Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം യഹോവ ചുഴലിക്കാറ്റില് നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാല്
1. Then from the heart of the tempest Yahweh gave Job his answer. He said:
2. അറിവില്ലാത്ത വാക്കുകളാല് ആലോചനയെ ഇരുളാക്കുന്നോരിവനാര്?
2. Who is this, obscuring my intentions with his ignorant words?
3. നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ക; ഞാന് നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.ലൂക്കോസ് 12:35
3. Brace yourself like a fighter; I am going to ask the questions, and you are to inform me!
4. ഞാന് ഭൂമിക്കു അടിസ്ഥാനമിട്ടപ്പോള് നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കില് പ്രസ്താവിക്ക.
4. Where were you when I laid the earth's foundations? Tell me, since you are so well-informed!
5. അതിന്റെ അളവു നിയമിച്ചവന് ആര്? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂല് പിടിച്ചവനാര്?
5. Who decided its dimensions, do you know? Or who stretched the measuring line across it?
6. പ്രഭാതനക്ഷത്രങ്ങള് ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്ക്കുംകയും ചെയ്തപ്പോള്
6. What supports its pillars at their bases? Who laid its cornerstone
7. അതിന്റെ അടിസ്ഥാനം ഏതിന്മേല് ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവന് ആര്?
7. to the joyful concert of the morning stars and unanimous acclaim of the sons of God?
8. ഗര്ഭത്തില്നിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള് അതിനെ കതകുകളാല് അടെച്ചവന് ആര്?
8. Who pent up the sea behind closed doors when it leapt tumultuous from the womb,
9. അന്നു ഞാന് മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;
9. when I wrapped it in a robe of mist and made black clouds its swaddling bands;
10. ഞാന് അതിന്നു അതിര് നിയമിച്ചു കതകും ഔടാമ്പലും വെച്ചു.
10. when I cut out the place I had decreed for it and imposed gates and a bolt?
11. ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗര്വ്വം നിലെക്കും എന്നു കല്പിച്ചു.
11. 'Come so far,' I said, 'and no further; here your proud waves must break!'
12. ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതില്നിന്നു കുടഞ്ഞുകളയേണ്ടതിന്നും
12. Have you ever in your life given orders to the morning or sent the dawn to its post,
13. നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?
13. to grasp the earth by its edges and shake the wicked out of it?
14. അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനിലക്കുന്നു.
14. She turns it as red as a clay seal, she tints it as though it were a dress,
15. ദുഷ്ടന്മാര്ക്കും വെളിച്ചം മുടങ്ങിപ്പോകുന്നു; ഔങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
15. stealing the light from evil-doers and breaking the arm raised to strike.
16. നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തില് സഞ്ചരിച്ചിട്ടുണ്ടോ?
16. Have you been right down to the sources of the sea and walked about at the bottom of the Abyss?
17. മരണത്തിന്റെ വാതിലുകള് നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?മത്തായി 16:18
17. Have you been shown the gates of Death, have you seen the janitors of the Shadow dark as death?
18. ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കില് പ്രസ്താവിക്ക.
18. Have you an inkling of the extent of the earth? Tell me all about it if you have!
19. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാര്പ്പിടവും എവിടെ?
19. Which is the way to the home of the Light, and where does darkness live? -
20. നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
20. You could then show them the way to their proper places, you could put them on the path home again!
21. നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?
21. If you do know, you must have been born when they were, you must be very old by now!
22. നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
22. Have you visited the place where the snow is stored? Have you seen the stores of hail,
23. ഞാന് അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
23. which I keep for times of distress, for days of battle and war?
24. വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന് കാറ്റു ഭൂമിമേല് വ്യാപിക്കുന്നതും ആയ വഴി ഏതു?
24. From which direction does the lightning fork, where in the world does the east wind blow itself out?
25. നിര്ജ്ജനദേശത്തും ആള് പാര്പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും
25. Who bores a channel for the downpour or clears the way for the rolling thunder
26. തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീര്ക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും
26. so that rain may fall on lands where no one lives, and the deserts void of human dwelling,
27. ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്?
27. to meet the needs of the lonely wastes and make grass sprout on the thirsty ground?
28. മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
28. Has the rain a father? Who begets the dewdrops?
29. ആരുടെ ഗര്ഭത്തില്നിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര് പ്രസവിക്കുന്നു?
29. What womb brings forth the ice, who gives birth to the frost of heaven,
30. വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
30. when the waters grow hard as stone and the surface of the deep congeals?
31. കാര്ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങള് അഴിക്കാമോ?
31. Can you fasten the harness of the Pleiades, or untie Orion's bands?
32. നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്ഷികളെയും മക്കളെയും നിനക്കു നടത്താമോ?
32. Can you guide the Crown season by season and show the Bear and its cubs which way to go?
33. ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിര്ണ്ണയിക്കാമോ?
33. Have you grasped the celestial laws? Could you make their writ run on the earth?
34. ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്ത്താമോ?
34. Can your voice carry as far as the clouds and make the pent-up waters do your bidding?
35. അടിയങ്ങള് വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
35. Will lightning flashes come at your command and answer, 'Here we are'?
36. അന്തരംഗത്തില് ജ്ഞാനത്തെ വെച്ചവനാര്? മനസ്സിന്നു വിവേകം കൊടുത്തവന് ആര്?
36. Who endowed the ibis with wisdom and gave the cock his intelligence?
37. ഉരുക്കിവാര്ത്തതുപോലെ പൊടിതമ്മില് കൂടുമ്പോഴും മണ്കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
37. Whose skill details every cloud and tilts the water-skins of heaven
38. ജ്ഞാനത്താല് മേഘങ്ങളെ എണ്ണുന്നതാര്? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്?
38. until the dust solidifies and the cracks in the ground close up?
39. സിംഹങ്ങള് ഗുഹകളില് പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടില് പതിയിരിക്കുമ്പോഴും
39. Do you go hunting prey for the lioness; do you satisfy the hunger of young lions
40. നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
40. where they crouch in their den, waiting eagerly in the bushes?
41. കാക്കകൂഞ്ഞുങ്ങള് ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള് അതിന്നു തീന് എത്തിച്ചു കൊടുക്കുന്നതാര്?
41. Who makes provision for the raven when his little ones cry out to God craning their necks in search of food?