Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്
1. Then the Lord said to Moses,
2. ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിര്ക്കേണം.
2. On the first day of the first month, set up the Holy Tent, that is, the Meeting Tent.
3. സാക്ഷ്യപെട്ടകം അതില് വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.
3. Put the Box of the Agreement in the Holy Tent. Cover the Box with the curtain.
4. മേശ കോണ്ടുവന്നു അതിന്റെ സാധനങ്ങള് ക്രമത്തില് വെക്കേണം. നിലവിളകൂ കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
4. Then bring in the table. Put the things on the table that should be there. Then put the lampstand in the Tent. Put the lamps on the lampstand in the right places.
5. ധൂപത്തിന്നുള്ള പൊമ്പീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പില് വെച്ചു തിരുനിവാസവാതിലിന്റെ മിറശ്ശീല തൂക്കേണം.
5. Put the golden altar for offering incense in the Tent in front of the Box of the Agreement. Then put the curtain at the entrance to the Holy Tent.
6. സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പില് ഹോമയാഗപീഠം വെക്കേണം.
6. 'Put the altar for burning offerings in front of the entrance of the Holy Tent, that is, the Meeting Tent.
7. സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില് തൊട്ടി വെച്ചു അതില് വെള്ളം ഒഴിക്കേണം.
7. Put the bowl between the Meeting Tent and the altar. Put water in the bowl.
8. ചുറ്റും പ്രാകാരം നിവിര്ത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.
8. Set up the wall of curtains around the courtyard. Then put the curtain at the entrance to the courtyard.
9. അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;
9. Use the anointing oil and anoint the Holy Tent and everything in it. When you put the oil on these things, you will make them holy.
10. ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങള് ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
10. Anoint the altar for burning offerings. Anoint everything on the altar. You will make the altar holy. It will be very holy.
11. തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
11. Then anoint the bowl and the base under it to make these things holy.
12. അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.
12. Bring Aaron and his sons to the entrance of the Meeting Tent. Wash them with water.
13. അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
13. Then put the special clothes on Aaron. Anoint him with the oil and make him holy. Then he can serve me as a priest.
14. അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,
14. Then put the clothes on his sons.
15. എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്ക്കും തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.
15. Anoint the sons in the same way that you anointed their father. Then they can also serve me as priests. When you anoint them, they will become priests. That family will continue to be priests for all time to come.'
16. മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന് ചെയ്തു.
16. Moses obeyed the Lord. He did everything that the Lord commanded him.
17. ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിര്ത്തു.
17. So the Holy Tent was set up at the right time. It was the first day of the first month during the second year from the time they left Egypt.
18. മോശെ തിരുനിവാസം നിവിര്ക്കുംകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ് നാട്ടുകയും ചെയ്തു.
18. Moses set up the Holy Tent just as the Lord had said. He put the bases down first. Then he put the frames on the bases. Then he put the braces on and set up the posts.
19. അവന് മൂടുവിരി തിരുനിവാസത്തിന്മേല് വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
19. After that, Moses put the outer tent over the Holy Tent. Then he put the covering over the outer tent. He did these things just as the Lord had commanded.
20. അവന് സാക്ഷ്യം എടുത്തു പെട്ടകത്തില് വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.
20. Moses took the Agreement and put it in the Holy Box. He put the poles on the Box and put the mercy-cover on it.
21. പെട്ടകം തിരുനിവാസത്തില് കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
21. Then Moses put the Holy Box into the Holy Tent. He hung the curtain in the right place to protect it. In this way he protected the Box of the Agreement behind the curtain just as the Lord had commanded him.
22. സമാഗമനക്കുടാരത്തില് തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
22. Then Moses put the table in the Meeting Tent on the north side of the Holy Tent. He put it in the Holy Place, in front of the curtain.
23. അതിന്മേല് യഹോവയുടെ സന്നിധിയില് അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
23. Then he put the bread on the table before the Lord. He did this just as the Lord had commanded him.
24. സമാഗമനക്കുടാരത്തില് മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളകൂ വെക്കയും യഹോവയുടെ സന്നിധിയില് ദീപം കൊളുത്തുകയും ചെയ്തു;
24. Then Moses put the lampstand in the Meeting Tent on the south side of the Tent, across from the table.
25. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
25. Then Moses put the lamps on the lampstand before the Lord. He did this just as the Lord had commanded him.
26. സമാഗമനക്കുടാരത്തില് തിരശ്ശീലയുടെ മുന് വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേല് സുഗന്ധ ധൂപവര്ഗ്ഗം ധൂപിക്കയും ചെയ്തു;
26. Then Moses put the golden altar in the Meeting Tent, in front of the curtain.
27. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
27. Then he burned sweet-smelling incense on the altar. He did this as the Lord had commanded him.
28. അവന് തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.
28. Then Moses put the curtain at the entrance to the Holy Tent.
29. ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുന് വശത്തു വെക്കയും അതിന്മേല് ഹോമയാഗവും ഭോജനയാഗവും അര്പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
29. Moses put the altar for burning offerings at the entrance to the Holy Tent, that is, the Meeting Tent. Then Moses offered a burnt offering on that altar. He also offered grain offerings to the Lord. He did these things just as the Lord had commanded him.
30. സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില് അവന് തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതില് വെള്ളം ഒഴിക്കയും ചെയ്തു.
30. Then Moses put the bowl between the Meeting Tent and the altar. He put water in the bowl for washing.
31. മോശെയും അഹരോനും അവന്റെ പുത്രന്മാരും അതില് കയ്യും കാലും കഴുകി.
31. Moses, Aaron, and Aaron's sons used this bowl to wash their hands and feet.
32. അവര് സമാഗമനക്കുടാരത്തില് കടക്കുമ്പോഴും യാഗപീഠത്തിങ്കല് ചെല്ലുമ്പോഴും കൈകാലുകള് കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
32. They washed themselves every time they entered the Meeting Tent. They also washed themselves every time they went near the altar. They did these things just as the Lord commanded Moses.
33. അവന് തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
33. Then Moses set up the curtains around the courtyard of the Holy Tent. He put the altar in the courtyard. Then he put the curtain at the entrance to the courtyard. So he finished all the work.
34. അപ്പോള് മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.വെളിപ്പാടു വെളിപാട് 15:5-8
34. Then the cloud covered the Meeting Tent and the Glory of the Lord filled the Holy Tent.
35. മേഘം സമാഗമനക്കുടാരത്തിന്മേല് അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാന് കഴിഞ്ഞില്ല.
35. Moses could not go into the Meeting Tent because the cloud had settled on it, and the Glory of the Lord had filled the Holy Tent.
36. യിസ്രായേല്മക്കള് തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവസത്തിന്മേല്നിന്നു ഉയരുമ്പോള് യാത്ര പുറപ്പെടും.
36. When the cloud rose from the Holy Tent, the Israelites would begin to travel.
37. മേഘം ഉയരാതിരുന്നാല് അതു ഉയരുംനാള്വരെ അവര് യാത്രപുറപ്പെടാതിരിക്കും.
37. But when the cloud stayed on the Holy Tent, the people did not try to move. They stayed in that place until the cloud rose.
38. യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്കെ പകല് സമയത്തു തിരുനിവാസത്തിന്മേല് യഹോവയുടെ മേഘവും രാത്രിസമയത്തു അതില് അഗ്നിയും ഉണ്ടായിരുന്നു.
38. So the cloud of the Lord was over the Holy Tent during the day, and at night there was a fire in the cloud. So all the Israelites could see the cloud while they traveled.