Job - ഇയ്യോബ് 29 | View All

1. ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാല്

1. Job began speaking again.

2. അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന് ആയെങ്കില് കൊള്ളായിരുന്നു.

2. If only my life could once again be as it was when God watched over me.

3. അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താല് ഞാന് ഇരുട്ടില് കൂടി നടന്നു

3. God was always with me then and gave me light as I walked through the darkness.

4. എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സര്വ്വശക്തന് എന്നോടുകൂടെ വസിക്കയും.

4. Those were the days when I was prosperous, and the friendship of God protected my home.

5. എന്റെ മക്കള് എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാന് ആയെങ്കില് കൊള്ളായിരുന്നു.

5. Almighty God was with me then, and I was surrounded by all my children.

6. അന്നു ഞാന് എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

6. My cows and goats gave plenty of milk, and my olive trees grew in the rockiest soil.

7. ഞാന് പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കല് ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്

7. Whenever the city elders met and I took my place among them,

8. യൌവനക്കാര് എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാര് എഴുന്നേറ്റുനിലക്കും.

8. young men stepped aside as soon as they saw me, and old men stood up to show me respect.

9. പ്രഭുക്കന്മാര് സംസാരം നിര്ത്തി, കൈകൊണ്ടു വായ്പൊത്തും.

9. The leaders of the people would stop talking;

10. ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.

10. even the most important men kept silent.

11. എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നലകും.

11. Everyone who saw me or heard of me had good things to say about what I had done.

12. നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന് വിടുവിച്ചു.

12. When the poor cried out, I helped them; I gave help to orphans who had nowhere to turn.

13. നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേല് വന്നു; വിധവയുടെ ഹൃദയത്തെ ഞാന് സന്തോഷം കൊണ്ടു ആര്ക്കുംമാറാക്കി.

13. People who were in deepest misery praised me, and I helped widows find security.

14. ഞാന് നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

14. I have always acted justly and fairly.

15. ഞാന് കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.

15. I was eyes for the blind, and feet for the lame.

16. ദരിദ്രന്മാര്ക്കും ഞാന് അപ്പനായിരുന്നു; ഞാന് അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.

16. I was like a father to the poor and took the side of strangers in trouble.

17. നീതികെട്ടവന്റെ അണപ്പല്ലു ഞാന് തകര്ത്തു; അവന്റെ പല്ലിന് ഇടയില്നിന്നു ഇരയെ പറിച്ചെടുത്തു.

17. I destroyed the power of cruel men and rescued their victims.

18. എന്റെ കൂട്ടില്വെച്ചു ഞാന് മരിക്കും; ഹോല്പക്ഷിയെപ്പോലെ ഞാന് ദീര്ഘായുസ്സോടെ ഇരിക്കും.

18. I always expected to live a long life and to die at home in comfort.

19. എന്റെ വേര് വെള്ളത്തോളം പടര്ന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേല് മഞ്ഞു രാപാര്ക്കുംന്നു.

19. I was like a tree whose roots always have water and whose branches are wet with dew.

20. എന്റെ മഹത്വം എന്നില് പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യില് പുതുകുന്നു എന്നു ഞാന് പറഞ്ഞു.

20. Everyone was always praising me, and my strength never failed me.

21. മനുഷ്യര് കാത്തിരുന്നു എന്റെ വാക്കു കേള്ക്കും; എന്റെ ആലോചന കേള്പ്പാന് മിണ്ടാതിരിക്കും.

21. When I gave advice, people were silent and listened carefully to what I said;

22. ഞാന് സംസാരിച്ചശേഷം അവര് മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേല് ഇറ്റിറ്റു വീഴും.

22. they had nothing to add when I had finished. My words sank in like drops of rain;

23. മഴെക്കു എന്നപോലെ അവര് എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവര് വായ്പിളര്ക്കും.

23. everyone welcomed them just as farmers welcome rain in spring.

24. അവര് നിരാശപ്പെട്ടിരിക്കുമ്പോള് ഞാന് അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവര് മങ്ങിക്കയുമില്ല.

24. I smiled on them when they had lost confidence; my cheerful face encouraged them.

25. ഞാന് അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന് വസിക്കും;

25. I took charge and made the decisions; I led them as a king leads his troops, and gave them comfort in their despair.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |