, but fools waste everything they have.

21. നീതിയും ദയയും പിന്തുടരുന്നവന് ജീവനും നീതിയും മാനവും കണ്ടെത്തും.

21. Whoever tries to live right and be loyal finds life, success, and honor.

22. ജ്ഞാനി വീരന്മാരുടെ പട്ടണത്തില് കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.

22. A wise person can defeat a city full of warriors and tear down the defenses they trust in.

23. വായും നാവും സൂക്ഷിക്കുന്നവന് തന്റെ പ്രാണനെ കഷ്ടങ്ങളില്നിന്നു സൂക്ഷിക്കുന്നു.

23. Those who are careful about what they say keep themselves out of trouble.

24. നിഗളവും ഗര്വ്വവും ഉള്ളവന്നു പരിഹാസി എന്നു പേര്; അവന് ഗര്വ്വത്തിന്റെ അഹങ്കാരത്തോടെ പ്രവര്ത്തിക്കുന്നു.

24. People who act with stubborn pride are called 'proud,' 'bragger,' and 'mocker.'

25. മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്വാന് അവന്റെ കൈകള് മടിക്കുന്നുവല്ലോ.

25. Lazy people's desire for sleep will kill them, because they refuse to work.

26. ചിലര് നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.

26. All day long they wish for more, but good people give without holding back.

27. ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവന് ദുരാന്തരത്തോടെ അതു അര്പ്പിച്ചാല് എത്ര അധികം!

27. The Lord hates sacrifices brought by evil people, particularly when they offer them for the wrong reasons.

28. കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേള്ക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.

28. A lying witness will be forgotten, but a truthful witness will speak on.

29. ദുഷ്ടന് മുഖധാര്ഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.

29. Wicked people are stubborn, but good people think carefully about what they do.

30. യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.

30. There is no wisdom, understanding, or advice that can succeed against the Lord.

31. കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

31. You can get the horses ready for battle, but it is the Lord who gives the victory.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |